Advertisment

ജോസഫിനൊപ്പം ഭാഗ്യാന്വേഷികള്‍ മാത്രമെന്ന് ജോസ് കെ.മാണി

author-image
സുനില്‍ പാലാ
New Update

പാലാ: പി.ജെ ജോസഫിനൊപ്പം ഭാഗ്യാന്വേഷികളുടെ കൂട്ടം മാത്രമാണുള്ളതെന്ന് ജോസ് കെ.മാണി എം.പി.  കേരളാ കോണ്‍ഗ്രസ്സ് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

 

publive-image

കേരളാ കോണ്‍ഗ്രസ്സ് (എം) ലെ അണികളില്‍ ബഹുഭൂരിപക്ഷവും പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഭാഗ്യം തേടി മറുകണ്ടം ചാടിയവര്‍ക്ക് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്സിന്റെ ശക്തി താമസിയാതെ തിരിച്ചറിയേണ്ടിവരുമെന്നും ജോസ്. കെ. മാണി മുന്നറിയിപ്പ് നൽകി.പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു.

ജോസ് ടോം, ബേബി ഉഴുത്തുവാല്‍, ജോസഫ് ചാമക്കാല, സാജന്‍ തൊടുക, അഭേഷ് അലോഷ്യസ്, നിര്‍മ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കല്‍, തോമസ് ആന്റണി, അഡ്വ.ജോബി കുറ്റിക്കാട്ട്, ആന്റോ പടിഞ്ഞാറേക്കര, ജോസുകുട്ടി പൂവേലി, ബോസ്‌മോന്‍ നെടുംപാലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു

jose k mani
Advertisment