Advertisment

വിവരങ്ങൾ ചോർത്തപ്പെട്ടേക്കാം; ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി തുടങ്ങിയ 89 ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൈന്യത്തിന് കരസേനയുടെ നിര്‍ദ്ദേശം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി കരസേന. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്യാനാണ് കരസേന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിവരച്ചോർച്ച തടയാനാണ് ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സൈന്യത്തിന് നിർദേശം നൽകിയതെന്ന് ആർമി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ നിരോധിത ആപ്പുകളുടെ പട്ടികയിൽ വാട്ട്സാപ്പ് ഇല്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ പറഞ്ഞു.

Image

 

Advertisment