Advertisment

പി ടി എന്നാൽ 'പ്രകൃതിയുടെ തണൽ' എന്നായിരുന്നു വ്യാഖ്യാനം. ചങ്കൂറ്റം എന്ന വാക്കിന് ശരിയായ അർത്ഥവും പി ടി തന്നെയായിരുന്നു. നിലപാടുകളുടെ രാജാവായ പിടിക്ക് ഇനിയാര് പകരക്കാരനാകും ?

New Update

ചിലർ മരണത്തിന് കീഴടങ്ങയതിന് ശേഷമാണ് അവർ എത്രത്തോളം ഉന്നതിയിൽ എത്തിയവർ ആയിരുന്നു എന്നും അവരുടെ ചിന്തകളും നിലപാടുകളും മാനം മുട്ടെ ഉയരങ്ങളിൽ എത്തിയിരുന്നുവെന്നും നാം മനസ്സിലാക്കുന്നതും അതേ കുറിച്ച് ചർച്ച ചെയ്യുന്നതും കണ്ണീർ പൊഴിക്കുന്നതും . അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു പി. ടി എന്ന പി ടി തോമസ് .

Advertisment

publive-image

പി ടി എന്നാൽ ''പ്രകൃതിയുടെ തണൽ'' എന്നായിരിക്കണം ഇനി നാം ഓർമ്മിക്കേണ്ടത് . പ്രകൃതിയെ ഇത്രത്തോളം സ്നേഹിച്ച ഒരു സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ വേറെ ഇല്ലെന്നു വേണേൽ പറയാം .

കേരള രാഷ്ട്രീയത്തിലെ ചില കുത്തിത്തിരിപ്പുകളിൽ അകപ്പെട്ടു എന്നതാണ് പി ടി അത്രയധികം ശ്രദ്ധിക്കപ്പെടാതെ പോയത് . നേതാക്കന്മാരുടെ അതിപ്രസരത്തിലും കുതികാൽ വെട്ടുകളിലും ഇടയിലായി എങ്കിലും തന്റേതായ ഒരു വ്യക്തിത്വം അദ്ദേഹം നിലനിർത്തിയിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുവാൻ ഏറെ അര്ഹതയുണ്ടായിരുന്നിട്ടും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചവിട്ടുകളിൽ നിന്നും ചവിട്ടേൽക്കാതെ നിലപാടുകളുടെ രാജാവായി മാറിയപ്പോൾ അദ്ദേഹത്തിനെ രാജാവായി യാത്രയയക്കുവാനും ജനം പിശുക്കു കാണിച്ചില്ല എന്നത് മറ്റുള്ള ഇടത് വലത് രാഷ്ട്രീയ നേതാക്കന്മാർക്ക് ഒരു പാഠമായി തന്നെ നിലനിൽക്കട്ടെ .

publive-image


ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും ഒക്കെ കേരളത്തിന്റെ മലയോരങ്ങളിൽ ചൂട് പിടിച്ചപ്പോൾ പ്രകൃതിക്കുവേണ്ടി

തന്റെ ഉറച്ച നിലപാടുകൾ ഉറക്കെ ശബ്‌ദിച്ചപ്പോൾ സ്വന്തം ശവമഞ്ചയാത്ര നേരിട്ട് കാണുവാനും അനുഭവിക്കാനും 'ഭാഗ്യം' സിദ്ധിച്ച പ്രകുതിയുടെ പൊന്നോമനയായിരുന്നു പി ടി .


അപ്പോഴും സ്വന്തം മതത്തിലെ ഉന്നത കുളാണ്ടർ മാരെയും സ്വന്തം പാർട്ടിയിലെ കുതികാൽ വെട്ടുകാരെയും വെല്ലുവിളിച്ചുകൊണ്ട് പിടി  തന്റെ സാന്നിധ്യം നന്മയുള്ള ജനത്തിനെ അറിയിച്ചു . നിയമസഭയിൽ ഭരണപക്ഷത്തിന്റെ കണ്ണിലെ കരടാകുവാൻ സാധിച്ചു . ഓരോരോ വിഷയവും അവതരിപ്പിക്കുമ്പോൾ ഭരണപക്ഷക്കാർ ട്രൗസറിൽ മുള്ളുകയായിരുന്നു .

