Advertisment

മുപ്പത്തിനാല്‌ വയസ്സിനുള്ളിൽ എംബിബിഎസ്‌ പഠിച്ച്‌, അസ്‌ഥിരോഗവിഭാഗത്തിൽ പിജിയെടുത്ത്‌ സ്വന്തമായൊരു ആശുപത്രി തുടങ്ങി ‘നല്ല ഡോക്ടർ’ എന്ന്‌ പേരെടുത്തെങ്കിൽ ആ മനുഷ്യൻ എത്ര കഠിനാധ്വാനിയായിരിക്കണം; ഡോക്ടറുടെ ആത്മഹത്യയില്‍ ഡോ ഷിംന അസീസിന്റെ കുറിപ്പ്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലത്ത് ഇന്നലെയാണ് യുവ ഡോക്ടര്‍ കൈ ഞരമ്പ് മുറിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യയില്‍ ഡോ ഷിംന അസീസിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

Advertisment

publive-image

കുറിപ്പ് വായിക്കാം…

മുപ്പത്തിനാല്‌ വയസ്സിനുള്ളിൽ എംബിബിഎസ്‌ പഠിച്ച്‌, അസ്‌ഥിരോഗവിഭാഗത്തിൽ പിജിയെടുത്ത്‌ സ്വന്തമായൊരു ആശുപത്രി തുടങ്ങി ‘നല്ല ഡോക്ടർ’ എന്ന്‌ പേരെടുത്തെങ്കിൽ ആ മനുഷ്യൻ എത്ര കഠിനാധ്വാനിയായിരിക്കണം… ഡോ.അനൂപ്‌ കൃഷ്‌ണ എന്ന ചെറുപ്പക്കാരനായ ഡോക്ടർ കൈയിലെ സിര മുറിച്ച ശേഷം തൂങ്ങി മരിച്ചിരിക്കുന്നു.

ശ്വാസോച്ഛ്വാസവും മിടിപ്പുമെല്ലാം ക്രമീകരിച്ച്‌ വെച്ച്‌ ചെയ്യുന്ന ഓരോ ശസ്‌ത്രക്രിയയിലും ഈ റിസ്‌കുണ്ട്‌. അതിലുണ്ടായ നഷ്‌ടത്തിന്‌ ഉപരോധവും പ്രതിഷേധവും സൈബർബുള്ളിയിങ്ങും മഞ്ഞപത്രവിചാരണയും ഡോക്ടർക്ക്‌ താങ്ങാനായിക്കാണില്ല. അത്ര മേൽ നിരാശയിൽ വീണ്‌ പോയി ആ മനുഷ്യൻ.

മെഡിക്കൽ രംഗത്തുള്ളവർ മുഴുവൻ അങ്ങേയറ്റം സമ്മർദത്തിൽ ഉള്ളൊരു കാലമാണ്‌. സഹിക്കാൻ വയ്യാത്ത ആശങ്കയും ആധിയും മാറ്റി വെച്ച്‌ മനുഷ്യസ്വഭാവത്തിൽ പെരുമാറുന്ന ഞങ്ങളിൽ ബഹുഭൂരിപക്ഷത്തെയും സൗകര്യപൂർവ്വം അവഗണിച്ച്‌, വേദനിപ്പിച്ച്‌, പഴി ചാരി, പ്‌രാകി… ഞങ്ങളുടെ വീഴ്‌ചകൾ ആഘോഷിക്കുന്നിടത്ത്‌…

ഞങ്ങൾ കരുതലോടെ കൈക്കുള്ളിൽ വെച്ച്‌ പുറത്തേക്ക്‌ ചിരിയോടെ പറഞ്ഞയച്ച എണ്ണമറ്റ മനുഷ്യരെക്കാണാതെ ചിലത്‌ മാത്രം തിരഞ്ഞെടുത്ത്‌ ഞങ്ങൾ ഉത്തരം പറയേണ്ടി വരുമ്പോൾ, വ്യക്‌തിഹത്യ സഹിക്കേണ്ടി വരുമ്പോൾ ചിലപ്പോഴെങ്കിലും ഞങ്ങൾ വെള്ളക്കുപ്പായത്തിനുള്ളിൽ നിന്നുമിറങ്ങി വെറും മനുഷ്യരായിപ്പോകുന്നു.

അനൂപ്‌ ഡോക്‌ടറുടെ സ്‌ഥാനത്ത്‌ ഇനിയും ഞങ്ങളിലാരുമാകാം. ഇനിയാരുമദ്ദേഹത്തെ തുടരാതിരിക്കട്ടെ. പ്രിയ സഹപ്രവർത്തകന്‌ ആദരാഞ്ജലികൾ.

dr.shimna aziz
Advertisment