Advertisment

എൽ. ഡി .എഫ് ഗവർമെന്‍റിൻ്റെ പാലായോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് യൂത്ത്ഫ്രണ്ട്- എം

author-image
സുനില്‍ പാലാ
New Update

കോട്ടയം : എൽ . ഡി .എഫ് ഗവർമെന്‍റിൻ്റെ പാലാ നിയോജക മണ്ഡലത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് യൂത്ത്ഫ്രണ്ട് - എം ജില്ലാ പ്രസിഡൻറ് രാജേഷ് വാളി പ്ലാക്കൽ ആവശ്യപ്പെട്ടു.പാലാ കെ .എസ് .ആർ .ടി. സി ബസ്സ് ടെർമിനൽ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് എം പാലാ മണ്ഡലം കമ്മറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.

Advertisment

publive-image

കഴിഞ്ഞ യുഡിഫ് ഗവർമെൻ്റിൻ്റെ കാലത്ത് കെ എസ് ആർ ടി സി ബസ്സ് ടെർമിനലിൻ്റെ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതാണ്. എന്നാൽ അതിനു ശേഷം അധികാരത്തിൽ വന്ന എൽ ഡി എഫ് ഗവർമെൻ്റ് ഇതിൻ്റെ തുടർ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്തിവച്ചിരിക്കുകയാണ്.

സ്വന്തം പാർട്ടി ഭരിക്കുന്ന വകുപ്പ് ആയിട്ടുകൂടി ബസ്സ് ടെർമിനൽ പൊതു ജനങ്ങൾക്കായി ഇതുവരെ തുറന്ന് കൊടുക്കാത്തതിന് സ്ഥലം എം. എൽ. എ. ജനങ്ങളോട് മറുപടി പറയണമെന്നും രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു,

യൂത്ത്ഫ്രണ്ട് ടൗൺ മണ്ഡലം പ്രസിഡൻറ് സുനിൽ പയ്യപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് കുഞ്ഞുമോൻ മടപ്പാട്ട്, കെ. റ്റി. യു. സി .നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലി, കേരളാ കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറി ബൈജു കൊല്ലംപറമ്പിൽ ,മുനിസിപ്പൽ കൗൺസിലർ ബിജു പാലു പടവിൽ, ഷിജി നാഗനൂലിൽ, ജോസിൻ പുത്തൻവീട്ടിൽ, സോജൻ മേച്ചിലാത്ത്, ജിതിൻ ചിത്രവേലിൽ, മിട്ടു, നിശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

kottayam ldf
Advertisment