Current Politics
വിഡി സതീശനെതിരെ ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസി നടത്തിയ പ്രകടനത്തിന് പിന്നില്‍ ഉന്നത ഗ്രൂപ്പ് നേതാവ് ! പ്രതിപക്ഷ നേതാവിനെതിരായ നീക്കം അദ്ദേഹം ഇന്ന് ജില്ലയില്‍ എത്തുമെന്ന് ഉറപ്പിച്ച്. ഇന്നലെ ചങ്ങനാശേരി ടിബിയില്‍ എത്തി തൊഴിലാളി നേതാക്കളെ കണ്ട് പ്രതിഷേധത്തിന് അരങ്ങൊരുക്കിയത് ഉന്നതന് നേരിട്ട് ! കാപ്പനെ വച്ച് യുഡിഎഫില്‍ കലഹമുണ്ടാക്കാനുള്ള നീക്കത്തിനു പിന്നിലും ഇതേ നേതാവ് തന്നെ. സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടത് ഇനിയും അംഗീകരിക്കാനാത്ത നേതാവും സംഘവും നടത്തുന്നത് പാര്‍ട്ടിക്ക് തന്നെ ദോഷമായ കാര്യങ്ങള്‍ മാത്രം
മാണി സി കാപ്പന് 'ചാഞ്ചാട്ടം' നിര്‍ത്തി നിലപാട് വ്യക്തമാക്കിയാല്‍ സഹകരണം ഉറപ്പാക്കാന്‍ യുഡിഎഫ് തീരുമാനം. നിലപാടില്ലാതെ ചാടിക്കളിക്കാന്‍ ശ്രമിക്കുന്ന നേതാവിനെ അകമഴിഞ്ഞു പ്രോല്സാഹിപ്പിക്കേണ്ടതില്ലെന്ന് യുഡിഎഫ് ! കാപ്പന്റെ പരസ്യ പ്രസ്താവന മുംബൈ ഹൈക്കോടതിയില്‍ ഇന്ന് നടന്ന ചെക്ക് തട്ടിപ്പു കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും സംശയം !
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നു മന്ത്രി തന്നെ പറയുന്നു ! പിന്നെ ചാര്‍ജ് വര്‍ധനവ് പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചതെന്തിന് ? അടിക്കടി ഡീസല്‍ ചാര്‍ജു കൂടുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പിച്ചക്കാർക്കുപോലും വേണ്ടാത്ത 'രണ്ടു രൂപ യാത്ര' ബസുടമകള്‍ക്ക് നഷ്ടം തന്നെ ! വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധനവ് നടപ്പാക്കാത്തത് സ്വന്തം വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഭയന്നു തന്നെ. കമ്മീഷനെ നിയമിച്ചതൊക്കെ ബസുടമകളുടെ കണ്ണില്‍ പൊടിയിടാനോ ?
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് രാജ്യസഭയിലൂടെ വിട പറഞ്ഞ് എകെ ആന്റണി ! നിയമസഭയിലും രാജ്യസഭയിലും മുഖ്യമന്ത്രി പദവിയിലും കേന്ദ്രമന്ത്രി പദവിയിലുമൊക്കെയായി 52 വര്‍ഷം നീണ്ട അധികാര രാഷ്ട്രീയത്തില്‍ ഇനി ആന്റണിയില്ല. പാര്‍ട്ടിയിൽ എന്നും സോണിയയുടെ വിശ്വസ്തനായ ആന്റണി ഡല്‍ഹി വാസം മതിയാക്കി ഇനി കേരളത്തിൽ ! 2000ത്തിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസിലെ അവസാന വാക്കായിരുന്ന ആന്റണിയുടെ കേരള റോള്‍ ഇനിയെന്ത് ?
രാജ്യസഭയില്‍ നിന്നും വിരമിക്കുന്നവരില്‍ നഷ്ടം ഏറെ കോണ്‍ഗ്രസിന് ! എകെ ആന്റണിയും ആനന്ദ് ശര്‍മ്മയുമടക്കം കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ മടങ്ങുന്നു. ആനന്ദ് ശര്‍മ്മ വിരമിക്കുന്നതോടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത് ശക്തനായ പോരാളിയെ ! കേരളത്തിന് പുറത്തു നിന്നുള്ള ഏക സിപിഎം അംഗവും വിരമിക്കുന്നു; ഇനി സിപിഎം പ്രാതിനിധ്യം കേരളത്തിലൊതുങ്ങും
ഏഷ്യാനെറ്റ് ന്യൂസിനു മുന്നിലെ തൊഴിലാളി സംഘടനകളുടെ സമരത്തോട് വിയോജിച്ച് കോൺഗ്രസ് ! സമരം അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമരം നടത്തരുതെന്നാവശ്യപ്പെട്ട് ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരനെ ഫോണിൽ വിളിച്ചെന്നും പക്ഷേ കിട്ടിയില്ലെന്നും പ്രതിപക്ഷ നേതാവ് ! പണിമുടക്കിലെ അക്രമത്തിനെതിരെ പ്രതിപക്ഷ നേതാവ്