Advertisment

പലതും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന പ്രതിപക്ഷ നീക്കം - രണ്ടാമതും പിണറായി കേരളം ഭരിക്കുന്നത് കൈരളി ചാനലിലൂടെ 'അറിയേണ്ട അവസ്ഥ കോൺഗ്രസുകാർക്ക് ഉണ്ടാകുമോ ? തലയിൽ മുണ്ടിടാതെ നടക്കാവുന്ന അവസ്ഥ കോൺഗ്രസുകാരന് ഉണ്ടാകണമെങ്കിൽ ... ?

New Update

മലയാള രാഷ്ട്രീയത്തിലെ സിനിമകളും മലയാള സിനിമയുടെ രാഷ്ട്രീയവും വീണ്ടും തലപൊക്കി എഴുന്നേൽക്കുകയാണ് . പഞ്ചായത്ത് തിരഞ്ഞെടുപ്പിനേക്കാൾ മുഖ്യം അടുത്ത വർഷത്തിൽ ഒരു രണ്ടാം ഭാവം പ്രതീക്ഷിച്ചുകൊണ്ട് മുന്നേറുന്ന ഇന്നത്തെ മുഖ്യമന്ത്രിക്ക് ആണെങ്കിലും പ്രതിപക്ഷ നേതാവിന് ആണെങ്കിലും തൊടുന്നതെല്ലാം പണിയാകുന്നു എന്ന ഒരൊറ്റ വിഷമത്തിലാണ് കാര്യങ്ങളുടെ ഇന്നത്തെ പോക്കുകൾ .

Advertisment

publive-image

പെയിഡ് സർവേകളും അഭിപ്രായങ്ങളുമൊക്കെ വന്നു തുടങ്ങിയപ്പോൾ ഭരിക്കുന്ന പാർട്ടിക്കാർ പ്രതിപക്ഷത്തേക്കാൾ വളരെയേറെ മുന്നേറിക്കൊണ്ടിരിക്കുകയാണ് .

ജനങ്ങളുടെ മനസ്സിലും സോഷ്യൽ മീഡിയയിലെ ആരാധകരിലും മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ മലർത്തിയടിച്ചുകൊണ്ട് അതിവേഗം നീങ്ങുമ്പോൾ പ്രവാസി വിഷയങ്ങളിലെ ഇരട്ടത്താപ്പുകൾ ജനങ്ങളിൽ എത്തിക്കുന്നതിൽ കെപിസിസി പ്രസിഡണ്ടിനും പഴയ പ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു .

ഏറ്റവും ലൈവായി നടന്നുകൊണ്ടിരിക്കുന്ന ഷംന കാസിം വിഷയത്തിൽ കേരളാപോലീസ് ചോദ്യം ചെയ്തത് കോൺഗ്രസ്സ് അനുകൂല സിനിമക്കാരായ ധർമ്മജൻ ബോൾഗാട്ടിയെയും , ടിനി ടോമിനെയും , ബാബുരാജിനെയും മാത്രമാണ് .

എന്തുകൊണ്ട് ഇവരെ മാത്രം ചോദ്യം ചെയ്‌തെതെന്ന് ചോദിക്കുവാൻ പ്രതിപക്ഷ നേതാവിനോ കെപിസിസി പ്രസിഡണ്ടിനോ സമയമില്ല . അവരിപ്പോഴും നരസിംഹറാവുവിന്റെയും സീതാറാം കേസരിയുടെയും കാലഘട്ടത്തെ കോൺഗ്രസുകാരായി തരം താഴുകയാണ്.

publive-image

ജനങ്ങളുടെ മനസ്സ് പഠിക്കാതെ അവർ എന്തോന്ന് പത്ര സമ്മേളനങ്ങൾ നടത്തിയാലും ഉപവാസങ്ങൾ നടത്തിയാലും അത് വെള്ളത്തിൽ വരച്ച വര പോലെയാണെന്ന് മനസ്സിലാക്കുവാൻ ആർക്കും സാധിക്കും .

സിനിമ നടിമാരുടെ വിഷയങ്ങളിൽ കൈ വെക്കുമ്പോൾ പെണ്ണെഴുത്തുകാരും പെൺ വിമോചനക്കാരും പെണ്ണുങ്ങളുടെ വോട്ടുകളും ഒക്കെ തങ്ങളുടെ കൂടെ നിൽക്കുമെന്ന വ്യക്തമായ ബോധമാണ് അത്തരം കേസുകളിൽ കാണിക്കുന്ന അമിതാവേശം .

രാഷ്ട്രീയക്കാരും അതുമായി ബന്ധപ്പെട്ടവരും മനുഷ്യന്റെ ജീവൻ എടുക്കുന്ന കേസുകളിൽ കാണിക്കാത്ത ശുഷ്കാന്തിയാണ് സിനിമാനടിമാരുടെ കേസുകളിൽ പോലീസ് കാണിക്കുന്നത്. .

