unused
വൈകിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം പറത്താൻ പൈലറ്റ് വിസമ്മതിച്ചു; യാത്രക്കാർ കുടുങ്ങിയത് 5 മണിക്കൂറോളം
പ്രഭാത സവാരിക്കിറങ്ങിയ ഐ.പി.എസുകാരിയെ ബൈക്കിലെത്തി ഉപദ്രവിച്ചു. 21കാരി ദേശീയപാതയിൽ നട്ടുച്ചയ്ക്ക് ആക്രമിക്കപ്പെട്ടു. കോവളം കാണാനെത്തിയ ലാറ്റ്വിയൻ യുവതിയെ മയക്കുമരുന്ന് നൽകി ചതുപ്പിൽ കൊന്നുതള്ളി. കൊച്ചിയിൽ ഓടുന്ന വണ്ടിയിൽ മുക്കാൽ മണിക്കൂർ പെൺകുട്ടിക്ക് കൂട്ട മാനഭംഗം. കഴക്കൂട്ടത്ത് പീഡനത്തിനിരയായ യുവതി വിവസ്ത്രയായി ഓടി. സ്ത്രീസുരക്ഷയ്ക്ക് കേരളത്തിൽ പുല്ലുവിലയോ?
നേരിട്ട് പണം കൈപ്പറ്റാത്ത സുധാകരനെതിരേ വഞ്ചനാകേസ് നിലനിൽക്കുമോയെന്ന് ആശങ്ക. കേസിൽ ഇടപെടാമെന്ന് തെറ്റിദ്ധരിപ്പിച്ചതിനാൽ വഞ്ചനാക്കുറ്റം നിൽക്കുമെന്ന് ക്രൈംബ്രാഞ്ച്. സുധാകരന് കോടതിയെ സമീപിച്ച് കേസിൽ നിന്ന് ഒഴിവാകാമെന്ന് നിയമവിദഗ്ദ്ധർ. സുധാകരന്റെ മൊഴികളിൽ അടിമുടി വൈരുദ്ധ്യമെന്നും ആഗസ്റ്റിൽ കുറ്റപത്രം നൽകുമെന്നും ക്രൈംബ്രാഞ്ച്
മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിന് ഒത്താശ ചെയ്തെന്ന മൊഴികളുടെ പേരിൽ കെ.പി.സി.സി പ്രസിഡന്റിനെതിരേ കേസ്, അറസ്റ്റ്. മാവുങ്കലിന്റെ 'വ്യാജപുരാവസ്തുക്കൾ' ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും ഐ.ജിക്ക് അറസ്റ്റില്ല. പേരിനൊരു കേസെടുത്തത് ഐ.ജിയെ രക്ഷിക്കാൻ. അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം വിൽപ്പന നടത്താൻ ഐ.ജി ശ്രമിച്ചതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന്
പ്രതിപക്ഷ ഐക്യപ്രഖ്യാപനത്തിന് പിന്നാലെ സഖ്യത്തിന് പേരാവുന്നു. 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്സ്' (പിഡിഎ) എന്ന പേരിടുമെന്ന് സൂചന. മതനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങൾ സഖ്യം ഉയർത്തിപ്പിടിക്കുമെന്ന് സിപിഐ. ഞങ്ങൾ പ്രതിപക്ഷം എന്നതിലുപരി രാജ്യസ്നേഹികളാണെന്ന് മമത ബാനർജി. എൻഡിഎയ്ക്ക് ബദലാവുമോ 'പിഡിഎ' പ്രതിപക്ഷ സഖ്യം?