Advertisment

പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ, കെ.എസ്.ആർ.ടി.സി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റേഷൻ മാസ്റ്റർ ജയിംസ് ജോർജിനെ ചാരായവുമായി പിടികൂടി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: പാലാ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ, കെ എസ് ആർ ടി സി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പാലാ കെ. എസ് .ആർ. ടി .സി സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജിനെയാണ് ചാരായവുമായി പിടികൂടിയത്.

രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പാലാ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബി. ആനന്ദ് രാജിൻ്റെ നേതൃത്വത്തിൽ ജയിംസ് ജോർജിനെ കുറേ നാളായി നിരീക്ഷിച്ചു വരികയായിരുന്നു.

കഴിഞ്ഞയാഴ്ച, വേഷം മാറി യാത്രക്കാരെന്ന മട്ടിൽ പാലാ കെ. എസ്. ആർ.ടി.സി. സ്റ്റാൻഡിലെത്തിയ ആനന്ദ് രാജും സംഘവും ഇയാളെ വളഞ്ഞെങ്കിലും ചാരായം കണ്ടെത്താൻ കഴിയാത്തതിനാൽ പിൻ വാങ്ങുകയായിരുന്നു. ഇതിനിടെയാണ് മിന്നൽ പരിശോധന നടത്തിയ വിജിലൻസ് സംഘം ജയിംസ് ജോർജിനെ പൊക്കിയത്.

തുടർ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് പാലാ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിനെ കെ .എസ്. ആർ .ടി .സി വിജിലൻസ് വിഭാഗം വിവരം അറിയിച്ചു. സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദേശനുസരണം പാലാ എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ ബി .ആനന്ദ് രാജും സംഘവും കെ .എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ എത്തി ചാരായംകൈവശം വച്ച കുറ്റത്തിന് ജയിംസ് ജോർജിനെതിരെ kerala abkari act 1of 1077, U/S :8(1) &8 (2) പ്രകാരം കേസ്സെടുത്ത് അറസ്റ്റ് ചെയ്തു.

ഇദ്ദേഹത്തിൻ്റെ പക്കൽ നിന്നും അരലിറ്റർ ചാരായം കണ്ടെത്തി. പ്രതിയെ നാളെ രാവിലെ കോടയിൽ ഹാജരാക്കും. പാർട്ടിയിൽ സി.ഇ.ഒ മരായ സാജിദ് പി എ , നന്ദു എം എൻ , ഷിബു ജോസഫ്, വിനോദ് കുമാർ, വി, സി കണ്ണൻ എന്നിവർ ഉണ്ടായിരുന്നു.

NEWS
Advertisment