Advertisment

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു, 280 രൂപ ഉയര്‍ന്ന് 37,640ല്‍ എത്തി

New Update

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 160 രൂപ കുറഞ്ഞ പവന്‍ വില ഇന്ന് 280 രൂപ ഉയര്‍ന്ന് 37,640ല്‍ എത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവര്‍ധന.

publive-image

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,912.11 ഡോളര്‍ നിലവാരത്തിലാണ്. വിലയില്‍ 0.3ശതമാനമാണ് വര്‍ധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്.

gold price
Advertisment