Advertisment

ഫൈസൽ ഫരീദ് എന്ന 'വില്ലന്‍' ആദ്യം സിനിമയിൽ അഭിനയിച്ചത് കള്ളക്കടത്ത് ചര്‍ച്ച ചെയ്യുന്ന ഗോഡ്‌സ് ഓൺ കൺട്രിയിലെ പോലീസുകാരന്‍റെ വേഷം ! പെട്ടെന്ന് പണക്കാരനായതു കണ്ട് അതിശയിച്ച കൂട്ടുകാരോട് കേരളത്തിലെ ചില താപ്പാനകളുടെ ബിനാമിയെന്ന് വിശദീകരണം ! ' പണി വരുന്നുണ്ട് അവറാച്ചാ ' എന്ന ഫൈസലിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വിരൽ ചൂണ്ടുന്നതാരെ ?

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

''ഗോഡ്സ് ഔൺ കൺട്രി '' എന്ന ഫഹദ് ഫാസിൽ  . ഇഷ തൽവാർ - മൈഥിലി - ശ്രീനിവാസൻ - ലാൽ സിനിമ . ആന്റോ ജോസഫും ഹസീബ് ഹനീഫും ചേർന്ന് നിർമ്മിച്ച സനൽ വാസുദേവന്റെ സംവിധാനം .

ഹവാലയും കള്ളക്കടത്തും എംഎൽഎയും പീഡനവും കൊലപാതകവും ഒക്കെ ചേർന്നൊരു തട്ടുപൊളിപ്പൻ സിനിമ .

സിനിമയിൽ ഷാർജ പോലീസായി വേഷമിട്ടത്  ' ഗോഡ്സ് ഔൺ കൺട്രി ' യിലെ ഇന്നത്തെ ചർച്ച വിഷയമായ സ്വർണ്ണക്കള്ളക്കടത്തിലെ മൂന്നാംപ്രതിയായ ഫൈസൽ ഫരീദ് . ഒടുവിൽ  സിനിമയും പുതിയ  നിർമ്മാതാക്കളും അവരുടെ കോ പ്രൊഡ്യൂസർമാരും ഒക്കെ ഇന്നിപ്പോൾ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് .

അറബി ഭാഷയുടെ പ്രാവീണ്യമാണ് ഫൈസലിനെയും സ്വപ്നയേയും ഒക്കെ അറബികളുമായി അടുപ്പിച്ചതും   കോൺസുലേറ്റ് പോലെ സെൻസിറ്റീവ് ആയ സ്ഥലങ്ങളിൽ കയറി കളിക്കുവാനുള്ള ധൈര്യം നൽകിയതും . ബുദ്ധി  ലേശമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്തരം കളികൾ ഒരിക്കലും  കളിക്കുമായിരുന്നില്ല .

publive-image

ബുദ്ധിയുള്ളവർ ഈ കളികൾ എല്ലാം കണ്ടുകൊണ്ട് വീടിന്റെ മട്ടുപ്പാവിൽ ശീഷ വലിച്ചുകൊണ്ട് പുക വിടുന്നുണ്ടാകാം .

ചെറിയ ചെറിയ പേപ്പർ വർക്കുകളിൽ തിരുത്തുകൾ നടത്തികൊണ്ട് തുടങ്ങിയ അഭ്യാസം  ഇങ്ങനെ ഡിപ്ലോമാറ്റിക്ക് കള്ളക്കക്കടത്തിൽ വന്നു നിൽക്കുമ്പോഴും 24 മണിക്കൂറും കൂടെ നടന്നിരുന്ന കൂട്ടുകാരെ അറിയിക്കാതെ കൊണ്ടുനടന്നതിൽ ഫൈസൽ ഫരീദിനെ സമ്മതിച്ചേ മതിയാകൂ .

സിനിമയെന്ന മാസ്മരിക വലയത്തിൽ ചെന്നുപെട്ടാൽ പെട്ടെന്ന് പ്രശസ്തരാകാം എന്ന ചിന്താഗതിയാണ് ഇവരെല്ലാം അങ്ങോട്ട്ആ കര്ഷിക്കപ്പെടുന്നത് .

