Current Politics
അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഒന്ന് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഞാൻ എന്നും ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തിൽ മുഴച്ചു നിന്നിരുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വർഗീയ വാദികളുടെ അതേ ഭാഷയും ശൈലിയുമായിരുന്നു ഇവർക്കും-എംബി രാജേഷ്
മഹാമാരിയിൽ തൊഴിൽ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജനം നട്ടം തിരിയുമ്പോൾ ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെയാണ് അവരെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുന്ന തീരുമാനം എടുക്കാൻ കഴിയുക? സംസ്ഥാനത്ത് ബസ് ചാർജ്ജും വൈദ്യുതി നിരക്കും വർധിപ്പിക്കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി ആണ്-വി.ഡി. സതീശന്
'ഈ സൗഹൃദമില്ലായ്മയില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'- എം.ബി രാജേഷിന് വി.ടി ബല്‍റാമിന്റെ മറുപടി
ആരാണീ കര്‍ഷകര്‍ ? അവര്‍ സാധാരണക്കാരാണ് ! നിലം ഉഴുതു മറിച്ച് വിത്തു വിതച്ച് ധാന്യം കൊയ്തെടുത്തു രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് നല്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായവര്‍. സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്നതുതന്നെയാണ് കര്‍ഷകരുടെ വിജയ കാരണം. രാഷ്ട്രീയ പാര്‍ട്ടികളെ അടുപ്പിക്കാതിരുന്നത് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാനും സഹായിച്ചു. ബി.ജെ.പിക്കെതിരെ പുതിയൊരു ശാക്തിക ചേരി വളര്‍ന്നു വന്നിരിക്കുന്നു ! രാഷ്ട്രീയക്കാരുടെ പിന്തുണയേതുമില്ലാതെ. കര്‍ഷകരാണ് ഇന്ത്യയിലെ യഥാര്‍ത്ഥ പ്രതിപക്ഷം, പ്രതീക്ഷ... - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ജനവിരുദ്ധ നിയമങ്ങളും പദ്ധതികളും സർക്കാർ കൊണ്ടു വരുമ്പോൾ ജനരോഷം കൊണ്ട് മുട്ടു കുത്തേണ്ടി വരും എന്നത് കാർഷിക ബിൽ മോദി സർക്കാർ പിൻവലിച്ചത് വഴി ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു; പിണറായി വിജയൻ സർക്കാരിൻ്റെ കെ റെയിൽ പദ്ധതിയും ഇതുപോലൊരു ജനദ്രോഹ പദ്ധതിയാണ്-രമേശ് ചെന്നിത്തല