Current Politics
പാര്‍ട്ടിക്ക് ഇനി തന്റെ മേല്‍നോട്ടം ആവശ്യമില്ലെന്ന സന്ദേശം പിണറായി പാര്‍ട്ടിക്കു നല്കിയിരിക്കുന്നു. സംഘടനയുടെ നടത്തിപ്പു ചുമതല ഇനി പൂര്‍ണമായും കോടിയേരിയുടെ കൈകളില്‍. ഒപ്പം സിപിഎമ്മിന്റെയും മുന്നണിയുടെയും രാഷ്ട്രീയം നിയന്ത്രിക്കുക എന്ന ചുമതലയും കോടിയേരിക്കുതന്നെ. മൂര്‍ച്ചയേറിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കു പകരം കാല് നൂറ്റാണ്ടു കാലത്തേക്കുള്ള വികസന ചര്‍ച്ചയ്ക്ക് മുന്‍ഗണന നല്കി. സിപിഎം സമ്മേളനത്തിന് തിരശീല വീണപ്പോൾ - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
അപശബ്ദങ്ങളില്ല; എതിർ സ്വരവുമുണ്ടാകില്ല ! എല്ലാം തീരുമാനിച്ചത് പിണറായിയും കോടിയേരിയും ഒന്നിച്ചു തന്നെ. കണ്ണൂർ ലോബിയുടെ കരുത്തെന്നു പറയുമ്പോഴും കണ്ണൂരിലെ ചെന്താരകത്തെ വെട്ടിനിരത്തി ! മന്ത്രിസഭയിൽ കരുത്തനായതിനൊപ്പം പാർട്ടി സെക്രട്ടറിയറ്റിലും ഇനി റിയാസിൻ്റെ സ്വാധീനം കൂടും ! പൊളിറ്റിക്കൽ സെക്രട്ടറി കൂടി സെക്രട്ടറിയേറ്റിലെത്തുന്നതോടെ എല്ലാം മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ തന്നെ. വിശ്വസ്തരെ ക്ഷണിതാക്കളാക്കി ഒപ്പം നിർത്തി ടീം പിണറായി - കോടിയേരി
സുധാകരൻ - വി ഡി ' പുതിയ നേതൃത്വം ' - ഐക്യം പൊളിച്ചത് ചെന്നിത്തലയുടെ കരുനീക്കങ്ങൾ. സുധാകരനെ ബ്രെയിൻവാഷ് ചെയ്യാൻ ഇന്ദിരാ ഭവനിൽ നിത്യസന്ദർശകനായത് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ നേതാവ്. ഗ്രൂപ്പുകളുടെ അടുത്ത ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്. തോൽവിയുണ്ടായാൽ പുതിയ നേതൃത്വത്തെ കെട്ടുകെട്ടിക്കും. കെണിയിൽ വീണ് നേതാക്കൾ ?
ചരിത്രത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറെ പോലെ പല ഏകാധിപതികളെയും കാണാനാവും ! ലോകമെമ്പാടും വെട്ടിപ്പിടിച്ചു സ്വന്തം കാല്‍കീഴിലാക്കാന്‍ ശ്രമിച്ചവര്‍. പക്ഷെ അവര്‍ക്കൊക്കെയും ലോകം കനത്ത പ്രഹരം നല്കുന്ന കഥകളാണ് ചരിത്രം നമ്മോടു പറയുന്നത്. ലോക രാജ്യങ്ങളുടെ ഉപരോധം റഷ്യയുടെ യുക്രൈന് ആക്രമണത്തേക്കാള്‍ മാരകമാവുമോ ? അപ്പോള്‍ പുട്ടിന്റെ ഭാവിയെന്താകും ? ഒറ്റപ്പെടുന്ന പുട്ടിന് ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഘടനകളിലും സഖ്യങ്ങളിലും വീണ്ടും മാറ്റം. പ്രമുഖരൊക്കെ ഗ്രൂപ്പ് ലാവണങ്ങള്‍ ഒഴിഞ്ഞെങ്കിലും കെ മുരളീധരനെ ഒപ്പം കൂട്ടി രമേശ് ചെന്നിത്തലയുടെ പുതിയ നീക്കം. രണ്ട് എംപിമാരും മൂന്ന് എംഎല്‍എമാരും ഒഴികെയുള്ള ജനപ്രതിനിധികളൊക്കെ ഗ്രൂപ്പുകളെ കൈയ്യൊഴിഞ്ഞു. പുതിയ ഗ്രൂപ്പ് നീക്കത്തിന് തുടക്കത്തിലെ തിരിച്ചടി കിട്ടിയതോടെ കെ സുധാകരന്റെ നീക്കങ്ങളും നിര്‍ണായകമാകും...