Advertisment

ബാപ്പയുടെ ലാത്തികൊണ്ട് പെങ്ങളെ അപമാനിച്ച അധ്യാപകന്‍റെ കാല്‍ തല്ലിയൊടിച്ച് ഗുണ്ടായിസത്തില്‍ ഹരിശ്രീ ! കിരീടത്തിലെ മോഹന്‍ലാലിനെപ്പോലൊരു ബാല്യം ! ഒറ്റ ക്വട്ടേഷന് 250 കോടിവരെ വാങ്ങിയ 'ലോക ഒന്നാം നമ്പര്‍' ക്രിമിനല്‍ ? വിശ്വസിച്ച നടിമാര്‍ക്ക് 'സമ്മാനം' നല്‍കി, ചതിച്ചവരെ കൊന്നുതള്ളി ? ഇന്ത്യയെ ദ്രോഹിച്ചു കടന്ന ദാവൂദ് ഇബ്രാഹിമിന്‍റെ മരണവാര്‍ത്തപോലും മറ്റൊരു തട്ടിപ്പാകുമോ ? അധോലോകങ്ങളുടെ തലതൊട്ടപ്പന്‍ ദാവൂദിന്‍റെ വളര്‍ച്ചയും പതനവും !!

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

അങ്ങനെ ദാവൂദും കോവിഡിന് കീഴടങ്ങി എന്നൊരു വാർത്ത വായിച്ചെങ്കിലും അതിൽ എത്രത്തോളം കഴമ്പുണ്ടെന്ന് മരിച്ചുപോയ ദാവൂദിനോടോ മരിക്കാത്ത ദാവൂദിനോടോ ചോദിച്ചറിയേണ്ട ഒരാവസ്ഥയാണ്‌ ഇന്നത്തെ ഇന്ത്യയുടേത്. കാരണം വാർത്ത വന്നത് ഇന്ത്യൻ മാധ്യമത്തിൽ ആയതുകൊണ്ട് അതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് പറയുക വയ്യ .

ഉള്ളത് പറയാതിരിക്കുകയും ഇല്ലാത്തത് പറഞ്ഞുണ്ടാക്കുകയും ചെയ്തു വരുന്ന ഒരു കാലഘട്ടത്തിലൂടെ വാർത്താമാധ്യമങ്ങൾ നടന്നു നീങ്ങുമ്പോള്‍ ദാവൂദ് വിഷയത്തിലെ നിജസ്ഥിതി എന്താണെന്ന് നമ്മുടെ ശത്രു രാജ്യമെന്ന് പറയപ്പെടുന്ന പാകിസ്താനിലെ മാധ്യമ പ്രവർത്തകര്‍ക്ക് പോലും നിശ്ചയമില്ല . അവരൊക്കെ ഈ വിഷയം അറിയുന്നത് ഇന്ത്യയിൽ നിന്നാണ് .

അതാണ് ഇപ്പോഴും മനസ്സിലാകാത്തത് . ദാവൂദിന്റെ ഭാര്യക്കും ദാവൂദിനും കോവിഡ് ബാധിക്കുകയും പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴിഞ്ഞ ദിവസം ആശുപത്രിയിൽ വെച്ച് ദാവൂദ് ഇഹലോകവാസം വെടിഞ്ഞു എന്നുമാണ് പാകിസ്ഥാന്റെ രഹസ്യാന്വേഷണ കമ്പനിയായ  ഐഎസ്‌ഐ വാർത്ത പുറത്തുവിട്ടത് . ലോക കള്ളനാണെങ്കിലും ദാവൂദിന്‍റെ കാര്യവും ദൈവത്തിന്‍റെത് പോലെയാണ് - ഉണ്ടെന്നുള്ളത് ഒരു വിശ്വാസം മാത്രം.

ഹരിശ്രീ കുറിച്ചത് ബാപ്പയുടെ ലാത്തികൊണ്ട് അധ്യാപകന്‍റെ കാല്‍ തല്ലിയൊടിച്ച്

ആരാണീ ദാവൂദ് ? കർണ്ണാടക മഹാരാഷ്ട്ര അതിർത്തിയായ രത്നഗിരിയിൽ ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകനായി ജനിച്ചു. മുംബയിലെ ഡോംഗ്രിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ദുബായിലും മുംബയിലുമായി വളർന്ന് ഇന്നിപ്പോൾ കറാച്ചിയിലും ഇസ്ലാമാബാദിലുമായി ജീവിതം തള്ളിനീക്കുന്ന അധോലോക ചക്രവർത്തി .

