Advertisment

അഞ്ച് വര്‍ഷത്തിനു ശേഷം ഫേസ്ബുക്കിന്റെ ഡിസൈൻ മാറുന്നു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഡിസൈനിങ്ങിലുള്‍പ്പെടെയുള്ള മാറ്റം ഫേസ്ബുക്കിന്റെ F8 കോണ്‍ഫറന്‍സില്‍ വെച്ചാണ് ഫേസ്ബുക്ക് സിഇഒ കൂടെയായ സക്കര്‍ബെര്‍ഗ് പ്രഖ്യാപിച്ചത്. യൂസറിനെ പബ്ലിക്കില്‍ നിന്ന് പ്രൈവറ്റ് ആക്കുകയാണ് പുതിയ ഡിസൈനിന്റെ ലക്ഷ്യം. മാത്രമല്ല, മാറ്റം വരുന്നതോടെ ഫേസ്ബുക്ക് കൂടുതല്‍ വേഗതയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

publive-image

നിലവില്‍ ഡിസൈനില്‍ വരുന്ന മാറ്റം ഫേസ്ബുക്കിന്റെ നീല നിറം മാറ്റി പകരം വെള്ള നിറമാകും. ടൈംലൈനില്‍ മാറ്റം വരുത്തുന്നതിനൊപ്പം വെബ്‌സൈറ്റിന്റെയും ആപ്പിന്റെയും കോഡുകളിലും മാറ്റം വരുത്തും. ഡിസെനില്‍ വരുന്ന മാറ്റം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് ഗ്രൂപ്പുകള്‍ക്കായിരിക്കും. മാറ്റം ഗ്രൂപ്പുകളിലേക്ക് കൊണ്ടു വരുന്നതിന് മുകളില്‍ പ്രത്യേക ടാബുകള്‍ സജ്ജീകരിക്കും. ഈ മാറ്റം ഫേസ് ബുക്കിന്റെ സൈറ്റിലും ആപ്ലിക്കേഷനിലും ലഭിക്കുന്നതാണ്.

Advertisment