Advertisment

ഇലക്ട്രിക് വാഹന മേഖലയിലേക്ക് കടക്കാനൊരുങ്ങി ഈജിപ്‍ത്

New Update

കെയ്‌റോ: ഇലക്ട്രിക് വാഹന മേഖലയിലേക്ക് കടക്കാനൊരുങ്ങി ഈജിപ്‍ത്. 2022 പകുതിയോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ പൂര്‍ണതോതിലുള്ള നിര്‍മ്മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി അടുത്ത മാസം രാജ്യത്തെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ഇറക്കുമതി ചെയ്‍ത പതിമൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത മാസം നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് ഈജിപ്‍ത് പബ്ലിക് എന്റെര്‍പ്രൈസ് വകുപ്പ് മന്ത്രി ഹിഷാം തൗഫീഖ് പറഞ്ഞു.

നസര്‍ ഇ70യെന്ന ഇലക്ട്രിക് കാറിന്റെ അവതരിപ്പിച്ച് കൊണ്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനിയായ യൂബര്‍ നിര്‍ദ്ദേശിക്കുന്ന ഡ്രൈവര്‍മാരെ ഉപയോഗിച്ചായിരിക്കും ഒമ്പത് ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുക.

ELECTRIC VEHICLE
Advertisment