ഒരു കൂട്ടർക്ക് മുതലെടുപ്പ് പെണ്ണും മയക്കുമരുന്നും ആണെങ്കിൽ വേറെ  കൂട്ടർക്ക് സോഷ്യൽ മീഡിയ ലൈക്കുകളും ഫോളോവേഴ്‌സുമാണ് . പക്ഷെ ഇതൊന്നുമല്ലാതെ ഒരാളുണ്ടാകും . അവരുടെ ലക്‌ഷ്യം ഇപ്പറഞ്ഞ കള്ളക്കടത്തും സ്വർണ്ണവും മയക്കുമരുന്നും ഒക്കെയാണ് .

അതൊന്നും കൂടെയുള്ള ആരും അറിയണമെന്നില്ല . സ്വന്തം ഭാര്യയോ മാതാപിതാക്കളോ സഹോദരങ്ങളോ ഒന്നും അറിയാതെ എല്ലാം സംഘടിപ്പിക്കുന്നു. ചുരുക്കം  പേർക്ക് മാത്രം അറിയാവുന്ന തരത്തിലാണ് കളികൾ .

സിനിമയിൽ ഈയിടെ കുറെ നിർമ്മാതാക്കൾ ഇറങ്ങിപുറപ്പെട്ടിട്ടുണ്ട് . കാശിറക്കിയവൻ എക്സികുട്ടീവ് പ്രൊഡ്യൂസർ ! പക്ഷെ കാശിറക്കാത്തവന്റെ പേരിലായിരിക്കും സിനിമ ഇറങ്ങുക . ഉദാരഹരണം നേരത്തെ പറഞ്ഞ  ''ഗോഡ്സ് ഔൺ കൺട്രി '' തന്നെ !

publive-image

കേരളത്തിൽ ഇങ്ങനെയുള്ള സിനിമ കളികൾ ആരംഭിച്ചത് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ആയിരുന്നു . സംവിധായകനായ ആഷിഖ് അബുവിന്റെ പേരിൽ നിർമ്മിച്ച സിനിമയിൽ നയാപൈസ ആഷിഖ് മുടക്കിയിട്ടില്ലെന്ന് പിന്നീട് നിർമ്മാതാക്കളെന്ന് പറഞ്ഞ് പുറത്തുവന്നവർ പറഞ്ഞ ആരോപണമാണ് .

അബുദാബിയിലെ കുറെ പാവപെട്ട ആളുകളിൽ നിന്നും പിരിച്ചുണ്ടാക്കിയ പണവും കാസര്ഗോട്ടുകാരനായ അബ്ദുറഹിമാൻ എന്ന എൻജിനീയർ ദുബായ് ആസ്ഥാനമായ വൺ നെസ് മിൽ എന്ന സ്ഥാപനവും അതിന്റെ പേരിൽ തന്നെ കൊച്ചിയിൽ ഒരു സ്ഥാപനവുമൊക്കെ തുടങ്ങി ഉണ്ടാക്കിയെടുത്ത സിനിമയായിരുന്നു .

രണ്ടു കോടി മുടക്കിയ സിനിമക്ക് കിട്ടിയ ലാഭം പത്തുകോടിയോളമത്രെ . ഇന്നിതുവരെ ലാഭമോ മുടക്കുമുതലോ കണക്കോ പണമിറക്കിയവർക്ക് കൊടുത്തിട്ടില്ലെന്നാണ് അവരുടെ ആക്ഷേപം . പണം ചോദിച്ചപ്പോൾ ഭീഷണികൾ മുഴക്കിയതുകൊണ്ട് എല്ലാം വേണ്ടെന്നുവെച്ചുവെന്ന് ഇവർ പറയുന്നു .

