Current Politics
കൂറുമാറ്റ ഭയത്തില്‍ ഗോവയില്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ്; 'ഞങ്ങളുടെ വീടിന് ഇരട്ടി കാവലു'ണ്ടെന്ന് ചിദംബരം
ആത്മീയ പരിവേഷം തന്നെയാണ് തങ്ങള്‍മാരുടെ മുഖമുദ്ര ! കേരളത്തിലെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലെ പ്രധാന പാര്‍ട്ടികളിലൊന്നായ മുസ്ലിം ലീഗിന്റെ തലപ്പത്തെത്തിയിരിക്കുന്ന സാദിഖലി തങ്ങള്‍ക്ക് സ്വന്തം കഴിവും മികവും സംയമനവും തെളിയിക്കാനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. അധികാരത്തിന്റെ ശീതളഛായയില്ലാതെ പൊരിവെയിലത്തു നില്ക്കുന്ന പാര്‍ട്ടിയും അണികളും തന്നെയാണു പ്രശ്നം ! മുന്‍ഗാമികളുടെ പാത അതേപടി പിന്തുടരുകയേ വേണ്ടൂ ഈ സ്ഥാനത്തു വിജയം കൈവരിക്കാന്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ മറ്റന്നാള്‍ നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടുകളിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് നീക്കം ! സ്ഥാനാര്‍ത്ഥികളെ മാറ്റുക കോണ്‍ഗ്രസിന് ഭരണ പങ്കാളിത്തമുള്ള മഹാരാഷ്ട്രയിലേക്ക്. തെരഞ്ഞെടുപ്പിന് മുമ്പ് സത്യം ചെയ്തത് സ്ഥാനാര്‍ത്ഥികള്‍ പാലിക്കുമോയെന്നും ആശങ്ക ! എക്സിറ്റ് പോളിലും കൃത്യമായ ചിത്രം തെളിയാത്ത ഗോവയിലും ഉത്തരാഖണ്ഡിലും നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. പി ചിദംബരം അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഗോവയില്‍ ക്യാമ്പു ചെയ്യുന്നു
വയോധികരായ വൃദ്ധ നേതൃത്വത്തിന് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ഉപകാരസ്മരണയാക്കരുതെന്നാവശ്യം ! മുമ്പ് 6 വര്‍ഷം രാജ്യസഭാംഗമെന്ന നിലയില്‍ പാര്‍ട്ടിക്കോ നാടിനോ ഒരു ഗുണവും ഇല്ലാതിരുന്ന വയലാര്ജിയേപ്പോലെ പ്രവര്‍ത്തന രഹിതരായ നേതാക്കളെ പരിഗണിക്കരുതെന്ന് നേതൃത്വത്തിന് താക്കീത് ? വി.ടി ബലറാം, കെ.എസ് ശബരീനാഥന്, അനില്‍ അക്കര തുടങ്ങിയ യുവനേതാക്കള്‍ക്കായി ആവശ്യം ശക്തം. രാജ്യസഭാ സീറ്റിനെ ചൊല്ലിയും കോണ്‍ഗ്രസ് പൊട്ടിത്തെറിക്കുമോ ?
ജയിക്കാനാവുന്ന ഒരു രാജ്യസഭാ സീറ്റില്‍ കണ്ണുനട്ട് മുല്ലപ്പള്ളി രാമചന്ദ്രന് മുതല്‍ എംഎം ഹസന് വരെ രംഗത്ത് ! വിഎം സുധീരനും ചെറിയാന് ഫിലിപ്പും വരെ പ്രാഥമിക പരിഗണനയില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാതിരുന്ന കെസി ജോസഫിനെ പരിഗണിക്കണമെന്ന് എ ഗ്രൂപ്പും ! പഴയ മുഖങ്ങളെ മാറ്റി യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. വിടി ബല്‍റാമിനായി പ്രവര്‍ത്തകരും രംഗത്ത് ! എല്ലാം തീരുമാനിക്കും മുമ്പ് അനാരോഗ്യത്തെ തുടര്‍ന്ന് ജഗതിയിലെ വീട്ടില്‍ വിശ്രമിക്കുന്ന എകെ ആന്റണിയുടെ മനസിലിരുപ്പ് അറിയട്ടേയെന്ന് നേതൃത്വം
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിക്കുന്നു; എല്ലാ കണ്ണുകളും യുപിയില്‍ ! യോഗിയോ അഖിലേഷോ യുപിയുടെ പുതിയ നായകന്. ചിത്രത്തിലേ ഇല്ലാതെ കോണ്‍ഗ്രസും ബിഎസ്പിയും ! പഞ്ചാബില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസും ആംആദ്മിയും. മണിപ്പൂരില്‍ ബിജെപി വീഴുമോ അതോ വാഴുമോ ? ഗോവയില്‍ 21 എന്ന മാന്ത്രിക നമ്പറില്‍ ആരെത്തും ! ഉത്തരാഖണ്ഡില്‍ ഉള്പ്പോരില് ആരു നേട്ടമുണ്ടാക്കും. വോട്ടെണ്ണല്‍ 10ന് ! എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഇന്ന്