ഡി കമ്പനിയുടെ പേരിൽ അനേകായിരങ്ങളെ കൊന്നൊടുക്കി സാമ്രാജ്യം വിപുലീകരിക്കുന്നതിനിടയിൽ മുംബയിൽ നടന്ന സീരിയൽ ബോംബ് സ്ഫോടനങ്ങളെ തുടർന്ന് പാക്കിസ്ഥാനിലേക്ക് കടക്കുകയും അവിടെ നിന്നും തന്റെ സാമ്രാജ്യം നിയന്ത്രിക്കുകയും ചെയ്തിരുന്ന ഒരു സ്‌കൂൾ ഡ്രോപ്പ് ഔട്ട് . ഒരു കാലഘട്ടത്തിൽ ബോളിവുഡ് സിനിമകളെയും സിനിമ നടന്മാരെയും നടിമാരെയും സംഗീതജ്ഞരെയും എന്തിനധികം ഹോളിവുഡ് വരെ നിയന്ത്രിച്ചിരുന്ന ഈ സൂപ്പർ ക്രിമിനലിന്റെ തലക്ക് 25 മില്യൺ ഡോളറായിരുന്നു വിലയിട്ടത് .

publive-image

കിരീടത്തിലെ മോഹന്‍ലാലിനെപ്പോലെ ബാല്യം

കിരീടം എന്ന മലയാളം സിനിമയിലേതിന് സമാനമായ കഥയായിരുന്നു ദാവൂദിന്റെ വീട്ടുകാരുടേത് . സിറ്റിയിലെ ഏറ്റവും നന്മനിറഞ്ഞ പോലീസ് കോൺസ്റ്റബിളിൾ ഇബ്രാഹിം അസ്കറിന് മുബൈ നിവാസി ആമിനയിൽ ജനിച്ച ദാവൂദ് സ്‌കൂൾ കാലഘട്ടങ്ങളിൽ തന്നെ അച്ഛന് പേരുമോശം കേൾപ്പിക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു .

പഠിക്കുവാൻ മിടുമിടുക്കനായിരുന്ന ദാവൂദ് തെംകാർ മൊഹാലിയയിലെ അഹമ്മദ് സൈലർ ഹൈസ്‌കൂളിലെ പ്രധാനാധ്യാകന്റെ കാലുകൾ അച്ഛന്റെ ലാത്തികൊണ്ട് തല്ലിയൊടിച്ചുകൊണ്ടാണ് ഹരിശ്രീ കുറിച്ചത് .

ആ സ്‌കൂളിൽ തന്നെ പഠിച്ചിരുന്ന മൂത്ത പെങ്ങൾ സഈദ പാർക്കറെ മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് കളിയാക്കിയതിനായിരുന്നു ഇത് . മറ്റൊരു പെങ്ങൾ ഹസീന പാർക്കർ മുംബൈ അബ്ദുറഹ്മാൻ വീഥിയിലെ ഗുണ്ടാ റാണിയായിരുന്നു . ഹസീനയുടെ മകനായിരുന്നു ഡാനിഷ് പാർക്കർ മുംബൈ ഗോവ ഹൈവേയിൽ വെച്ച് അതിദാരുണമായി കൊല്ലപ്പെട്ടപ്പോൾ 'അമ്മ ഹസീന ഹൃദയസ്‌തംഭനം മൂലം 55 മത്തെ വയസിൽ മരണപ്പെടുകയായിരുന്നു .

