ചൈനയാണ് ജൈവയുദ്ധം ലക്ഷ്യമിട്ട് കൊറോണ വൈറസ് പരത്തിയത്; ആപ്പുകളുടെ നിരോധനം അവരുടെ സാമ്പത്തികമേഖലയെ നല്ലവണ്ണം ബാധിക്കും; അവരുടെ വേരുകൾ അറുക്കുന്നത് വഴി ആ ദുഷ്ടശക്തികളുടെ സ്വാധീനം കുറയുകയും ലോകം നന്നാകുകയും ചെയ്യും; കങ്കണ പറയുന്നു

ഫിലിം ഡസ്ക്
Wednesday, July 1, 2020

ടിക് ടോക്ക് ഉള്‍പ്പെടെ ചൈനയുടെ ആപ്പുകള്‍ നിരോധിച്ച നടപടിയെ പ്രശംസിച്ച് നടി കങ്കണ റണാവത്ത് രംഗത്ത്. ചൈനയാണ് ജൈവയുദ്ധം ലക്ഷ്യമിട്ട് കൊറോണ വൈറസ് പരത്തിയത്. ഏതായാലും ഈ ആപ്പുകളുടെ നിരോധനം വഴി അവരുടെ സാമ്പത്തികമേഖലയെ നല്ലവണ്ണം ബാധിക്കും. കങ്കണ പിങ്ക്വില്ലെയ്ക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു.

അവരാണ് കൊറോണയെന്ന പകർച്ച വ്യാധിയ്ക്ക് പ്രധാന കാരണം. അവരുടെ വരുമാനത്തിന്റെ പ്രധാനസ്രോതസുകളിലൊന്നായ ഇത്തരം ആപ്പുകളുടെ നിരോധനം അവരുടെ സാമ്പത്തികമേഖലയെ നല്ലവണ്ണം തന്നെ ബാധിക്കാനിടയുണ്ട്. അപ്പോൾ അവരുടെ വേരുകൾ അറുക്കുന്നത് വഴി ആ ദുഷ്ടശക്തികളുടെ സ്വാധീനം കുറയുകയും ലോകം നന്നാകുകയും ചെയ്യും. കങ്കണ പറയുന്നു.

ഇതിനൊപ്പം ചൈനീസ് ഉത്പന്നങ്ങൾ വില കുറഞ്ഞ് ലഭിക്കുന്നുണ്ടെങ്കിലും ഭാരതീയർ നമ്മുടേതായ ഉൽപന്നങ്ങൾ കൂടുതൽ ഉപയോ​ഗിച്ച് തുടങ്ങണമെന്നും അവർ ഉപദേശിക്കുന്നു. പുരാണകാലത്ത് ഇന്ത്യ ലോകത്തെ ഭരിച്ചിരുന്ന കാലത്തേക്ക് നമ്മൾ വീണ്ടും എത്തണം. ഹിന്ദു വേദങ്ങൾ നമ്മളെ പഠിപ്പിക്കുന്നതും നമ്മൾക്ക് നമ്മൾക്ക് അതിനുള്ള കഴിവുണ്ട് എന്ന് തന്നെയാണ്. കങ്കണ പറയുന്നു.

×