Advertisment

ഇടതുപക്ഷം അകത്താക്കിയ കൊട്ടാരക്കര നാട്ടുമൂപ്പൻ ഇപ്പോൾ ഇടതുസര്‍ക്കാരിന്‍റെ ശമ്പളം വാങ്ങി ജീവിതം കഴിച്ചുകൂട്ടുന്നു ! സമ്പത്തില്‍ കൊലകൊമ്പനെങ്കിലും സ്വാര്‍ത്ഥനായ ചിദംബരത്തെ ജയിലിലാക്കിയപ്പോള്‍ പ്രതികരിക്കാനാളില്ല, ഡികെയെ തൊട്ടപ്പോള്‍ കര്‍ണ്ണാടകം ഇളകിമറിഞ്ഞു. കേരളത്തിലാണെങ്കില്‍ 'ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ സ്വാതന്ത്ര്യ സമരസേനാനികൾ രാജ്യദ്രോഹികൾ .. സേനാനികൾ ഭരിച്ചപ്പോൾ കമ്മ്യുണിസ്റ്റുകൾ രാജ്യദ്രോഹികൾ, ഇപ്പോള്‍ കമ്മ്യുണിസ്റ്റുകൾ ഭരിക്കുമ്പോൾ പ്രതികരിക്കുന്നവർ രാജ്യദ്രോഹികൾ എന്ന സ്ഥിതി - ദാസനും വിജയനും പറയാന്‍ !

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

പ്രതികാര രാഷ്ട്രീയം അതിന്റെ പാരമ്യ ഘട്ടത്തിൽ ഉറഞ്ഞുതുള്ളുകയാണ്. ഇന്ന് ഞാൻ നാളെ നീ എന്നതെല്ലാം മറക്കുന്നു. ശത്രുക്കൾ ശത്രുക്കളായി തുടരുമ്പോൾ മരണം ഒരിക്കൽ നമ്മുടെയും വാതിൽപടിക്കൽ വരുമെന്ന് ആരും കരുതുന്നില്ല. ഇന്നത്തെ ചുറുചുറുക്കും ആരോഗ്യവും ഒരു നാൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റുവരുമ്പോൾ ഉണ്ടാകില്ല എന്നത് സത്യമാണ്.

കേരളം അനുഭവിച്ച ഏറ്റവും അഴിമതി നിറഞ്ഞ ഭരണം ഏതായിരുന്നു , ആരുടേതായിരുന്നു എന്ന് ഭാവി തലമുറ ചോദിക്കുവാനിടയായാൽ കണ്ണടച്ചുകൊണ്ടു പറയുന്നവരുണ്ട് അത് 1996 ലെ നായനാർ സർക്കാർ ആയിരുന്നെന്ന്.

അന്ന് നായനാർ അദ്ദേഹം ഏഷ്യാനെറ്റിലും മറ്റുള്ള ചാനലിലും കയറിയിരുന്ന് തമാശ പറഞ്ഞു കളിച്ചപ്പോൾ കൂടെയുണ്ടായിരുന്നവർ ചക്കരക്കുടത്തിൽ കയ്യിട്ടു നക്കുകയായിരുന്നു.

എല്ലാ വകുപ്പുകളിലും അഴിമതി നിറഞ്ഞാടിയപ്പോൾ അന്ന് മുഖ്യന്ത്രി കുപ്പായം തയ്പ്പിച്ചു മാരാരിക്കുളത്തിനരികെ ഊരിവെക്കേണ്ടി വന്ന ഒരു സഖാവ് ഇതെല്ലം കണ്ടുകൊണ്ടു ചിരിക്കുകയായിരുന്നു.

publive-image

അന്ന് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ പീഡനമായി കണക്കാക്കുന്ന ഐസ്ക്രീം പീഡനം ഒതുക്കുവാൻ അക്കാലത്ത് ഒരു ഭരണ പ്രമുഖന്‍ പതിനെട്ട് ലക്ഷം രൂപ അരിസ്ട്രോക്കാറ്റ് പെട്ടിയിൽ വാങ്ങിയത് കേച്ചേരിക്കടുത്ത കൈപ്പറമ്പിലെ ബഷീറിൽ നിന്നുമാണ് .

