Advertisment

'ബാലു, ശീഘ്രം വാ...'; ശബ്ദമിടറി ഇളയരാജ എസ്.പി. സുബ്രഹ്മണ്യത്തോട് പറയുന്നു; വീഡിയോ

New Update

publive-image

Advertisment

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന വാര്‍ത്ത ചലച്ചിത്രലോകത്തെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. കൊവിഡ് മുക്തനായി പ്രിയഗായകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സംഗീതലോകം.

പ്രമുഖരടക്കമുള്ള നിരവധി പേരാണ് ബാലസുബ്രഹ്മണ്യത്തിന് സൗഖ്യം നേര്‍ന്ന് നവമാധ്യമങ്ങളിലൂടെ ആശംസ പങ്കുവഹിച്ചത്. സംഗീതസംവിധായകനായ ഇളയരാജ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധേയമാവുകയാണ്. ശബ്ദം ഇടറിയാണ് ഇളയരാജ സംസാരിക്കുന്നത്. 'ബാലു ശീഘ്രം വാ...'-ഇളയരാജ പറയുന്നു.

https://www.facebook.com/918608478183700/posts/3411647065546483/

‘ബാലു, വേഗം എഴുന്നേറ്റ് വാ, നിനക്കായി കാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയിൽ തുടങ്ങിയതല്ല. നമ്മുടെ സൗഹൃദവും സംഗീതവും സ്നേഹവും വിശ്വാസവും നമുക്ക് ഇടയിൽ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ല. ദൈവത്തോട് ഞാനും പ്രാർഥിക്കുന്നു. എന്റെ മനസ് പറയുന്നു.. നീ ഉറപ്പായും മടങ്ങിവരും. ബാലു വേഗം വാ..’ ഇളയരാജ പറയുന്നു.

കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നു കഴിഞ്ഞ 5നാണു ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഫെയ്സ്ബുക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയാണു രോഗവിവരം പങ്കുവച്ചത്.

Advertisment