കര്‍ണാടക ഇലക്ഷന്
കർണാടകത്തിലെ ഉജ്ജ്വലവിജയം കോൺഗ്രസിന് വരാനിരിക്കുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഊർജ്ജം പകരും. അഞ്ചിടത്തും ജയിച്ചാൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ കടക്കാം. തകർന്നടിഞ്ഞ നിലയിൽ നിന്ന് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ കോൺഗ്രസ്. രാജ്യത്ത് കോൺഗ്രസിന്റെ മുൻകൈയിലുള്ള പ്രതിപക്ഷ ഐക്യത്തിനും ഈ ജയം വഴിവച്ചേക്കാം
അതിശക്തമായ ഭരണവിരുദ്ധ വികാരത്തോടൊപ്പം കോൺഗ്രസ് മുന്നോട്ടുവച്ച സൗജന്യങ്ങളും കർണാടകത്തിൽ നിർണായകമായി. 10കിലോ അരി, 200യൂണിറ്റ് വൈദ്യുതി, 3000രൂപ തൊഴിലില്ലായ്മാ വേതനം, വനിതകൾക്ക് ബസിൽ സൗജന്യ യാത്ര എന്നിങ്ങനെ വാഗ്ദാനങ്ങളുടെ കുത്തൊഴുക്ക്. കേരളത്തിൽ കിറ്റ് പോലെ കന്നഡ നാട്ടിൽ കോൺഗ്രസിനെ കാത്തത് സൗജന്യങ്ങൾ
ഞങ്ങള്‍ വിജയിച്ചു; ആരെയും വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല, നമ്മൾ പ്രവർത്തിക്കണം: മല്ലികാർജുൻ ഖാർഗെ
കര്‍ണാടകയില്‍ അടിപതറി ബിജെപി; തോല്‍വിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇങ്ങനെ