Advertisment

സിനിമ എന്നാൽ 'ലഹരി' ! അതിപ്പോൾ മെഗാതാരമായാലും സൂപ്പർതാരമായാലും കണക്കാണ്. ഒരു മഹാനടൻ കോമൺവെൽത്ത് സ്റ്റേജിൽ അടിച്ചു പൂസായി പാട്ടുപാടി മൈക്ക് താഴെ വീണതും റെക്കോർഡ് ചെയ്തുവച്ചത് പാടി കൊണ്ടിരുന്നതുമെല്ലാം നാം കണ്ടതാണ്. പക്ഷേ അവരൊക്കെ സെറ്റിൽ കൃത്യനിഷ്ഠയും മാന്യതയുമുള്ളവരാണ്. അതില്ലാത്ത ഭാസിയെയും ഷെയ്‌നെയും എന്തുചെയ്യണം. പക്ഷേ അവർക്കെതിരെ പത്രസമ്മേളനം നടത്തിയവരെക്കൊണ്ട് മറ്റേ മെഷീനിൽ ഊതിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ കേരളത്തിലുള്ളൂ- ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

' ഈ ലോകത്ത് തെറ്റുചെയ്യാത്തവരായി ആരുമില്ല ഗോപൂ' എന്ന് പ്രശസ്ത സിനിമാതാരം പറഞ്ഞതുപോലെയാണ് മലയാള സിനിമയുടെ ഇന്നത്തെ ഗതിവിഗതികൾ. തിലകനിലും പൃത്വിരാജിലും നവ്യാ നായരിലും തുടങ്ങിവെച്ച ഉപരോധം ഇന്നിപ്പോൾ ഷെയ്ൻ നിഗമിലും ശ്രീനാഥ്‌ ഭാസിയിലും വന്നെത്തി നിൽക്കുന്നു.

ഇപ്പോൾ പുറത്താക്കപ്പെട്ടവരുടെ കാര്യം ഇവിടെ പറയുന്നില്ല. തീയില്ലാതെ പുകയുണ്ടാകില്ലല്ലോ. കാര്യങ്ങൾ ലോകർക്കെല്ലാം അറിയുന്നതുപോലെതന്നെ ! പക്ഷെ പുറത്താക്കിയവന്മാർ സ്വയമൊന്ന് വിലയിരുത്തുന്നത് നല്ലതായിരിക്കും.


ഈ പുറത്താക്കൽ മാനേജർമാരൊക്കെ ദുബായിലും ബാംഗോക്കിലും ഖത്തറിലും കൊളോമ്പോയിലും ഒക്കെ പോയി കാണിക്കുന്ന പേക്കൂത്തുകൾ കണ്ടാൽ ആദ്യം കവണം മടലുകൊണ്ടു അടിക്കേണ്ടത് അവരെയാണ്.


മലയാള സിനിമ മൊത്തമായി കൂട്ടിയും കിഴിച്ചും നോക്കിയാൽ വളരെ ചെറിയൊരു ശതമാനം ആളുകൾ മാത്രമാണ് ലഹരിക്ക് അടിമപ്പെടാത്തതോ ഒരിക്കലും ലഹരി ഉപയോഗിക്കാത്തവരായിട്ടോ ഉള്ളത്. അവരുടെ പേരുകൾ ഇവിടെ വെളിപ്പെടുത്തി അവരെ അപമാനിക്കുവാൻ ഉദ്ദേശിക്കുന്നില്ല.

publive-image

സൂപ്പർ മെഗാസ്റ്റാറുകളായ മമ്മുട്ടി, മോഹൻലാൽ തുടങ്ങി കുഞ്ചൻ വരെയുള്ള മിക്ക മുഖ്യധാരാ സിനിമാക്കാരും ഒളിച്ചും പാത്തും അല്ലാതെയും മദ്യലഹരിയുടെ അനുഭവിക്കുന്നവരൊക്കെതന്നെയാണ്. ഫാൻസുകാർക്കിടയിലും മാന്യന്മാർക്കിടയിലും അവർ പലപ്പോഴും ലഹരിക്കെതിരെ വാ തോരാതെ പ്രസംഗിക്കുകയും ബഹളം വെക്കുകയും ചെയ്യുമെങ്കിലും അവരൊക്കെ അത്യാവശ്യത്തിന് മോന്തുന്നവർ തന്നെ.

