Advertisment

രാജ്യത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു; ​ഗ്രാമിന് 25 രൂപ കൂടി, ഒരു പവൻ സ്വർണത്തിന് 36,320 രൂപയായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

രാജ്യത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ​ഗ്രാമിന് 25 രൂപ കൂടിയതോടെ ഒരു പവൻ സ്വർണത്തിന് 36,320 രൂപയായി. ഒരു പവന് മുകളിൽ 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പണിക്കൂലി അടക്കം ഒരു പവൻ സ്വർണത്തിന് 40,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ഇതോടെ ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ പവന് 36,160 രൂപയെന്ന റെക്കോഡ് വിലയാണ് ഇന്ന് മറികടന്നത്.

Advertisment

publive-image

ഇന്നലെ പവന് 320 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഇടിവ് നേരിടുകയായിരുന്നു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായാണ് താഴ്ന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടിയതിനെ തുടർന്നാണ് സംസ്ഥാനത്ത് സ്വർണ വില വർധിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആളുകൾ കാണാൻ തുടങ്ങി. കൂടാതെ ചൈനയുമായുള്ള അതിർത്തി തർക്കവും സ്ഥിതിഗതികൾ രൂക്ഷമാക്കി.

latest news gold price all news gold price hike
Advertisment