അന്നത്തെ ഒട്ടെല്ലാ മന്ത്രിമാരും അഴിമതി ആരോപിക്കപെട്ടവരായിരുന്നു. ഇത് മനസ്സിലാക്കിയ പാർട്ടി 2001 തിരഞ്ഞെടുപ്പിൽ പലരെയും മത്സരിപ്പിച്ചില്ല . കാരണം അവർ കരുതി പ്രതിപക്ഷം പ്രശ്നമുണ്ടാക്കുമെന്ന് . പക്ഷെ എന്തിനു പറയുവാൻ അന്നത്തെ പ്രതിപക്ഷം ഏകെ ആന്റണിയായിപ്പോയി .

ടിഎം ജേക്കബ് ഈ അഴിമതികളെ കുറിച്ചും വിജിലൻസ് അന്വേഷങ്ങളെ കുറിച്ചും എകെ ആന്റണിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറ ഞ്ഞുവത്രെ 'നമ്മൾ രാഷ്ട്രീയക്കാർ സ്വയം പല്ലുകൾ കുത്തി മണപ്പിച്ചാൽ പൊതുജനം രാഷ്ട്രീയക്കാരെ തെരുവിൽ കല്ലെറിയുന്ന കാലം വിദൂരമല്ലെന്ന്. '

publive-image

ഇന്നിപ്പോൾ ടൈറ്റാനിയവും അതുപോലെയുള്ള പലതരത്തിലുള്ള അഴിമതിക്കഥകളും ഇപ്പറഞ്ഞവരെ വേട്ടയാടുമ്പോൾ ഇവരൊക്കെ ചിലതൊക്കെ ഓർക്കുന്നത് നന്ന്. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ബീഹാർ വിഷയവും ഡിഎൻഎ വിഷയവും വന്നപ്പോൾ ഇന്നത്തെ പ്രതിപക്ഷം അതേക്കുറിച്ചു ഒരക്ഷരം മിണ്ടിയിട്ടില്ല .

കായംകുളത്തെ ഒരു യുവ എംഎൽഎയുടെ ഭർത്താവ് ആത്മഹത്യ ചെയ്തപ്പോഴും പ്രതിപക്ഷം ഒരാളോടും ഒന്നും പറഞ്ഞിട്ടില്ല . ഒരു പ്രതിപക്ഷ എംഎൽഎ പീഡിപ്പിച്ചു എന്ന കേട്ടപാടെ ജയിലിൽ ആക്കിയ ഭരണകക്ഷി സ്വന്തം പാർട്ടിയിലെ മറ്റൊരു എംഎൽഎ പീഡിപ്പിച്ചപ്പോൾ അദ്ദേഹത്തിനു ലോക്കലിൽ നിന്നും ജില്ലാക്കമ്മറ്റിയിലേക്ക് പ്രൊമോഷൻ നൽകി .

അപ്പോഴും പ്രതിപക്ഷം വീണ വായിക്കുകയായിരുന്നു . വടക്കാഞ്ചേരിയിലും ചെർപ്പുളശ്ശേരിയിലും ആറ്റിങ്ങലും തൊടുപുഴയിലും അതുപോലെ ഒട്ടനവധി സ്ഥലങ്ങളിലും പാർട്ടി ഓഫീസുകൾ പീഡനശാലകൾ ആയപ്പോഴും പ്രതിപക്ഷം ഗാന്ധിയൻ സിദ്ധാന്തങ്ങളിൽ ഉറച്ചുനിന്നു .

ഇത്രേം വിഷയങ്ങൾ ഇപ്പോൾ ഭരിക്കുന്ന പാർട്ടി പ്രതിപക്ഷത്തായിരിക്കുമ്പോൾ വീണുകിട്ടിയിരുന്നെങ്കിൽ എത്ര ട്രാൻസ്‌പോർട്ട് ബസുകളുടെയും പോലീസ് ജീപ്പുകളുടെയും ചില്ലുകൾ ഉടഞ്ഞേനെ ! എത്രയെത്ര മണ്ടന്മാരായ അണികൾക്ക് സെക്രട്ടറിയേറ്റിൽ ലാത്തിയടി കിട്ടിയേനെ ?