ലോക ഒന്നാം നമ്പര്‍ അധോലോകനായകനിലേയ്ക്ക്

അരുൺ ഗാവ്ലിയുടെ ചങ്കൂറ്റമുള്ള സഹോദരനായിരുന്ന ബാപ്പയെ ദാവൂദിന്റെ ആളുകൾ കൊന്നുകളഞ്ഞപ്പോൾ അരുണിന്റെ ആളുകളായിരുന്നു ദാവൂദിന്റെ മരുമകനെ നടുറോഡിലിട്ട് കൊന്നുതള്ളിയത് . ദാവൂദിന്റെ അളിയനായിരുന്ന ഇബ്രാഹിം പാർക്കറെ വകവരുത്തിയ സാലിയൻ എന്ന ദയാനന്ദ് പൂജാരി ഡാഡി എന്നറിയപ്പെട്ടിരുന്ന അരുൺ ഗാവ്ലിയുടെ വലം കൈ ആയിരുന്നു .

ഇവർ തമ്മിലുള്ള കുടിപ്പക കൂടിയപ്പോൾ ഓരോ ആഴ്‍ചയിലും ഓരോ തലകൾ മുംബൈ നഗരത്തിൽ അറ്റു വീണിരുന്നു . മലയാളിയുടെ അഭിമാനമായിരുന്ന ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ചെയർമാൻ തഖിയുദ്ധീൻ വാഹിദും പ്രശസ്ത നടി ദിവ്യഭാരതിയും ടി സീരീസിന്റെ ഗുൽഷൻകുമാറും ഒക്കെ ഈ കളികളുടെ ഭാഗഭാക്കായപ്പോൾ മുംബൈ അക്ഷരാർത്ഥത്തിൽ അധോലോകത്തിന്റെ കൈപ്പിടികളിൽ അമരുകയായിരുന്നു .

ഇന്ത്യയിൽ നടന്നിരുന്ന ഒട്ടു മിക്ക കലാപങ്ങളും ബോബ് സ്പോടനങ്ങളും ദാവൂദിന് ലഭിച്ച ക്വട്ടേഷൻ ആയിരുന്നു എന്നാരെങ്കിലും ചിന്തിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല . ഒരേ സമയത്ത് ഇരകൾക്കൊപ്പവും അതുപോലെതന്നെ വേട്ടക്കാർക്കൊപ്പവും നീന്തുവാനുള്ള ദാവൂദിന്റെ നയങ്ങളാണ് അദ്ദേഹത്തെ ലോകത്തിലെ തന്നെ ഒന്നാം നിരയിലേക്ക് ഉയർത്തിയത് . ഇന്ത്യയിൽ ആരൊക്കെ സ്ഫോടനങ്ങൾ നടത്തിയിട്ടുണ്ടോ അവരൊക്കെ ദാവൂദിനെ ഉപയോഗിച്ചു എന്ന് വേണം കരുതുവാൻ !

publive-image

ഒറ്റ ക്വട്ടേഷന് 250 കോടി ?

ഗുഡ്‌ക കച്ചവടത്തിൽ ഇന്ത്യയിലെ ഒന്നാമനായിരുന്ന മണിക്കചന്ദിന്റെ മുതലാളി റസിക് ലാൽ മാണിക്കച്ചന്ദ്‌ ധരിവാളും ദാവൂദും തമ്മിൽ ഒരു വലിയ കച്ചവടത്തിൽ ഏർപ്പെടുകയും മുംബൈ പോലീസ് അത് തകർക്കുകയും ചെയ്തിരുന്നു . മണിക്ക് ചാന്ദ് എന്ന ഗുഡ്ക കമ്പനിയുടെ ബ്രാൻഡ് നെയിം വര്ഷങ്ങളായി കൈവശം വെച്ചിരുന്ന ജഗദിഷ് ജോഷിയെന്ന ആൾ ഗോവ എന്ന പേരിൽ ഒരു ഗുഡ്ക കമ്പനി സ്ഥാപിക്കുകയും മണിക്ക്ചന്ദിന് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു .

അതിന്റെ അടിസ്ഥാനത്തിൽ മണിക്ക് ചന്ദിന് പേര് മാറ്റേണ്ടിവരികയും ആർ എം ഡി എന്നാക്കുകയും ചെയ്തു . കച്ചവടം പകുതിയിലേറെ കുറഞ്ഞപ്പോൾ മണിക്കചന്ദിന്റെ മുതലാളി ദാവൂദിനെ സമീപിക്കുകയും 250 കോടി രൂപ വാഗ്ദാനം ചെയുകയും ചെയ്തു . ഒരു പേരിന്റെ പേരിൽ 250 കോടി വാഗ്ദാനം ചെയ്തത് കണ്ടപ്പോൾ ദാവൂദിന്റെ മനസിലും ലഡു പൊട്ടി . 250 കോടി വാഗ്ദാനം ചെയ്യണമെങ്കിൽ എത്രത്തോളം ലാഭം കിട്ടിയിട്ട് വേണമെന്ന് ?

