Advertisment

തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം, മുന്നറിയിപ്പുമായി കേരള പൊലീസ്‌

New Update

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

Advertisment

publive-image

കുറിപ്പ് ഇങ്ങനെ

സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ?

എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.

ഇതിൽ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.

https://www.facebook.com/keralapolice/posts/3280563425372457?__cft__<0>=AZWy6_T2hEMUb84oNo4LVhjaFxsm7mUALJrEf7g5v32IJcdQtPi2W7V2ILSnFryrTOI7RQMtKM8_4NlXWFqeyAYLnHX_a1L0EQxNwz8pzZuCECw_KSg1eZaC1vbQnV0HgLWjLcDCpDy78O3nE4yx43ZnZq5pZYSpbk_i1MIOIxFPjQHwmsRPIqce2yRi-sYocxLKF1--bmbYDqJR2qSl0zHpjaNyw4X65MzCuxmhtmmNOQ&__tn__=%2CO%2CP-R

kerala police
Advertisment