Advertisment

കോട്ടയത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി താനാണെന്ന് പി.സി. തോമസ്. പ്രചാരണം തുടങ്ങി

author-image
സുനില്‍ പാലാ
Updated On
New Update

കോട്ടയം:  കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ എൻ. ഡി.എ. സ്ഥാനാർത്ഥിയായി താനാണ് മത്സരിക്കുന്നതെന്ന് മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്.ഇക്കാര്യം വ്യക്തമാക്കി ഇദ്ദേഹം വോട്ടഭ്യർത്ഥനയും തുടങ്ങി. എൻ .ഡി.എ യുടെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുംമുമ്പേയാണ് ഘടക കക്ഷി നേതാവായ പി.സി.തോമസിന്റെ ഒരു മുഴം നീട്ടിയേറ് !!!

Advertisment

publive-image

ഇന്നലെ മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ തിരഞ്ഞെടുപ്പ് സമ്മേളന മധ്യേ പി.സി. തോമസ് അവിടെ എത്തി. ബി.ജെ.പി. നേതാവും പാലാ നഗരസഭാ കൗൺസിലറുമായ അഡ്വ. ബിനു പുളിക്കക്കണ്ടവും ഒപ്പമുണ്ടായിരുന്നു.

പി.സി. തോമസാണ് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെന്ന് അഡ്വ. ബിനു പുളിക്കക്കണ്ടവും , സ്ഥാനാണ് എൻ.ഡി.എ. സ്ഥാനാർത്ഥിയെന്ന് പി.സി. തോമസ് വ്യക്തമാക്കിയതായി മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡൻറ് സി.പി.ചന്ദ്രൻ നായരും "കേരള കൗമുദി " യോടു പറഞ്ഞു.

അര മണിക്കൂറോളം എൻ.എസ്.എസ്. മീനച്ചിൽ യൂണിയൻ ആസ്ഥാനത്ത് ചില വഴിച്ച പി.സി. തോമസ് എല്ലാ നേതാക്കളുമായി സൗഹൃദ സംഭാഷണം നടത്തിയാണ് മടങ്ങിയത്.

കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ചതായും പി.സി. തോമസ് വെളിപ്പെടുത്തിയതായി അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു.

Advertisment