Viral

ഗ്യാസ് സിലിണ്ടർ പൊക്കി പിടിച്ച് ‘സ്‌ക്വാട്ട്സ്’ ചെയ്യുന്ന യുവതി

നാഷണല്‍ ഡസ്ക്
Friday, June 11, 2021

‘സ്‌ക്വാട്ട്സ്’ ഇന്ന് പലരും ചെയ്യുന്ന വ്യായാമ മുറയാണ്. തുടയിലെ പേശികൾ, പിൻതുട, നിതംബം, അടിവയർ, മുട്ടിന് താഴെയുള്ള കാലിലെ പേശികൾ എന്നിവയ്ക്ക് ശരിയായ വ്യായാമം നല്‍കാന്‍ സ്‌ക്വാട്ട്സ് സഹായിക്കും.

ഗ്യാസ് സിലിണ്ടർ പൊക്കി പിടിച്ച് സ്‌ക്വാട്ട്സ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭാരമേറിയ ഗ്യാസ് സിലിണ്ടർ രണ്ട് കൈകള്‍ കൊണ്ടും പൊക്കി പിടിച്ച് അനായാസം സ്‌ക്വാട്ട്സ് ചെയ്യുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. സാരിയാണ് യുവതിയുടെ വേഷം എന്നതാണ് മറ്റൊരു പ്രത്യേകത.

 

×