Advertisment

കോട്ടയം ജില്ലയില്‍ പുതിയതായി 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഏഴു പേര്‍ വീതവും രോഗബാധിതരായി.

മണിമല-12, അതിരമ്പുഴ-11, ആര്‍പ്പൂക്കര-9, വിജയപുരം-8, കാഞ്ഞിരപ്പള്ളി-7 എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍

Advertisment