Current Politics
യുദ്ധവും ക്രൂഡ് ഓയിൽ വില വര്‍ധനവും കൂടി ഇന്നത്തെ ഒരു ലിറ്റർ പെട്രോൾ വില യഥാര്‍ഥത്തില്‍ 53.54 രൂപ മാത്രം ! ഡീസലിന് 55.09 രൂപയും. 60 രൂപയിലേറെ നാം നൽകുന്നത് നികുതിയായി ! ഒരു ലിറ്റർ പെട്രോളടിച്ചാൽ കേന്ദ്രത്തിന് 27.90 രൂപയും സംസ്ഥാനത്തിന് 26.34 രൂപയും കിട്ടും. പുറമെ പ്രത്യേക സെസുകളും ! അധിക നികുതി ആറു തവണ വേണ്ടെന്നുവച്ച മുൻ യുഡിഎഫ് സർക്കാർ മാതൃക ഇടതു സർക്കാർ കാണിച്ചാൽ ജനത്തിന് കിട്ടുന്നത് 2190 കോടിയും...
മധ്യകേരളത്തിലെ പ്രതിപക്ഷ മുന്നണിയിൽ ഒരു ഘടകകക്ഷി ജില്ലാ നേതാവിനെ ഫോണിൽ വിളിച്ച് ജില്ലയിലെ പ്രമുഖന്റെ പൂരപ്പാട്ട് ; കോൾ വന്നത് നേതാവിൻ്റെ ഡ്രൈവറുടെ ഫോണിൽ നിന്ന്. തെറി വിളിക്കൊപ്പം തല്ലും കൊല്ലും എന്ന് ഭീഷണിയും ! അസഭ്യവർഷം മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപം. സമീപകാലത്ത് വിവാദ നായകനായ നേതാവിൻ്റെ അസഭ്യവർഷം റെക്കോർഡ് ചെയ്ത് സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനചലന ഭീഷണി നേരിടുന്ന ഘടകകക്ഷി നേതാവ് ! ഓഡിയോ സഹിതം നേതൃത്വത്തിന് പരാതി. പോലീസിനും നല്‍കിയേക്കും ! മധ്യകേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിനും തുടക്കമായി
കെ-റെയില്‍ സമര വിവാദത്തിനു പിന്നാലെ കോട്ടയത്ത് യുഡിഎഫ് നേതൃത്വത്തില്‍ അഴിച്ചുപണി നിര്‍ദേശിച്ച് കോണ്‍ഗ്രസ് ! ജില്ലയില്‍ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നേതൃമാറ്റത്തിന് സാധ്യത ! ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വി.ജെ ലാലിയും പ്രിൻസ് ലൂക്കോസും പരിഗണനയിൽ. യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് മോൻസ് ജോസഫോ, വി.ജെ ലാലിയോ വന്നേക്കും
ഇപ്പോഴും ദേശീയമായി സാന്നിദ്ധ്യമുള്ള പ്രധാന കക്ഷി കോണ്‍ഗ്രസ് തന്നെ ! പക്ഷെ കോണ്‍ഗ്രസിനോടുള്ള സിപിഎമ്മിന്റെ നിലപാടെന്തെന്ന ചോദ്യം ഇപ്പോഴും പ്രസക്തം. 1996ലെ ചരിത്രപരമായ മണ്ടത്തരം സിപിഎം ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാണ് ! ദേശീയ തലത്തില്‍ ബി.ജെ.പിയ്ക്കെതിരെ രാഷ്ട്രീയ നിര ഉണ്ടാക്കുന്നതില്‍ സി.പി.എമ്മിന് എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാനാവുമോ ? 23 -ാം പാര്‍ട്ടി കോണ്‍ഗ്രസിൽ നിന്നും പ്രതീക്ഷിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മൂവാറ്റുപുഴ എംഎല്‍എയുടെ കൃത്യമായ ടൈമിങ്ങിലുള്ള ജപ്തി ഇടപെടല്‍ പരസ്യ ചിത്രങ്ങളെ വെല്ലുന്ന 'പിആര്‍' തന്ത്രം ! വായ്പത്തുകയായും കുടുംബനാഥന്റെ ചികിത്സയായും ഏതാനും ലക്ഷങ്ങള്‍ ചിലവാക്കിയാലും രണ്ടു ദിവസങ്ങള്‍ കൊണ്ട് ലഭിച്ചത് ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ ചര്‍ച്ച ഉള്‍പ്പെടെ അതിന്റെ 50 ഇരട്ടി മൂല്യമുള്ള പബ്ലിസിറ്റി. ഇടതു യൂണിയന് തുക തിരിച്ചടച്ചപ്പോഴും ജനങ്ങളുടെ മനസില്‍ നില്‍ക്കുന്നത് എംഎല്‍എ പൂട്ടുപൊളിക്കുന്ന ദൃശ്യങ്ങള്‍ തന്നെ ! മാത്യു കുഴല്‍നാടന്റെ ന്യൂജെന്‍ രാഷ്ട്രീയ നീക്കം രാഷ്ട്രീയക്കാര്‍ കണ്ടു പഠിക്കണം !
കെ റെയിൽ സമരത്തിൽ നിന്നും വിട്ടുനിന്ന കോട്ടയം ഡിസിസി അധ്യക്ഷന്‍ ഷോക്കോസ് നോട്ടീസ്. നാട്ടകത്തെ അടിയന്തരമായി തലസ്ഥാനത്തെ വസതിയിലേക്ക് വിളിച്ചു വരുത്തി കണക്കിന് ശകാരിച്ച് കെപിസിസി അധ്യക്ഷന്‍ ! മേലില്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറരുതെന്നും കർശന താക്കീത്. നാട്ടകത്തെ പുറത്തുനിർത്തിയത് ഒന്നര മണിക്കൂര്‍ ! പ്രതിപക്ഷ നേതാവ് നാട്ടകത്തെ കാണാനും കൂട്ടാക്കിയില്ല. കെ-റെയില്‍ വിരുദ്ധ സമരത്തെ അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഡിസിസി പ്രസിഡന്റ് ഒടുവിൽ വെട്ടിലായപ്പോൾ