രാമലീല എന്നൊരു സിനിമ ഇറക്കാതിരിക്കാനാണ് ദിലീപിനെ കേരള സർക്കാർ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടതെന്ന് എത്ര പേർക്ക് അറിയാം ?

ദിലീപ് എന്നും ഇടതുപക്ഷത്തിനെതിരെ സഞ്ചരിച്ച ഒരാളായിരുന്നു. രാമലീലയിലെ വില്ലനെ കാണുമ്പോൾ ആരെയാണ് നമ്മുക്ക് മനസ്സിൽ പതിയുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരൊറ്റ ഷോ മാത്രമേ കേരളത്തിൽ കളിപ്പിച്ചിട്ടുള്ളൂ എന്ന കാരണം കൊണ്ടാണ് രാമലീലയെ പറ്റി എഴുതേണ്ടി വന്നത് .

അതുപോലെ ടിപിയെ ഇല്ലാതാക്കിയ ആ കൊമ്പൻ സ്രാവുകളെ അന്നേ ഒതുക്കിയിരുന്നെകിൽ ഒരു ശരത് ലാലും കൃപേഷും ഷുവൈബും നൗഷാദും ഇന്നത്തെ പ്രതിപക്ഷത്തിന് നഷ്ടപ്പെടില്ലായിരുന്നു .

മുൻ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവനെ എറിയിച്ചവർ തന്നെ ഓടിച്ചിട്ടു വെട്ടിയപ്പോൾ ദൈവമുണ്ടെന്ന് തലശ്ശേരിക്കാർ വരെ പറഞ്ഞതുടങ്ങി .

publive-image

വിഎൻ ഗാഡ്ഗിൽ റിപ്പോർട്ടിനെ ചവുട്ടിയരച്ചുകൊണ്ട് കേരളത്തിൽ കുറേയാളുകൾ എംപിയും എംഎൽഎയും മന്ത്രിയുമായി . ചിലരുണ്ടാക്കിയ തടയണകൾ പൊളിക്കുവാൻ സമ്മതിക്കാതെ പണം വീശി സ്വാധീനിച്ചു . ആയിരക്കണക്കിന് പാറമടകൾ കേരളത്തില്‍ സഹ്യന്റെ കോട്ടകൾ തകർത്തു .

പോബ്സണും കൂട്ടരും ലക്ഷക്കണക്കിന് മരങ്ങള്‍ വെട്ടിക്കൂട്ടി കോടീശ്വരന്മാരായിമാറി . അച്ചന്മാരെവരെ കൂട്ടുപിടിച്ചുകൊണ്ടു കാടും മലകളും വെട്ടിപ്പിടിച്ചപ്പോൾ മലകളും കാടും തിരിച്ചും പണികൊടുത്തു .

ഇതുവരെയില്ലാത്ത മലവെള്ളപ്പാച്ചിൽ നിരപരാധികളുടെ ജീവനുകൾ എടുത്തപ്പോൾ നെറ്റിയിലും കുണ്ടിയിലും ക്യാമറകൾ ഘടിപ്പിച്ചുകൊണ്ട് ഇവരൊക്കെ രക്ഷാപ്രവർത്തകരായിമാറി .

സോഷ്യൽ മീഡിയയിൽ ഇവരെകൊണ്ടുള്ള ശല്യം അതിപ്രസരമായി മാറി . ദുരിതാശ്വാസ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചപ്പോൾ സുനാമി ഫണ്ടിന്റെ കാര്യം പറഞ്ഞവരൊക്കെ ഫണ്ടന്വേഷിച്ചു ആംസ്റ്റർഡാമിൽ വരെയെത്തി . ഫണ്ടുകൊടുത്തു അവരെ ചീത്തയാക്കല്ലേ എന്ന് പറഞ്ഞവരെയൊക്കെ ജയിലിൽ അടച്ചു.


'ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ സ്വാതന്ത്ര്യ സമരസേനാനികൾ രാജ്യദ്രോഹികൾ, പിന്നീട് സ്വാതന്ത്ര്യ സമരസേനാനികൾ ഭരിച്ചപ്പോൾ കമ്മ്യുണിസ്റ്റുകൾ രാജ്യദ്രോഹികൾ, ഇപ്പോള്‍ കമ്മ്യുണിസ്റ്റുകൾ രാജ്യം ഭരിക്കുമ്പോൾ പ്രതികരിക്കുന്നവർ രാജ്യദ്രോഹികൾ' - ഇതല്ലേ ശരി !!


publive-image

ഇടമലയാർ കേസിൽ ഇടതുപക്ഷം അകത്താക്കിയ കൊട്ടാരക്കരയിലെ നാട്ടുമൂപ്പൻ, അമ്പതോളം ആനകൾ ഉണ്ടായിരുന്ന രാജകുമാരൻ  ഇന്നിപ്പോൾ ഇടതുപക്ഷത്തിന്റെ ശമ്പളം വാങ്ങി ജീവിതം കഴിച്ചുകൂട്ടുന്നു.

ഇന്ത്യ ബാങ്കും ഇന്ത്യൻ ഓവർസീസ് ബാങ്കും യൂണിയറ്റഡ് ഇന്ത്യ ഇൻഷുറൻസും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയും സ്വന്തമായുള്ള അച്ഛന്റെയും അമ്മയുടെയും മകനായ പി ചിദംബരം ചെട്ടിയാർ മൂക്കിൽ പൊടി വാങ്ങുവാൻ പണം മോഷ്ടിച്ച് എന്ന് ആരോപിച്ചു അകത്തായപ്പോൾ ആരും അദ്ദേഹത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ ഇടുന്നില്ല , ആരും പന്തം കൊളുത്തി പ്രകടനകൾ ചെയ്യുന്നില്ല.

കാരണം അദ്ദേഹം ഒരു സ്വന്തം കാര്യം സിന്ദാബാദിന്റെ ആളായിരുന്നു എന്ന് വേണം കരുതുവാൻ . ശിവഗംഗയിലോ തമിഴ്‍നാട്ടിലോ അണികളെ തീറ്റിപ്പോറ്റാതെ ലോകം മുഴുവൻ കച്ചവടം ചെയ്തു ജീവിതം തള്ളി നീക്കിയപ്പോൾ ഇങ്ങനെ ഒരു ഒരു ഗതി സ്വപ്നേപി നിരീച്ചുകാണില്ല .

ഇപ്പോൾ ജനകീയനായ ഡികെയെ അറസ്റ്റ് ചെയ്തപ്പോൾ സോഷ്യൽ മീഡിയയും കർണാടകയും വൊക്കലിംഗ സമുദായവും ഇളകി മറിഞ്ഞു . യെദ്യൂരപ്പ വരെ അറസ്റ്റിനെതിരായി.

ഇതൊക്കെ കാണുമ്പോൾ ഓർമ്മയിൽ വരുന്നത് തമിഴ്‌നാട്ടിലെ കരുണാനിധി ജയലളിത പോരുകളാണ് . കേവലം ഒരു സീറ്റുമായി നിയമസഭയിലേക്ക് വന്ന കരുണാനിധിയെ ജയലളിത പൊക്കിയെടുത്തു അകത്തിട്ടപ്പോൾ അതുപോലെ തിരിച്ചുമറിച്ചും ഒക്കെ അകത്തിടുന്ന അവസ്ഥകൾ . ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു ഇന്ത്യ മഹാരാജ്യം . എന്തൊക്കെ പുകമറബോംബുകൾ പൊട്ടുവാൻ കിടക്കുന്നു .

പയറുമണി പോലെയിരുന്നിരുന്ന ഗോവക്കാരൻ മനോഹർ പരീക്കറും , ഏവരുടെയും ഇഷ്ടതോഴി സുഷമസ്വരാജും , തന്ത്രജ്ഞൻ അരുൺ ജെയ്റ്റ്ലിയെല്ലാം മണ്മറഞ്ഞു പോയപ്പോൾ നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് !!!

ഇന്ന് ഞാൻ നാളെ നാളെ നീ എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇവിഎം മെഷീൻ ഓപ്പറേറ്റർ ദാസനും ഗോമാതാ രക്ഷകൻ വിജയനും

dasanum vijayanum
Advertisment