കൂടെ നിൽക്കുന്ന സിനിമക്കാരെയും സാഹിത്യകാരെയും പത്രക്കാരെയും സംരക്ഷിക്കുവാൻ പ്രതിപക്ഷം സമയം ചിലവഴിക്കാത്തത് അവർക്ക് തന്നെ തിരിച്ചടി ആകുമ്പോൾ മനസ്സിലാകും .

പ്രളയത്തിന്റെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഭരിക്കുന്നവർ കാണിക്കുന്ന ആർത്തിക്കെതിരെ ഇതുവരെ ഒന്ന് ഒച്ചയിടുവാൻ പ്രതിപക്ഷത്തിനാവുന്നില്ല .

ശരിക്കും ആ ഒരൊറ്റ വിഷയം മതി ഈ ഭരണത്തെ ജനങ്ങളിൽ നിന്നകറ്റുവാൻ . അക്കാര്യത്തിൽ ഒരു ചെറുവിരൽ അനക്കുവാൻ പോലും രമേശ് ചെന്നിത്തലജിക്ക് സാധിക്കാത്തത് എന്തുകൊണ്ട് ?

publive-image

കോവളത്തെ സ്വന്തം എംഎൽഎ യെ ജയിലിൽ അടച്ചപ്പോൾ അതിന്റെ ഇരട്ടി കുറ്റങ്ങൾ ചെയ്ത ഷൊർണൂർ എംഎൽഎ ശശിയുടെ വിഷയത്തിൽ കെപിസിസി മിണ്ടിയിട്ടില്ല . നിയമനങ്ങളിലൂടെ കുപ്രസിദ്ധനായ ഒരു മന്ത്രിയെ രാജിവെപ്പിക്കുവാൻ എന്തുകൊണ്ടായില്ല ? അഴിമതികളിൽ കുഴഞ്ഞുമറിഞ്ഞിട്ടും അക്കാര്യങ്ങൾ അണികളിൽ വരെ എത്തിക്കുവാൻ കഴിയാഞ്ഞത് ഇപ്പോഴും ചോദ്യ ചിഹ്നമായി മാറുന്നു !!!

ശരിക്കും എവിടെയാണ് പിഴച്ചത് . 120 നു മേലെ അസ്സംബ്ലി മണ്ഡലങ്ങളിൽ ലീഡ് കൊടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ കയ്യിൽ ഉണ്ടായിരുന്ന മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ടതാണോ മനസ്സ് മരവിക്കുവാൻ കാരണമായത് ? ശരിയായ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിൽ നഷ്ടപ്പെട്ട മൂന്നു സീറ്റുകളും പിടിച്ചു നിർത്താമായിരുന്നു .

ഇടത്‌ ക്ഷത്തെപ ശുദ്ധീകരിച്ചുകൊണ്ടുള്ള സിനിമകൾ ഇറങ്ങുമ്പോൾ വിമർശിച്ചിട്ടുള്ള ഒരു സിനിമയും ഇറക്കുവാൻ പറ്റാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷക്കാർ ആലോചിച്ചിട്ടുണ്ടോ ? മിമിക്രിക്കാരും ചാനൽ കോമഡി ഷോക്കാരും എന്തുകൊണ്ട് ഈ ഭരണത്തെയും ഈ മുഖ്യനെയും വിമർശിക്കുന്നില്ല .

ഇപ്പോൾ ഈ കോമഡിക്കാരും ചാനലുകാരും ഒക്കേം എന്ത് ചെയ്യുവായിരിക്കും , അവർക്കുള്ള വീട്ടു ചിലവ് ആര് നൽകും ? കോമഡി ഷോ മാത്രമല്ല കോമഡി സ്കിറ്റുകളും എന്തിനധികം മുൻഷി വരെ ഭരിക്കുന്നവരുടെ നേരെ മിണ്ടുന്നില്ല .

publive-image

വാർത്തകളിലൂടെ കേരളത്തെ ഞെട്ടിച്ചുകൊണ്ടേയിരുന്ന ചാനൽ മുതലാളിമാരും വാർത്ത വായനക്കാരും , 24 ആയാലും 18 ആയാലും റിപ്പോർട്ടർമാരായാലും എല്ലാവരും മുഖ്യമന്ത്രിയുടെ ഏറാൻ മൂളികളായി ബാക്കിയുള്ള ജീവിതം മനസ്സമാധാനമായി ജീവിക്കുവാൻ ഒരുക്കം കൂട്ടുന്നു .

