Advertisment

കുതിച്ചുയര്‍ന്ന സ്വര്‍ണവില കൂപ്പുകൂത്തി താഴേക്ക്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍, പവന് 37,840 രൂപ; മൂന്നാഴ്ചക്കിടെ 4,000 രൂപയുടെ ഇടിവ്

New Update

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ഗ്രാമിനും വില കുറഞ്ഞിട്ടുണ്ട്. 50 രൂപ താഴ്ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 ആയി.

Advertisment

publive-image

ആഗോള സമ്പദ്‌വ്യവസ്ഥ മടങ്ങിവരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും സ്വര്‍ണവിലയുടെ ഇടിവിന് കാരണമാകുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരം കുറിച്ചിരുന്നു. പവന് 42000 രൂപ എന്ന നിലവാരത്തിലാണ് എത്തിയത്. പിന്നീട് പടിപടിയായി സ്വര്‍ണവില താഴുന്നതാണ് കണ്ടത്.

ഒരു ഘട്ടത്തില്‍ വീണ്ടും 40000ലേക്ക് തിരിച്ചുകയറിയ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ആഗോള വിപണിയുടെ ചുവടുവെച്ച് താഴേക്ക് തന്നെ പോകുന്നതാണ് പീന്നിട് കണ്ടത്.

 

<

gold price gold price decrease
Advertisment