Advertisment

സ്വര്‍ണ്ണവില കുറഞ്ഞു; പവന് 36,000 രൂ​പ​

New Update

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ന്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച പ​വ​ന്‍റെ വി​ല 360 രൂ​പ കു​റ​ഞ്ഞ് 36,000 രൂ​പ​യി​ലെ​ത്തി. 4,500 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല. ഇ​ന്ത്യ​ന്‍ രൂ​പ ക​രു​ത്താ​ര്‍​ജി​ച്ച​തും ഡോ​ള​ര്‍ വി​ല​യി​ടി​ഞ്ഞ​തു​മാ​ണു ഇ​ന്നു സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്.

Advertisment

publive-image

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.

അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ള്‍​പ്പെ​ടെ റി​ക്കാ​ര്‍​ഡ് നേ​ട്ടം കൈ​വ​രി​ച്ചു മു​ന്നേ​റി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ ക​ഴി​ഞ്ഞ 113 ദി​വ​സ​ത്തി​നി​ടെ പ​വ​ന് 6,000 രൂ​പ​യു​ടെ ഇ​ടി​വാ​ണ് നേ​രി​ട്ടി​ട്ടു​ള്ള​ത്. ഗ്രാം ​വി​ല​യാ​ക​ട്ടെ ഈ ​കാ​ല​യ​ള​വി​ല്‍ 750 രൂ​പ​യും കു​റ​ഞ്ഞു. ഇ​തോ​ടെ ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തെ നി​ല​വാ​ര​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ സ്വ​ര്‍​ണ​വി​ല.

gold price decrease
Advertisment