Current Politics
ജയിക്കാനാവുന്ന ഒരു രാജ്യസഭാ സീറ്റില്‍ കണ്ണുനട്ട് മുല്ലപ്പള്ളി രാമചന്ദ്രന് മുതല്‍ എംഎം ഹസന് വരെ രംഗത്ത് ! വിഎം സുധീരനും ചെറിയാന് ഫിലിപ്പും വരെ പ്രാഥമിക പരിഗണനയില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാതിരുന്ന കെസി ജോസഫിനെ പരിഗണിക്കണമെന്ന് എ ഗ്രൂപ്പും ! പഴയ മുഖങ്ങളെ മാറ്റി യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. വിടി ബല്‍റാമിനായി പ്രവര്‍ത്തകരും രംഗത്ത് ! എല്ലാം തീരുമാനിക്കും മുമ്പ് അനാരോഗ്യത്തെ തുടര്‍ന്ന് ജഗതിയിലെ വീട്ടില്‍ വിശ്രമിക്കുന്ന എകെ ആന്റണിയുടെ മനസിലിരുപ്പ് അറിയട്ടേയെന്ന് നേതൃത്വം
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിക്കുന്നു; എല്ലാ കണ്ണുകളും യുപിയില്‍ ! യോഗിയോ അഖിലേഷോ യുപിയുടെ പുതിയ നായകന്. ചിത്രത്തിലേ ഇല്ലാതെ കോണ്‍ഗ്രസും ബിഎസ്പിയും ! പഞ്ചാബില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസും ആംആദ്മിയും. മണിപ്പൂരില്‍ ബിജെപി വീഴുമോ അതോ വാഴുമോ ? ഗോവയില്‍ 21 എന്ന മാന്ത്രിക നമ്പറില്‍ ആരെത്തും ! ഉത്തരാഖണ്ഡില്‍ ഉള്പ്പോരില് ആരു നേട്ടമുണ്ടാക്കും. വോട്ടെണ്ണല്‍ 10ന് ! എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഇന്ന്
മുസ്ലിംലീഗിന് ഇനി സാദിഖലിയുടെ ചെറുപ്പം ! സൗമ്യനായിരിക്കുമ്പോഴും നിലപാടുകളിലെ കാർക്കശ്യത സാദിഖലിയുടെ പ്രത്യേകത. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോഴും മറുചേരിക്കും സ്വീകാര്യൻ ! ഭരണമില്ലാത്ത നാളുകളിൽ പാർട്ടിയെ നയിക്കൽ സാദിഖലി തങ്ങൾ നേരിടുന്ന വെല്ലുവിളി. പ്രായം കുറഞ്ഞ തങ്ങളോട് സമുദായ സംഘടനകൾ കാട്ടുന്ന പരിഗണനയും നിർണായകം. കൊടപ്പനയ്ക്കൽ തറവാട്ടിൽ പുതിയ കാരണവർ എത്തുമ്പോൾ...
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നു ! തിങ്കളാഴ്ച യുപിയിലെ അവസാന ഘട്ടം പിന്നിട്ടാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍. ഇന്ധനവില ലിറ്ററിന് പത്തുരൂപ വരെ വര്‍ധിക്കും ! ക്രൂഡോയില്‍ വില കൂടുന്നത് തുടരുന്നതോടെ ഇന്ധന വില പ്രവചനാതീതം. ആനുപാതികമായി മറ്റു ചിലവുകളും കൂടും ! നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരും
ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കയ്യിലിരുന്നത് പോകുകയും ചെയ്തു; കോണ്‍ഗ്രസ് പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ അവസ്ഥയിങ്ങനെ ! കെപിസിസി പ്രസിഡന്റിനെ കൂട്ടുപിടിച്ച് പുനസംഘടനയില്‍ നേട്ടമുണ്ടാക്കാനുള്ള രമേശിന്റെ നീക്കം പാളി. രമേശിന്റെ ഒറ്റയ്ക്കുള്ള നീക്കം കണ്ടറിഞ്ഞ് കൂടെ നിന്ന ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും കൈവിട്ടു ! സുധാകരനുമായുള്ള സൗന്ദര്യപിണക്കം സതീശനും പറഞ്ഞു തീര്‍ത്തതോടെ ചെന്നിത്തല പെട്ടു. പുനസംഘടന അട്ടിമറിക്കാന്‍ ശ്രമിച്ചത് രമേശ് ചെന്നിത്തലയാണോ എന്ന സംശയത്തില്‍ ഇനി ഒരുകൈ അകലം പാലിക്കാന്‍ കെപിസിസി പ്രസിഡന്റും
തനിക്ക് ഗ്രുപ്പുണ്ടാകില്ലെന്ന വിഡി സതീശന്റെ പ്രഖ്യാപനം പാര്‍ട്ടിയിലെ ഗ്രൂപ്പ് വിരുദ്ധ വികാരം മുതലെടുക്കാന്‍ ലക്ഷ്യം വച്ച്. സതീശന്റെ പ്രഖ്യാപനം ഗ്രൂപ്പുകാരായിരുന്ന രണ്ടാം നിര നേതാക്കളെ ലക്ഷ്യമിട്ട്. എംപിമാരിലും എംഎല്‍എമാരിലും ഗ്രൂപ്പ് വിരുദ്ധ വികാരം ശക്തമാകുമ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് നിലനില്‍പ്പ് ഭീഷണി ? സതീശനെ പ്രകോപിപ്പിച്ചത് ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന പ്രചരണം !
രണ്ടു മണിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് തെരെഞ്ഞെടുപ്പെന്ന് പറഞ്ഞാല്‍ അത് 3 മണിയാകില്ല. ഉന്നതരെ മാറ്റി നിര്‍ത്തിയതും ചെറുപ്പക്കാരെ അകത്തു കയറ്റിയതും ഒരിലയനങ്ങാതെ ! 4 ദിവസം ചര്‍ച്ച ചെയ്തത് 2026 ല്‍ മൂന്നാം തവണയും ഭരണം പിടിക്കുന്ന കാര്യം. കോണ്‍ഗ്രസിലാണെങ്കില്‍ ഒരു നയവുമില്ല, പരിപാടികളുമില്ല. 9 മാസം മുന്‍പ് തുടങ്ങിയ പുനസംഘടന എന്താകുമെന്ന് സോണിയാ ഗാന്ധിക്ക് പോലുമറിയില്ല. അപ്പുറത്തുള്ളവര്‍ 26 ലെ ഭരണം പിടിക്കാന്‍ നോക്കുമ്പോള്‍ ഇവിടെ ബ്ലോക് കമ്മിറ്റി പിടിക്കാനുള്ള തമ്മിലടി ! കഴിഞ്ഞ 4 ദിവസങ്ങളില്‍ കോണ്‍ഗ്രസിലും സിപിഎമ്മിലും സംഭവിച്ചത് ?