മണിക് ചന്ദിനോട് പാകിസ്താനിലെ ഇസ്ലാമാബാദിൽ അനീസ് ഇബ്രാഹിമിന്റെ പേരിൽ ഒരു ഗുഡ്ക കമ്പനി ആരംഭിക്കുവാൻ നിർദ്ദേശിച്ചു . പിന്നീട് 2004 ൽ സിബിഐ ഇടപെട്ട് എല്ലാം അവസാനിപ്പിക്കുകയായിരുന്നു .

വർക്കല ഇടവക്കാരൻ തഖിയുദ്ധീൻ വാഹിദ് മുംബൈ എയർപോർട്ടിലും പരിസരങ്ങളിലും ഈസ്റ്റ് വെസ്റ്റ് ട്രാവെൽസ് നടത്തിയിരുന്നത് ദാവൂദിന്റെ സഹായത്തോടെയാണെന്ന് പറയപ്പെടുന്നു . ആ ധൈര്യത്തിൽ സ്വന്തമായി ഒരു എയർലൈൻ കമ്പനി ആരംഭിക്കുന്നു .

വളരെ ചുരുങ്ങിയ നാളുകളിൽ കമ്പനി ഒന്നാമാതാവുകയും ദാവൂദിനോടുള്ള പകവീട്ടുവാൻ ദാവൂദിന്റെ ഇടം വലം കൈകൾ ഇല്ലാതാക്കുക എന്ന ചോട്ടാ രാജന്റെ തീരുമാനത്തിൽ രോഹിത് ശർമയും ജോസഫ് ജോൺ ഡിസൂസയും സുനിൽ മംഗ്രോർകാരും ബണ്ടി പാണ്ഡേയും ഇജാസ് ലാക്ടേവാലയും ചേർന്ന് തഖിയുദ്ധീൻ വാഹിദിനെ നടുറോട്ടിൽ ഇട്ട് കാറിന്റെ ഗ്ലാസ്സുകൾ തല്ലിപ്പൊളിച്ചു വെടിവെക്കുകയായിരുന്നു .

മുംബൈ നഗരം തനിക്ക് സുരക്ഷിതമല്ല എന്ന് മനസ്സിലാക്കിയ തഖിയുദ്ദീൻ കമ്പനിയുടെ ഹെഡോഫീസ് ചെന്നൈയിലേക്ക് മാറ്റുന്നതിനിടക്കാണ് ഇതെല്ലം സംഭവിച്ചത് .

publive-image

ദിവ്യഭാരതിയുടെ മരണം ദാവൂദിന്‍റെ അക്കൌണ്ടിലോ ?

അന്നത്തെ മറ്റുചില കഥകള്‍ ഇങ്ങനെയാണ് : മുംബൈ ബോംബ് സ്പോടനങ്ങൾ ദാവൂദ് പ്ലാൻ ചെയ്തിരുന്നത് 1993 ഫെബ്രുവരി 19 നായിരുന്നു . അന്നായിരുന്നു ശിവാജി ജയന്തി . അന്നായിരുന്നെങ്കിൽ ആയിരക്കണക്കിനാളുകൾ മരിച്ചു വീഴുമായിരുന്നു .

നടക്കാതെ വന്നപ്പോൾ പിന്നെ അംബേദ്‌കർ ജയന്തിയായ ഏപ്രിൽ 14 നായിരുന്നു . അതിന്നിടയിൽ ചർച്ചകൾ നടന്നിരുന്ന അപ്പാർട്ട്മെന്റുകളിൽ ദിവ്യഭാരതിയുടെയും സാന്നിധ്യം ഉണ്ടായിരുന്നു . ഭർത്താവായിരുന്ന സാജിദ് നദിയാവാല ദാവൂദിന്റെ ബിനാമിയായിട്ടാണ് അറിയപ്പെട്ടിരുന്നത് . ഒരു ദിവസം കള്ളുകുടിച്ചു ബഹളം വെച്ചപ്പോൾ ദിവ്യഭാരതി ഇക്കാര്യങ്ങൾ പോലീസിനോട് പറയുമെന്ന് പറഞ്ഞു .