അതുപോലെ അരി എത്താതെ തട്ടിപ്പോകുന്ന ആളുകളിൽ ഏറ്റവുമധികം സിനിമ മേഖലകളിൽ നിന്നുമാണ്. ഭൂരിപക്ഷം ആളുകളും കരൾ സംബന്ധമായ അസുഖങ്ങൾ കാരണം ജീവൻ ബലികൊടുത്തവരാണ്. അസുഖങ്ങൾ വന്നാൽ സഹപ്രവർത്തകരാരും ഇവർക്കൊന്നും ആശുപത്രിയിൽ പോകാൻ കാശ് കടം കൊടുക്കില്ലെങ്കിലും ഒരു ഫുൾ ബോട്ടിൽ വാങ്ങി കൊടുക്കുവാൻ തയാറാണ്.


ലോഹിതദാസിനെപോലെയും ഗിരീഷ് പുത്തഞ്ചേരിയെപോലെയും മണിയെ പോലെയും ടിഎ ഷാഹിദിനെപ്പോലെയും എത്രയെത്ര ഉന്നതരായ കലാകാരന്മാരെയാണ് നമ്മുടെ കൊച്ചുമുതലാളിമാർ നശിപ്പിച്ചു കൂട്ടിയത്.


സിനിമാക്കാർ ഗൾഫിലെത്തിയാലും നഗരങ്ങളിൽ എത്തിയാലും കൊച്ചുമുതലാളിമാർ അവരുടെ ബന്ധങ്ങൾ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നതിനായി സിനിമാക്കാർക്ക് കള്ളു വാങ്ങികൊടുത്തുകൊണ്ടുള്ള പാർട്ടികൾ അരങ്ങേറുന്നു.

ഒരു സിനിമാക്കാരനെ സംബന്ധിച്ചിടത്തോളം പത്തു ദിവസം പത്തുപേരുടെ പാർട്ടി ആകുമ്പോൾ ഒരു വർഷം ഏറ്റവും ചുരുങ്ങിയത് 300 ദിവസം എങ്കിലും ഓസിന് അടിക്കേണ്ടതായി വരുന്നു.


നടിമാരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. നല്ലൊരു ശതമാനം നടിമാരും മൂക്കറ്റം മോന്തുന്നവരാണ്. തലസ്ഥാനത്തുള്ള ട്രാഫിക്കിൽ അഴിഞ്ഞാടിയ നടികൾ മുതൽ കാക്കനാട്ടും വൈറ്റിലയിലും എന്തിനധികം പറയുന്നു ദുബായിലുംവരെ ഈ വക നടിമാരുടെ പേക്കൂത്തുകൾ നമ്മൾ കണ്ടതാണ്. രണ്ട് ദിവസത്തിനും അഞ്ചു ദിവസത്തിനും ഒക്കെയായി ദുബായിൽ വന്നുപോകുന്ന നൂറുകണക്കിന് നടിമാരുണ്ട്.


മിക്കവാറും പേരെ സ്പോൺസർ ചെയ്യുന്നത് സ്വർണക്കടത്തുകാർ ആണെന്നുള്ളതും പാലേരി മാണിക്യത്തോട് ചോദിച്ചാൽ മനസിലാക്കാം. കൊച്ചി കേന്ദ്രമായുള്ള ന്യുജെൻ ദമ്പതിമാർ മൊത്തം കൊക്കൈൻ വൻകിട കച്ചവടക്കാരാണ്.

പക്ഷെ അവരൊക്കെ 'മനുഷ്യനാകണം .. മനുഷ്യരാകണം' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ഭരണമുള്ള ആ രാഷ്ട്രീയപാർട്ടിയുടെ തണലിൽ ചേക്കേറിയപ്പോൾ അവരുടെയൊന്നും പേര് തന്നെ ഉച്ചത്തിൽ പറയുവാൻ ആർക്കും ധൈര്യം ഇല്ലാതായിരിക്കുന്നു.

