Current Politics
ഖജനാവ് കാലിയായിരിക്കുമ്പോഴും പാർട്ടിക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഖജനാവിലേക്ക് വരേണ്ട ലക്ഷങ്ങൾ വേണ്ടന്നു വച്ച് സർക്കാർ ! കൊച്ചിയിൽ ടി കെ രാമകൃഷ്ണൻ സ്മാരക മന്ദിരത്തിന് വസ്തു വാങ്ങാൻ മുദ്രവില ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം. കർഷക സംഘത്തിന് ഇളവു നൽകിയത് 6, 24, 470 രൂപ ! ധനവകുപ്പിൻ്റെ എതിർപ്പു മറികടന്ന് വിഷയം മന്ത്രിസഭയിൽ എത്തിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സഹകരണ മന്ത്രി
കേരളത്തിൽ നിന്നും കാലാവധി തീരുന്ന രാജ്യസഭാ എം പിമാരിൽ ഏറ്റവും മോശം പ്രകടനം എ.കെ ആൻ്റണിയുടേത് തന്നെ ! ഒരു ചോദ്യം പോലും ചോദിക്കാത്ത ആൻ്റണി പങ്കെടുത്തത് 14 ചർച്ചകളിൽ മാത്രം. ശ്രേയാംസ്കുമാറിന് ഹാജർ ദേശീയ ശരാശരിയിലും താഴെ ! 254 ചോദ്യങ്ങൾ ചോദിച്ചിട്ടും ഒരു പ്രൈവറ്റ് ബില്ലു പോലും അവതരിപ്പിക്കാതെ സോമപ്രസാദ്. 14 ചോദ്യം മാത്രം ചോദിച്ച് സൂപ്പർ സ്റ്റാർ സുരേഷ്ഗോപി ! മലയാളികളായ രാജ്യസഭാംഗങ്ങൾ പടിയിറങ്ങുന്നത് അവർക്കും നമുക്കും അഭിമാനിക്കാൻ ഒരു വകയും നൽകാതെ !!
അസമിൽ വിജയിക്കാനാവുന്ന ഏക രാജ്യസഭാ സീറ്റിൽ ഇത്തവണ കോൺഗ്രസിന് അടിപതറുമോ ? പാളയത്തിലെ പടയിൽ പേടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി റിപുൺ ബോറ ! സാഹചര്യം മുതലെടുത്ത് കരുതിക്കൂട്ടി ബിജെപി നീക്കം. ബിജെപി സഖ്യത്തിന് രണ്ടു സീറ്റിൽ വിജയിക്കാൻ കുറവ് നാലു വോട്ട് മാത്രം ! കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടുമോ
ആരുടെ സമരവും കേരളത്തില്‍ വിജയിക്കും. അത് കേരളത്തിലേ വിജയിക്കൂ. സെക്രട്ടേറിയറ്റിലെ 4800 ജീവനക്കാരില്‍ 32 പേര് മാത്രമാണ് തിങ്കളാഴ്ച ജോലിക്കെത്തിയത്. പണി മുടക്കിയ സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ സ്ഥിതിയല്ല ദിവസ വേതനക്കാരുടേത്. നിങ്ങള്‍ക്ക് ഒന്നാം തീയതി ഫുള്‍ ശമ്പളം. ദിവസക്കൂലിക്കാര്‍ക്ക് അതൊരിക്കലും നികത്താനാവാത്ത നഷ്ടമാണ്. ആഹ്വാനം ചെയ്യുന്നവര്‍ ഒരു നിമിഷം ചിന്തിക്കണം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കി പാർട്ടിയുടെ അഭിമാനം സംരക്ഷിക്കുമ്പോൾ ലുലുമാൾ പ്രവർത്തിക്കാൻ യൂണിയനുകളുടെ അനുവാദം ! സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്കിൽ നിന്നും ലുലുമാളിനെ ഒഴിവാക്കിയതിൽ വിമർശനവുമായി ബിജെപി. മുണ്ട് മുറുക്കി ഉടുത്തും പാർട്ടി തീരുമാനം നടപ്പാക്കാൻ ഇറങ്ങി തിരിച്ച സഖാക്കന്മാർക്ക് ഇരട്ടത്താപ്പ് ചോദ്യം ചെയ്യാൻ നട്ടെല്ലുണ്ടോയെന്നും ചോദ്യം
എത്രമാത്രം മനുഷ്യമനസുകള്‍ തമ്മില്‍ വേര്‍പെടുന്നുവെന്നതിന്റെ പ്രാഥമിക സൂചനയാണിത്! ഇതവസാനിപ്പിച്ചില്ലെങ്കില്‍ കേരളവും ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ പോലെ കടുത്ത മതസ്പര്‍ദ്ദ, ദളിത് വിരോധം, തെട്ടുകൂടായ്മ, താഴ്ന്ന ജാതിക്കാരോടുള്ള അവഗണന തുടങ്ങിയ അവസ്ഥയിലേക്ക് അതിവേഗം തിരിച്ച് പോവും- മന്‍സിയ വിഷയത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