Editorial
കമ്യൂണിസ്റ്റ് മൂല്യങ്ങൾ വാരിക്കോരി വിതറുന്ന പുതിയ സിപിഎം മാർഗരേഖയ്ക്ക് നേർ വിപരീതമാണ് തിരുവനന്തപുരത്തെ ആര്യാ രാജേന്ദ്രൻ മുതൽ കണ്ണൂരിലെ പിപി ദിവ്യ വരെയുള്ള ഉദാഹരണങ്ങൾ. ദിവ്യക്കെതിരെ നടപടി എടുത്തെന്ന് ഒരു വശത്തുകൂടി ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ മറുവശത്തുകൂടി ദിവ്യയെ ജയിൽ കവാടത്തിൽ സ്വീകരിക്കാനും നേതാക്കൾ. ഗതികേടല്ലാതെന്ത് - മുഖപ്രസംഗം
വിവാദങ്ങൾ പടച്ച് നേട്ടം കൊയ്യാൻ ശ്രമിച്ചപ്പോഴെല്ലാം കൈ പൊള്ളി. എന്നിട്ടും പാഠം പഠിക്കാതെ സിപിഎം. ! വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിന് പിറകെ പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദവും ! ഉണ്ടായില്ലാ വെടി പൊട്ടിക്കുമ്പോൾ ഒടുവിൽ അത് ചെന്നു തറയ്ക്കുന്നതും പൊട്ടിച്ചവൻ്റെ നെഞ്ചിൽ തന്നെ. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാൻ എന്തേ ഇത്ര ഭയം ? - എഡിറ്റോറിയൽ
മുന്‍പ് ഒരുപതെരഞ്ഞെടുപ്പില് വേണ്ടെന്നു വച്ച കെ റെയില്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും വിവാദങ്ങളുടെ പാളം കയറുമ്പോള്‍ പാളം തെറ്റുന്ന കുറെ കുടുംബങ്ങളുണ്ടിവിടെ. അവരെ വീണ്ടും സമരമുഖത്തേയ്ക്ക് പറഞ്ഞുവിടരുത്. ഇപ്പോള്‍ പെട്ടെന്നൊരു വെളിപാടുണ്ടായ കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാരും വിവേകം കാട്ടണം - മുഖപ്രസംഗം
തെരെഞ്ഞെടുപ്പ് ഘട്ടത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുന്നതാണ് കേരളത്തിലെ ചരിത്രം. കഴിഞ്ഞ തവണ കരുവന്നൂർ ആയിരുന്നെങ്കില്‍ ഇത്തവണ കൊടകര കുഴല്‍പ്പണക്കേസ് ആണ് വിഷയം. 13 കഴിഞ്ഞാല്‍ എല്ലാം ആവിയാകും, അല്ലെങ്കില്‍ സെറ്റില്‍ ആകും. അപ്പോഴും പൊതുജനം കഴുത ! - മുഖപ്രസംഗം
കേട്ടുകേള്‍വിയില്ലാത്ത ദുരാചാരങ്ങളുടെ ഈറ്റില്ലമായിരുന്നു അന്ന് കേരളം. കലഹിച്ചും കലാപമുയര്‍ത്തിയും നമ്മള് നേടിയെടുത്തതാണ് അവകാശങ്ങള്‍ പലതും. എന്നിട്ടും പഴയ കാലത്തിന്റെ ചില പൊള്ളുന്ന ബാക്കി പത്രങ്ങളായി തേങ്കുറുശ്ശി ദുരഭിമാന കൊലകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. കേരളത്തെ കേരളമാക്കിയ പോരാട്ടങ്ങളുടെ ചരിത്ര കഥകള്‍ ഓര്‍മ്മിക്കേണ്ട ദിനമാണ് കേരളപ്പിറവി - മുഖപ്രസംഗം
വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി 1967ൽ എംഎൽഎയും 77ൽ മുഖ്യമന്ത്രിയുമായ എംജിആർ തമിഴ്ലോകം കണ്ട ഏറ്റവും ജനകീയനായിരുന്നു. എംജിആറിന്റെ മറവിൽ പിന്നീട് ജയലളിതയും ആ നാട് ഭരിച്ചു. തുടർന്നിങ്ങോട്ട് ഒരു നിര തന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി. അതിൽ വിജയിച്ചവരും പരാജിതരും ഉണ്ട്. പുതിയ തുടക്കക്കാരൻ ഇളയദളപതി വിജയ് വിജയക്കൊടി പാറിക്കുമോ ? മുഖപ്രസംഗം
ദിവ്യയോളമെത്തുമോ കൃഷ്ണദാസ് ? പാർട്ടിയുടെ കൈവെള്ളയിൽ ഇരുന്ന പാലക്കാട് മണ്ഡലത്തിൽ ഈ അഹന്തകൊണ്ട് സിപിഎമ്മിനെ മൂന്നാം സ്ഥാനത്ത് കൊണ്ടെത്തിച്ച മഹാനാണ്. അധികാരത്തിന്റെ ഈ ദിവ്യ വെളിച്ചം എന്നും ചുറ്റുമുണ്ടാകും എന്ന് വിചാരിക്കരുതേ. ബാക്കി ബംഗാളിലെ സഖാക്കളോട് ചോദിച്ചറിയുമല്ലോ - മുഖപ്രസംഗം
1957ല്‍ ഇഎംഎസ് ഭരണം തുടങ്ങിയത് പൊലീസിനോട് അധികാര വിധേയത്വം പാടില്ലെന്ന് പറഞ്ഞാണെങ്കിൽ ഇന്ന് പൊലിസ് ഭരണകക്ഷിയുടെ അധികാര ഗര്വ്വിന് മുന്നില്‍ വിധേയത്വം പുലര്‍ത്തുന്നു. ഇഎംഎസില്‍ നിന്ന് ഭരണം പിണറായി വിജയനില്‍ എത്തി നില്ക്കുമ്പോള് പൊലീസ് നയം എത്രകണ്ട് മാറി? പിപി ദിവ്യ ഉള്‍പ്പെടെ ഉദാഹരണങ്ങള്‍ ഏറെയുണ്ട് മുന്നിൽ, ദിവ്യക്കെന്താ കൊമ്പുണ്ടോ ? മുഖപ്രസംഗം