നമ്മുടെ ജനപ്രിയനായ മഹാനടൻ കള്ളടിച്ചു പൂസായി കോമൺവെൽത്ത് സ്റ്റേജിൽ കയറി പാട്ടുപാടി മൈക്ക് താഴെ വീണതും റെക്കോർഡ് ചെയ്തുവെച്ചിരുന്ന പാട്ട് പാടി കൊണ്ടിരുന്നതും ഒരു മഹാ ഇവന്റ് കുളമായതും മലയാളി മറന്നിട്ടില്ല.


ആ ലാലിസത്തിന്റെ പേരിൽ അന്നത്തെ സോഷ്യൽ മീഡിയട്രോളുകാർ ആ മഹാനടനെ കൊന്നു കൊലവിളിച്ചപ്പോൾ ഇവന്റിന് അന്നത്തെ മന്ത്രി തിരുവഞ്ചൂർ അനുവദിച്ച പണം തിരികെ കൊടുക്കുവാൻ മെഗാസ്റ്റാർ അദ്ദേഹത്തിന്റെ വെള്ളായണിയിലെ കിരീടം പിടിച്ച ആ ഭൂമി വിൽക്കേണ്ടി വന്നതുമൊക്കെ കേരളം മൊത്തമായി ചർച്ചക്ക് വെച്ചതാണ്.


പക്ഷെ ആ നടന്മാരൊക്കെ സിനിമ സെറ്റിൽ മാന്യമായി അച്ചടക്കം പാലിക്കുന്നുണ്ട് എന്നതാണ് അവരൊക്കെ ഇത്രയും നാളുകളായി പിടിച്ചു നിൽക്കുന്നതിന് കാരണം. അവരൊക്കെ രാത്രി കള്ളടിച്ചു തുടങ്ങിയാൽ നേരം വെളുക്കുവോളം കോക്ക്ടയിൽസ് മാത്രം അടിക്കുന്നവരുമാണ്.

പിന്നെ മാനേജർമാരാണ് ഇവരെയൊക്കെ നിയന്ത്രിക്കുന്നത്. ലാലേട്ടൻ നല്ല സിനിമകളിൽ മാത്രം അഭിനയിച്ചുകൊണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു മലയാളത്തിന്. മാനേജർമാർ കാര്യങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ കാലഘട്ടത്തിൽ ഹാപ്പിയായി ഹരിഹരൻ പിള്ളയും അലക്‌സാണ്ടർ ദി ഗ്രേറ്റും വാമനപുരം ബസ്‌റൂട്ടും കുഞ്ഞാലിമരക്കാരും ഒക്കെ അഭിനയിക്കേണ്ടിവന്നു.

publive-image

അതുപോലെ തന്നെയാണ് ഷെയിൻ നിഗമിന്റെ കാര്യത്തിൽ അവന്റെ മാതാശ്രീ മാനേജർ സ്ഥാനം ഏറ്റെടുത്തപ്പോൾ ഉണ്ടാകുന്ന ജഗപൊകകൾ. മാനേജർ ഇല്ലെങ്കിൽ ഈ പറയുന്ന സിനിമക്കാരൊന്നും നടന്മാർക്ക് നേരാം വണ്ണം പണം കൊടുക്കില്ല. മാനേജർമാർ വന്നാൽ പിന്നെ ഈ വക അനാവശ്യ ഇടപെടലുകളും നാം കാണേണ്ടിവരും.


നമ്മുടെ മെഗാതാരവും അത്യാവശ്യം ചെറിയ ലഹരിയൊക്കെ ഇഷ്ടപ്പെടുന്ന ആളാണ്. അതിപ്പോൾ ബീഡി, മൂക്കിൽ പൊടി തുടങ്ങി നല്ല വീര്യം കൂടിയ വൈനുകൾ മോന്തുന്നതിൽ മോശക്കാരനൊന്നുമല്ല. അദ്ദേഹത്തിന്റെ മകനായാലും ദുബായിൽ കയറിയിറങ്ങാത്ത ഡാൻസ് ബാറുകൾ ഇല്ല.