സിനിമ നിർമ്മിക്കുന്നതിന്റെ ചർച്ചക്കായി ആഷിഖും റീമയും ദുബായിലേക്ക് വന്നപ്പോൾ എമിറെറ്റസിന്റെ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റും ഫൈവ്സ്റ്റാർ സ്യുട്ട് റൂമും  ഇവർക്ക് യാത്ര ചെയ്യുവാൻ ലെക്സസിന്റെ രണ്ടുകോടി വിലവരുന്ന എസ്‌യുവിയും പുതുതായി വിലക്കുവാങ്ങി . ഒപ്പം ഡ്രൈവറെയും വെച്ചുകൊടുത്തു .

ആഷിഖ് അബു ഫ്‌ളൈ ദുബായ് ആകാശ പറക്കലിന് പോയപ്പോൾ റീമ ദുബായ് നഗരത്തിൽ മാളുകൾ തോറും കയറി ഇറങ്ങി .

പിന്നീട് ഇവരുമായി ആഷിഖ് തെറ്റിയപ്പോൾ അടുത്ത നിർമ്മാതാക്കളെ സംഘടിപ്പിക്കുവാൻ മറന്നില്ല . വൈറസ് എന്ന സിനിമ , സർക്കാരിനെ സുഖിപ്പിക്കുവാൻ ചെയ്തത് സ്വർണ്ണവുമായി ബന്ധപ്പെട്ടവർ ആണെന്നറിയുമ്പോൾ കേരളീയർ ഞെട്ടിത്തരിക്കുന്നു .

publive-image

''പണി വരുന്നുണ്ട് അവറാച്ചാ '' എന്ന സ്റ്റാറ്റസ് ആണ് ഇപ്പോൾ ഫൈസൽഫരീദ്‌ വാട്സ് ആപ്പിൽ ഇട്ടിരിക്കുന്നത് എന്നതാണ് അതിശയോക്തി . ഇപ്പോൾ എന്ന് പറയുമ്പോൾ 20 ജൂലൈ വൈകീട്ട് ഏഴുമണി . അപ്പോൾ ചിലപ്പോൾ ഫോൺ വേറെ ആരുടെയെങ്കിലും കയ്യിൽ ആയിരിക്കാം . കേരളത്തിലെ കുറെയധികം സിനിമാക്കാരെ തീറ്റിപ്പോറ്റുവാൻ ഫൈസലിന് സമയം കിട്ടിയിരുന്നു .

എല്ലാം രണ്ടാംകിട നടന്മാരും നടിമാരും സംവിധായകരും വാലുകളുമൊക്കെ ആയിരുന്നു എങ്കിലും പിന്നെ പിന്നെ ഒന്നാംകിടക്കാർ ഫൈസലിന്റെ പിന്നാലെ കൂടി വരുമ്പോഴേക്കും സ്വപ്നയും സരിത്തും ചേർന്ന് എല്ലാം ഇല്ലാതാക്കി .

കൊച്ചിയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ദുബായിൽ വെച്ച് കല്യാണം നടത്തി , നാല് വയസുള്ള മകനും ഇപ്പോൾ ഗർഭിണിയായ ഭാര്യയുമുള്ള ഫൈസൽ എന്തുകൊണ്ട് ഇങ്ങനെയൊരു ഉദ്യമത്തിന് മുതിർന്നു എന്നതാണ് കൂട്ടുകാരുടെ ഇടയിലുള്ള സംസാരം.

ഒരു ഇറാൻ സ്വദേശിയാണ് ഗോജിമ്മിൽ പണം വീശിയിട്ടുള്ളത് എന്നത് കൂട്ടുകാരുടെ അറിവ് . ഗോജിമ്മിന് ഇതുവരെ ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്നും ലൈസൻസ് അനുവദിച്ചു കിട്ടിയിട്ടില്ലത്രെ . പിഴവരുമ്പോൾ അത് അടക്കാമെന്നാണ് ഫൈസൽ പറയാറുള്ളത് .

