Advertisment

പാമ്പും കീരിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കണ്ടിട്ടുണ്ടോ ? ഇതാ, ഒരു പൊരിഞ്ഞ യുദ്ധത്തിന്റെ വീഡിയോ; ഒടുവില്‍ ജയിച്ചത്...

New Update

publive-image

Advertisment

'കീരിയും പാമ്പും'. രണ്ടു ശത്രുക്കളെ നാം സാധാരണായി വിശേഷിപ്പിക്കുന്നത് ഈ വാക്കുകള്‍ ഉപയോഗിച്ചാണ്. പാമ്പും കീരിയും തമ്മിലുള്ള ശത്രുതയെക്കുറിച്ച് ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. എന്നാല്‍ ഇവ തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ ഒരു കൗതുകക്കാഴ്ച തന്നെയാണ്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. അബ്ദുള്‍ ഖായുമാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന മൂര്‍ഖനെ പിന്നാലെയെത്തിയ കീരി അക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. പതിവു പോലെ ഈ പോരാട്ടത്തില്‍ വിജയിച്ചത് കീരി തന്നെയാണ്.

വീഡിയോ കാണാം...

Advertisment