Advertisment

യൂറോപ്പിൽ 4 വർഷത്തിനകം പറക്കും ടാക്സികള്‍ യാഥാർഥ്യമാകും

New Update

അടുത്ത മൂന്നോ നാലോ വർഷത്തിനകം യൂറോപ്പിൽ പറക്കും ടാക്സികൾ യാഥാർഥ്യമാവുമെന്നു സൂചന.ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തി വാനിൽ പറന്നുയരുന്ന ടാക്സികൾ 2024ലോ 2025ലോ

യൂറോപ്പിന്റെ ആകാശത്തു സർവീസ് തുടങ്ങുമെന്നു യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി(ഇ എ എസ് എ)യാണു സൂചിപ്പിച്ചത്.

Advertisment

publive-image

കൂത്തനെ പറന്നുയരുന്ന വൈദ്യുത ടാക്സികൾ തുടക്കത്തിൽ സാധന സാമഗ്രികളുടെവിതരണത്തിനാവും പരീക്ഷിക്കുകയെന്നും ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പാട്രിക് കൈ വ്യക്തമാക്കി.

അടുത്തഘട്ടത്തിലാവും പറക്കും ടാക്സികളിൽ യാത്രക്കാരെ അനുവദിക്കുക. സ്വയം പറക്കുന്ന ഡ്രോണുകൾ യാഥാർഥ്യമാവാൻ അഞ്ചു വർഷം കൂടി വേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ കണക്ക് പിന്നാലെ സ്വയം പറക്കാൻ പ്രാപ്തിയുള്ളതും വലിപ്പമേറിയതുമായ വിമാനങ്ങളും എത്തും.

യാത്രക്കാരില്ലാത്ത പറക്കും ടാക്സികളുടെ പ്രവർത്തനം അനുവദിക്കുന്നതു സംബന്ധിച്ച് വിവിധ കമ്പനികളുമായി ഇ എ എസ് എ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ യു എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അടക്കം വിവിധ വിദേശ റഗുലേറ്റർമാരുമായും ഏജൻസി സഹകരിക്കുന്നുണ്ട്.

FLYING TAXI EUROPE
Advertisment