ഒരു വലിയ താപ്പാനയും കേരളത്തിലെ കുറെ ചെറിയ താപ്പാനകളും തന്റെ കയ്യിൽ കുറെയധികം മില്ലിയൺസ് തന്നിട്ടുണ്ട് , ഇഷ്ടമുള്ള കച്ചവടം ചെയ്തുകൊണ്ട് ലാഭം കൊടുത്താൽ മതി എന്നാണ് വേണ്ടപ്പെട്ട കൂട്ടുകാരോട് ഫൈസൽ പറഞ്ഞിരുന്നത് .

കേട്ടാൽ ഞെട്ടുന്ന ആളുകളാണ് കേരളത്തിൽ നിന്നും പണം കൊടുത്തവരുടെ ലിസ്റ്റിൽ ഉള്ളതെന്നും പറഞ്ഞു .

ഇപ്പോൾ ഇങ്ങനാണ് ഗൾഫിലും നാട്ടിലുമൊക്കെ നടന്നുകൊണ്ടിരിക്കുന്നത് .

സോഷ്യൽ സ്റ്റാറ്റസിൽ ഏറ്റവും വിലകൂടിയ വണ്ടികളും വാച്ചുകളും

സൗകര്യങ്ങളും കാണിച്ചു നടന്നാൽ , കച്ചവടം പെട്ടിക്കടയാണെങ്കിലും പണവുമായി ആളുകൾ പിന്നാലെയാണ് .

കച്ചവടം എന്താണെന്നോ എവിടെയാണെന്നോ ഒന്നും അന്വേഷിക്കാതെ കോടികൾ കൊണ്ടുവന്നാണ് ആളുകൾ ഈ വക ചെറുപ്പക്കാരിലേക്ക് ഒഴുക്കുന്നത് . അവരെയാണ് ആദ്യം പൂട്ടേണ്ടത് .

നല്ല ബുദ്ധിയും സാമർത്യവും ഉള്ള ചെറുപ്പക്കാർ  നല്ല നല്ല കച്ചവടങ്ങളിലേക്ക് പണം ഇറക്കുവാൻ ആളുകളെ കിട്ടാതെ വലയുമ്പോൾ രണ്ടാം നമ്പർ കച്ചവടങ്ങൾക്ക് പണമിറക്കുവാൻ ആളുകൾ ഇപ്പോഴും തയാറാണ് .

ലാഭത്തിനായി ശബരീനാഥിനും കുറ്റിപ്പുറം നൂർ മുസ്ല്യാർക്കും പണം കൊടുത്തവരാണ് നമ്മുടെ മലയാളികൾ .

240 കിലോ സ്വർണ്ണം ഇതുവരെ എത്തിച്ചപ്പോൾ കിട്ടിയ ലാഭത്തിനേക്കാൾ ഇതെങ്ങനെ എത്തിച്ചു ?, ആരെയൊക്കെ സ്വാധീനിച്ചു ? എത്രപേർക്കാണ് ഇതിന്റെ പങ്ക് ? എന്തൊക്കെ ചെയ്തു ? ഏതൊക്കെ വഴികൾ ഉപയോഗിച്ചു ? ആരൊക്കെ കൂടുതൽ തവണ വിദേശ യാത്രകൾ ചെയ്തു ? എത്രതവണ ഗ്രീൻ ചാനലുകൾ ഉപയോഗിച്ചു ?

ശരിക്കും ആരാണ് ആ വിശ്വനാഥൻ ? ശരിയാണ് എല്ലാം ഒരു വിശ്വനാഥനാണ് , കാസർഗോഡ് കാദർഭായിയും പാവനായിയുമൊക്കെ വെറും ഡമ്മികളാണ് !!!

കേരളത്തിന്റെ നന്മക്കായി ഈ അന്വേഷണം എങ്കിലും കൊമ്പൻസ്രാവിലേക്ക് തന്നെ എത്തണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് ദാസനും ജീവിതത്തിൽ എത്ര കഷ്ടപെട്ടിട്ടും വീട്ടുവാടക കൊടുക്കുവാൻ കടം വാങ്ങേണ്ട അവസ്ഥയുമായി വിജയനും

dasanum vijayanum
Advertisment