പെട്ടെന്ന് തന്നെ മാർച്ച് 12 നു സ്ഫോടനങ്ങൾ നടത്തുകയും രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ദിവ്യഭാരതി ഏപ്രിൽ അഞ്ചിന് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു .ഏറെ ദുരൂഹതകൾ ഉണ്ടായിരുന്നുവെങ്കിലും അപകടമരണം എന്ന പേരിൽ പോലീസ് എഴുതിത്തള്ളുകയുമായിരുന്നു.

ബാഷ ദാദയുടെ അനുയായി ആയി തുടക്കം

മുംബയിലെ ഒരു ചേരിയിലെ ഗുണ്ടയായിരുന്ന ബാഷ ദാദയുടെ അനുയായിട്ടാണ് ദാവൂദ് ജീവിതം ആരംഭിക്കുന്നത് . ഭാഷയുമായി തെറ്റിപ്പിരിഞ്ഞ ശേഷം സ്വന്തം ഇക്ക ഷബീർ ഇബ്രാഹിം കസാക്കിറിനെ കൂട്ടുപ്പിടിച്ചുകൊണ്ട് അത്യവശ്യം ഗുണ്ടാ പിരിവുകൾ ആരംഭിച്ചു .

പാവങ്ങളെ സഹായിക്കുന്ന ആളായിരുന്നു ഭാഷ ദാദ .  അദ്ദേഹത്തിന്റെ ചുവടുകൾ പിടിച്ചു മുന്നോട്ട് നീങ്ങിയതുകൊണ്ട് ജനങ്ങളുടെ ആരാധനാ പാത്രമായി മാറിയ ദാവൂദ്, എതിരാളികളായ പത്താൻ ഗ്യാങ് ഇക്കയെ കൊന്നപ്പോൾ ഡി കമ്പനി  ആരംഭിക്കുകയും പിന്നീട് അങ്ങോട്ട് പടി പടി യായി മുന്നേറുകയുമായിരുന്നു .

സ്വർണ്ണക്കടത്ത് , റിയൽ എസ്റ്റേറ്റ്, സിനിമ മേഖലകളിൽ കലിച്ചുയർന്നപ്പോൾ സമദ് ഖാൻ എന്ന എതിരാളിയെ വെടിവെച്ച് വീഴ്‌ത്തി . പിന്നീട് മുംബയിൽ നോട്ടപ്പുള്ളിയാവുകയും അന്താരാഷ്ട്ര തലങ്ങളിലേക്ക് പരക്കുകയും ചെയ്തു . ചോട്ടാ രാജനെ മുംബൈയുടെ കാര്യങ്ങൾ നോക്കുവാൻ ഏർപ്പാടാക്കി . പിന്നീട് ചോട്ടാ രാജനും ദാവൂദിന്റെ പ്രധാന എതിരാളിയായി .

ദുബായിൽ വെച്ച് മകൾ മെഹ്‌റൂഖ യെ മിയാൻദാദിന്റെ മകന് കെട്ടിച്ചയച്ച ശേഷം സ്വന്തം സാമ്രാജ്യം പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബോർഡറിലേക്കു മാറ്റി . അവിടെ ഇരുന്നുകൊണ്ട് ഇന്ത്യയും മറ്റെല്ലായിടങ്ങളും നിരീക്ഷിക്കുന്ന തരത്തിലായിരുന്നു സെറ്റപ്പുകൾ ചെയ്തുവെച്ചത്.

