Advertisment

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷം പിന്നിട്ടു; പുതിയതായി ഒരു ലക്ഷം രോഗബാധിതരുണ്ടായത് നാലു ദിവസം കൊണ്ട്

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു. ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 719448 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്.

ജൂലൈ രണ്ടിനായിരുന്നു രാജ്യത്ത് ആറു ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെങ്കില്‍ വെറും നാല് ദിവസം കൊണ്ട് അത് ഏഴു ലക്ഷമായി. രാജ്യത്ത് സ്ഥിതി അതിരൂക്ഷമാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 440137 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 259054 പേര്‍ ചികിത്സയിലാണ്.

ഇന്ന് 473 മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 20174 ആയി. ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 30 ലക്ഷത്തിലധികം രോഗബാധിതരുള്ള അമേരിക്കയും 16 ലക്ഷത്തിലധികം രോഗബാധിതരുള്ള ബ്രസീലുമാണ് മുമ്പിലുള്ളത്.

മഹാരാഷ്ട്രയില്‍ മാത്രം 211987 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. പുതിയതായി 5368 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 204 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 9026 ആയി.

ഇന്ന് 3827 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 114978 ആയി. 24 മണിക്കൂറിനിടെ 61 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1571 പേരാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

Advertisment