ചങ്കൂറ്റം എന്ന വാക്കിന് ശരിയായ അർത്ഥം പി ടി തന്നെയായിരുന്നു . അദ്ദേഹത്തെ നിയമസഭയിൽ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ശരിയായ ഇരട്ട ചങ്ക് കാണിച്ചുകൊണ്ട് എല്ലാവരെയും ഒരു മൂലക്കിരുത്തുവാൻ ധൈര്യം കാണിച്ചുകൊടുത്തു .

publive-image

മതങ്ങളിൽ വിശ്വാസം ഉണ്ടായിരുന്നില്ല എങ്കിലും ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു എന്നതാണ് പി ടി യുടെ മറ്റൊരു സവിശേഷത . മതത്തെയല്ല താൻ എതിർക്കുന്നത് എന്നും മതം കൈകാര്യം ചെയ്യുന്ന ചില വ്യക്തികളിലാണ് വിശ്വാസമില്ലാത്തത് എന്നും മുഖത്തുനോക്കി പറഞ്ഞു .

കേവലം വോട്ടിനുവേണ്ടി മതമേലധ്യക്ഷന്മാരുടെ തിണ്ണ നിരങ്ങുവാൻ പോകാത്തതും പി ടിയുടെ മാത്രം നന്മയാണ് . സിനിമാക്കാർ ആരോരുമറിയാതെ പൂഴ്ത്തിവെക്കേണ്ടിയിരുന്ന ഭാവന - പൾസർ സുനി കേസ് , ജനങ്ങളിൽ എത്തിച്ചതിലും പി ടി ക്ക് പങ്കുണ്ട് . അതിന് പി ടി പറഞ്ഞതിലും ന്യായമുണ്ട് .

കാരണം ''ഇന്നല്ലെങ്കിൽ നാളെ ആ വിഷയം ഏതെങ്കിലും മാധ്യമക്കാരനോ രാഷ്ട്രീയക്കാരനോ കുത്തിപ്പൊക്കി കൊണ്ടുവന്നാൽ അവർ പറയും പി ടി പണം വാങ്ങി കേസ് ഒതുക്കി തീർത്തുവെന്ന് .''. ഇടതുപക്ഷക്കാരുടെ നോട്ടപ്പുള്ളിയായിരുന്ന പി ടി യെ ആക്രമിക്കുവാൻ ഒരു പഴുത് അന്വേഷിച്ചു നടക്കുകയായിരുന്നു അവർ എന്നും .

സാധാരണയായി നേതാക്കന്മാർ വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി സ്വന്തം ഇമേജിനെ മുറുക്കി പിടിച്ചുകൊണ്ട് സ്വന്തം പാർട്ടിയെ മുൾ മുനയിൽ നിർത്തിയിരുന്ന നമ്മുടെ നാട്ടിൽ സ്വന്തം നിലപാടുകൾ കൈവെടിയാതെയും പാർട്ടിയെ പ്രതിരോധത്തിൽ അക്കാതെയും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ പി ടി അതീവ ജാഗ്രത പുലർത്തിയിരുന്നു .

publive-image

ഡിസംബറിലെ മരം കോച്ചുന്ന തണുപ്പിൽ രാത്രി ഏറെ വൈകീട്ടും ഇടുക്കിയിലെ നന്മയുള്ള ജനങ്ങൾ വഴിയോരങ്ങളിൽ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണുവാനും ആ ആംബുലൻസിനെ ഒന്ന് തൊടുവാനുമായി കാണിച്ച സ്നേഹം . അത് മാത്രം മതി ഒരു നേതാവിന്റെ ജനങ്ങളിലുള്ള വിശ്വാസവും ഇഷ്ടവും നെഞ്ചിലേറ്റുവാൻ .

നിലപാടുകളുടെ രാജാവായ പി ടിക്ക് പകരക്കാരനായി നിലപാടുകളുടെ രാജകുമാരൻ വിടി യെ പ്രതീക്ഷിച്ചു കൊണ്ട് ദാസനും, പിടിയുടെ ആംബുലൻസിനെ തൊടാൻ സാധിച്ചതിൽ അതീവ സന്തോഷത്തോടെ, ദുഃഖത്തോടെ വിജയനും

Advertisment