Advertisment

ലഡാക്കില്‍ ചൈനീസ് സൈനികരോടൊപ്പം പാക് സൈനികനും ? പുതിയ സംശയങ്ങള്‍ക്ക് തുടക്കം കുറിച്ച് വീഡിയോ പ്രചരിക്കുന്നു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനീസ് സേനയെ സഹായിക്കാന്‍ പാക് സൈനികരുമുണ്ടോ ? ഒരു ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ആണ് ഇത്തരത്തിലൊരു സംശയമുയരാന്‍ കാരണം.

ഷെന്‍ ഷിവെയ് എന്ന മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസമാണ് നിയന്ത്രണരേഖയ്ക്ക് സമീപം ദേശഭക്തി ഗാനം പാടുന്ന ചൈനീസ് സൈനികരുടെ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ ഈ വീഡിയോയില്‍ ഒരാളുടെ മുഖം ചൈനക്കാരുടേത് പോലെയല്ല. ഇത് ഒരുപക്ഷേ, പാക് സൈനികരായിരിക്കാം എന്നാണ് നവമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവച്ച സംശയം.

Advertisment