അന്ന് ആ പയ്യനെ കൊണ്ടു നടന്നിരുന്നത് ബിഗ്‌ബിയായ ഒരു നിർമ്മാതാവാണ്. പിന്നെ അവരുടെ കച്ചവടം അവസാനിച്ചപ്പോഴാണ് പയ്യൻ നാട്ടിലേക്ക് വണ്ടി കയറിയത്. സംവിധായകൻ ഫാസിലിന്റെ മകനായ ഫഹദും ഇതൊക്കെ വളരെ ഇഷ്ടപ്പെടുന്ന ആള് തന്നെയാണ്.

പക്ഷെ അവരൊക്കെ സെറ്റിൽ മാന്യന്മാരാണ്. അതുപോലെ സെറ്റിൽ കൃത്യതയുള്ള ഷൈൻ ടോം ചാക്കോ പോലുള്ളവർ മാത്രം പിടിക്കപ്പെട്ടപ്പോൾ അല്ലാത്തവർ ഇപ്പോഴും വളരെ കൂളായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. നടപ്പിലും എടുപ്പിലും കിടപ്പിലും 'ലഹരിമയമായ' ഷൈൻ ടോം ചാക്കോയെ ഇവരൊക്കെ ഉന്നത ലെവലിൽ സഹായിച്ചിട്ടുമുണ്ട്.

publive-image

കൊച്ചിയിലെ ഒരു നടിയുടെ സഹോദരൻ പനമ്പിള്ളി നഗറിൽ വീടെടുത്തുകൊണ്ട് കൊക്കൈൻ പാർട്ടികൾ സ്ഥിരമായി ആഘോഷിക്കുന്നു. വാട്സ് ആപ്പും ഫേസ്ബുക്കും ഒക്കെ പോലീസ് നിരീക്ഷിക്കുന്നത് കൊണ്ട് ടെലഗ്രാം മുഖേനയാണ് ഇവന്മാർ ആളുകളെ വലവീശുന്നത്.


ഗൾഫിലെ വേദനിക്കുന്ന കോടീശ്വരന്മാരായ യുവ നിർമാതാക്കളെ വലവീശുവാൻ ബംഗളൂരിലെ ഗൽറാണി സഹോദരിമാരടങ്ങുന്ന ഒരു മാഫിയയാണ് ഇതൊക്കെ നടത്തിപോന്നിരുന്നത്. ലേഡീസ് ഒൺലി ട്രിപ്പുകളുടെ പേരിൽ ഗോവക്കും മുംബൈക്കും ബെംഗളുരുവിലൊക്കെ പോകുന്ന ഇവർ ഉദ്ദേശിക്കുന്നതും ഈ കൊക്കൈൻ പാർട്ടികൾ തന്നെയാണ്.


ഇപ്പോൾ ഈ പുറത്താക്കിയ നടന്മാർക്കെതിരെ വാർത്താ സമ്മേളനം നടത്തുന്ന സമയത്ത് അവരെക്കൊണ്ട് ആ മെഷീനിൽ ഊതിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ കേരളത്തിൽ ഉള്ളൂ.

നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറയുന്നതുപോലെ ഒരു ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി ഇവന്മാരെയൊക്കെ വിളിച്ചു നിരത്തി നിർത്തി ഊതിച്ചാൽ എല്ലാവർക്കും എല്ലാവരെയും നിരോധിക്കേണ്ടി വരും ;

പട്ടിക്കാട്ടം കോഴിക്കാട്ടതിനെതിരെ എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങൾ .

ഇനിയെങ്കിലും ആ പയ്യന് പാറ്റയുള്ള കാരവൻ കൊടുക്കരുത് എന്നഭ്യർത്ഥിച്ചുകൊണ്ട് സംവിധായകൻ ദാസനും

ശ്രീനാഥ്‌ ഭാസിയുടെ തെറിയഭിഷേകം റേഡിയോവിൽ ശ്രവിച്ചുകൊണ്ട് നിർമ്മാതാവ് മിസ്സിസ് വിജയനും

Advertisment