അതിന്നിടയിൽ മറ്റൊരു മകളായ മെഹ്‌റീനെ പാക്കിസ്ഥാൻ അമേരിക്കൻ പൗരനെക്കൊണ്ടും , മകനായ മോയിൻ ഇബ്രാഹിമിനെ  ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കച്ചവടക്കാരന്റെ മകളെകൊണ്ടും കെട്ടിച്ചു . ഇന്റർപോളിനെ വകവെക്കാതെ എല്ലാ വിവാഹങ്ങളിലും മുൻപന്തിയിൽ നിന്നുകൊണ്ടാണ് മക്കളോടുള്ള സ്നേഹം പ്രകടിപ്പിച്ചത് .

publive-image

ലോകത്തിലെ ആദ്യത്തെ പത്ത് ക്രിമിനലുകളിൽ ഒരാള്‍ !

സംഗീത സംവിധായയകന്മാരും കാസറ്റ് ലോബികളും തമ്മിലുള്ള കച്ചവട എതിർപ്പുകളെ തുടർന്നായിരുന്നു ടി സീരീസ് ഉടമ ഗുൽഷൻകുമാറിന്റെയും നിർമ്മാതാവ് ജാവേദ് സിദ്ധിഖിയുടെയും മരണം . സിനിമയിലെ ഹരമായിരുന്ന മന്ദാകിനിയെ ഏറെ നാൾ കൂടെക്കൂട്ടി അതിലൊരു കുട്ടിയേയും സമ്മാനമായി കൊടുത്തിരുന്നു . ഗായിക അനുരാധ പൊതുവാൾ വിഷയത്തിലാണ് ഗുൽഷൻകുമാറിനെ ഇല്ലാതാക്കിയെന്നും ഗോസിപ്പുകളുണ്ട് .

ഫോബ്‌സിന്റെയും എഫ്ബിഐ യുടെയും ലിസ്റ്റ് പ്രകാരം ലോകത്തിലെ ആദ്യത്തെ പത്ത് ക്രിമിനലുകളിൽ ഒരാളായ ദാവൂദ് ഹവാല സ്വണ്ണക്കടത്ത് മയക്കുമരുന്ന് തീവ്രവാദം എന്നീ മേഖലകളാണ് കൈവശപ്പെടുത്തിവെച്ചിരിക്കുന്നത് . പ്രമേഹരോഗം മൂർച്ഛിച്ചതിനാൽ കാലുകൾ മുറിച്ചുകളഞ്ഞു അല്ലെങ്കിൽ മുറിച്ചു കളയേണ്ടി വരും എന്നൊക്കെയാണ് അവസാനമായി വാർത്തകൾ പ്രചരിച്ചുകൊണ്ടിരുന്നത് .

പിന്നീടാണ് കോവിഡ് ദാവൂദിനെയും കുടുംബത്തെയും വരിഞ്ഞുമുറുക്കി എന്നതും കേൾക്കുന്നത് . ദാവൂദിനെ സംബന്ധിച്ചിടത്തോളം മരിച്ചു എന്ന ഒരു സർട്ടിഫിക്കറ്റി-നായി കാത്തിരിക്കുന്ന സമയങ്ങളാണ് ഇപ്പോൾ . കാരണം ഇന്റർപോളിൽ നിന്നുള്ള ഭീഷണികൾ അവസാനിക്കണമെങ്കിൽ

മരണം എന്നതേ നിവൃത്തിയുള്ളൂ .

ആളെ കൊല്ലലും തീവ്രവാദവും ബോംബ് സ്ടഫോടനങ്ങളൊക്കെ മാറ്റി നിർത്തിയാൽ ദാവൂദും വിജയ്മല്യയും നീരവ് മോഡിയും അതുപോലെ ഇന്ത്യയുടെ സമ്പത്ത്  കൊള്ളയടിച്ചുകൊണ്ട് വിദേശങ്ങളിൽ വസിക്കുന്ന എല്ലാവരും കൊടും ക്രിമിനലുകൾ തന്നെ .

ഒരിക്കലും പൊറുക്കാനാകാത്ത ദ്രോഹമാണ് ദാവൂദ് ഇന്ത്യക്കകത്ത് നടത്തിയതെന്ന് വിശ്വസിച്ചുകൊണ്ട് സിഐഡി ദാസനും

എപ്പോഴെങ്കിലും ആ പഹയൻ നേരിട്ട് കാണണമെന്ന ആഗ്രഹത്താൽ സിഐഡി വിജയനും

dasanum vijayanum dawood
Advertisment