Advertisment

പാലാ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. റ്റി.എസ്. ജോസഫ് താഴത്തേൽ അന്തരിച്ചു

author-image
സുനില്‍ പാലാ
New Update

കോട്ടയം:  പ്രൊഫ. റ്റി.എസ്. ജോസഫ് താഴത്തേൽ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം ബുധനാഴ്ച രാവിലെ 9 15 ഓടെയാണ് മരിച്ചത്. ഭൗതിക ശരീരം വെള്ളിയാഴ്ച പുലർച്ചെ വെള്ളാപ്പടുള്ള മകൻ ജിമ്മിയുടെ വീട്ടിലെത്തിക്കും.സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (10)ഉച്ചകഴിഞ്ഞ് 2.30ന് വെള്ളപ്പാടുള്ള ഭവനത്തിൽ ആരംഭിച്ച അരുണാപുരം സെൻറ് തോമസ് പള്ളിയിൽ നടക്കും.

Advertisment

publive-image

സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി, പാലാ സെൻറ് തോമസ് കോളേജ് കായിക വിഭാഗം മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് വോളിബോൾ അത്‌ലറ്റിക് അ ഗുസ്തി നീന്തൽ എന്നീ ഭാഗങ്ങളിൽ നിരവധി പ്രതിഭാശാലികളായ കായികതാരങ്ങളെ വളർത്തിയെടുത്ത അധ്യാപകൻ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട് .

25 വർഷക്കാലം തുടർച്ചയായി കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. രണ്ട് വർഷക്കാലം സംസ്ഥാന ആന അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡണ്ടായും അഞ്ചുവർഷക്കാലം പാലാ നഗരസഭ വൈസ് ചെയർമാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിരവധി വോളിബോൾ അത്‌ലറ്റിക് ദേശീയ സംസ്ഥാന കായിക മത്സരങ്ങളിൽ ടെക്നിക്കൽ ഒഫീഷ്യലായി എംജി യൂണിവേഴ്സിറ്റിയുടെ പ്രഥമ ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഇൻചാർജ് ആയും റ്റി. എസ്. ജോസഫ് പ്രവർത്തിച്ചിരുന്നു.

സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം, നിരവധി കായിക പ്രോത്സാഹന ക്ലബ്ബുകളുടെ സ്ഥാപകൻ, ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ ത്രോ ഇവൻസ് ചീഫ് ജഡ്ജ് എന്നീ നിലകളിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ ആണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്.

ഭാര്യ: പരേതയായ ആനി ജോസഫ് (മുൻ പാലാ മുനിസിപ്പൽ കൗൺസിലിർ). പൂച്ചാക്കൽ ചിറക്കൽ കുംടുംബാംഗം. മക്കൾ: ലാലി, ടെസി (ഇരുവരും നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ), ജിമ്മി (മുൻ മുനിസിപ്പൽ കൗൺസിലർ), നിപ്പി (യു.കെ.). മരുമക്കൾ: ആനന്ദ്, ജോൺ (ഇരുവരും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷൻ), മഞ്ചു (അസി. പ്രൊഫസർ സെന്റ് ജോസഫ് എൻജിനീയറിംഗ് കോളേജ്, പാലാ), ലിജി (യു.കെ).

joseph thazhath death
Advertisment