Advertisment

ലക്ഷ്മി പ്രിയ തിടനാട്, മഞ്ജു ജഗദീഷ് കിഴതിരി, സുനിത ബാബുരാജ് എന്നിവർ കാവിൻ പുറം രാമായണ പ്രശ്നോത്തരി വിജയികൾ

author-image
സുനില്‍ പാലാ
New Update

publive-image

ഏഴാച്ചേരി: കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തെ അടിസ്ഥാനമാക്കിയുള്ള "കാവിൻ പുറത്തമ്മ " വാട്സപ്പ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ രാമായണ പ്രശ്നോത്തരി മത്സരത്തിൽ 13 പോയിൻ്റോടെ കെ. ലക്ഷ്മി പ്രിയ തിടനാട് ഒന്നാം സ്ഥാനം നേടി. 9 പോയിൻ്റ് നേടിയ മഞ്ജു ജഗദീഷ് കിഴതിരി രണ്ടാം സ്ഥാനവും 8 പോയിൻ്റ് നേടി സുനിത ബാബു രാജ് മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് 20 -ന് ജോസ്. കെ. മാണി എം.പി. പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. രവി പുലിയന്നൂർ, ഡോ.ജിഷ്ണു. ജി. കർത്താ തുടങ്ങിയവർ പ്രസംഗിക്കും. ആദ്യഘട്ടത്തിലുണ്ടായിരുന്ന നൂറോളം മത്സരാർത്ഥികളിൽ നിന്ന് 7 പേരാണ് ഇന്ന് വൈകിട്ട് നടന്ന ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.

Advertisment