ഇവർക്കൊക്കെ ആവശ്യത്തിന് പ്രശ്നങ്ങൾ വീട്ടിലും സ്ഥാപനത്തിലും ഉണ്ടെന്നുള്ളത് ഭരണക്കാർ മനസ്സിലാക്കിയപ്പോൾ അവരെയിട്ട് പൂട്ടിയിരിക്കുകയാണ് .സ്വന്തം ചാനലിലും പത്രത്തിലും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് അതെങ്കിലും ജനങ്ങളിൽ എത്തിച്ചാൽ നന്നായിരുന്നു .

രാമലീലയുടെ തിരക്കഥാകൃത്ത് , അയ്യപ്പനും കോശിയുമെന്ന ഒരുഗ്രൻ ചിത്രം മലയാളത്തിന് സമ്മാനിച്ച സച്ചിയെന്ന ചെറുപ്പക്കാരന്റെ മരണം, പ്രതിപക്ഷം അറിഞ്ഞിട്ടേയില്ലെന്ന് തോന്നിപ്പോകുന്നു . എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? . ഇപ്പോൾ പെട്ടെന്ന് ഒരു വാരിയംകുന്നൻ പൊട്ടിമുളച്ചിരിക്കുന്നു .

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഷ്‌ടമായ മലബാറിലെ മാപ്പിള സഖാക്കളെ തിരിച്ചുകൊണ്ടുവന്ന് പാർട്ടിയോട് കൂടുതൽ അടുപ്പിക്കുവാൻ ഉണ്ടാക്കിയ ഒരു സിനിമ ട്രിക്കല്ലേ എന്നാരെങ്കിലും അഭിപ്രായപ്പെട്ടാൽ ചിരിക്കുകയെ നിർവാഹമുള്ളൂ .

publive-image

സംവിധായകന്റെ മനസ്സിലിരുപ്പ് അതല്ലാതെ അതിനപ്പുറം വേറെയൊന്നും ഇല്ലായെന്ന് അദ്ദഹത്തിന്റെ പഴയകാല ചരിത്രം പരിശോധിച്ചാൽ പഠിക്കാവുന്നതേയുള്ളൂ .ഇനിയിതാ നമ്പർ ഒന്ന് എന്ന പേരിലൊരു സിനിമ തയാറായിവരുന്നു . അതൊന്നും മനസ്സിലാക്കുവാൻ എന്തുകൊണ്ട് പ്രതിപക്ഷത്തിന് ആകുന്നില്ല എന്നതാണ് ചോദ്യം .

ഇനി നിയമസഭാ തിരഞ്ഞെടുപ്പിന് പത്തോളം മാസങ്ങൾ ബാക്കിയുണ്ട് . സ്ഥാനാർത്ഥികളെ കണ്ടെത്തുവാൻ ഇഷ്ടംപോലെ സമയമുണ്ട് . എന്നിട്ടും അതിനുള്ള പണികളൊന്നും നോക്കാതെ ഇപ്പഴും ഒരു മാതിരി അഴകൊഴമ്പൻ കളികളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് .

എന്നിട്ട് നോമിനേഷന്റെ അവസാനനാളിൽ ഹെലികോപ്റ്ററിലൊക്കെ ആളെ ഇറക്കി വിടുന്ന'പ്രവണത എന്നേ മാറ്റേണ്ടതാണ് . ജയസാധ്യത ഇല്ലാത്ത സീറ്റുകളിലേക്ക് ആളെ ഇറക്കി വിട്ടുകൊണ്ട് അതെല്ലാം തിരിച്ചുപിടിക്കുവാൻ നോക്കാതെ നടന്നാൽ ചിലപ്പോൾ രണ്ടാമതും പിണറായി കേരളം ഭരിക്കുന്നത് കൈരളി ചാനലിലൂടെ'അറിയേണ്ടതായ അവസ്ഥകൾ വരും .

പിന്നെ കേരളവും ബീഹാറാവും . പി ഡബ്ള്യു സി കരാറും , ബസുകളുടെ കരാറും , സ്പ്രിങ്ക്ലർ അഴിമതീയും , നിയമന അഴിമതികളുമൊക്കെ ഇങ്ങനെ വിട്ടാൽപോരാ . ഈയിടെ കടകംപിള്ളിയുടെ മകന്റെ നിയമനവാർത്തയും കാണുവാനിടയായി . ഇതെല്ലാം മനസ്സിലാക്കി ഒരു നല്ല സോഷ്യൽ മീഡിയ കാംപയിൻ സ്വന്തം വീട് വിറ്റിട്ടെങ്കിലും ചെയ്‌താൽ ഇനിയുള്ള കാലം തലയിൽ മുണ്ടിടാതെ ഓരോ കോൺഗ്രസ്സുകാരനും നടക്കുവാൻ സാധിക്കും .

remesh chennithala kerala politics cm pinarayi
Advertisment