Advertisment

"നിലത്തിരുത്തിയവരെ " മൂലയ്ക്കിരുത്തും: പാലാ നഗരസഭാധികൃതർ കട്ടക്കലിപ്പിൽ

author-image
സുനില്‍ പാലാ
New Update

പാലാ :  മുനിസിപ്പാലിറ്റിയിലെ അങ്കൺവാടി ജീവനക്കാരോട് വിവേചനപരമായി പെരുമാറിയ ളാലം ബ്ലോക്ക് ഐ.സി. ഡി. എസ്.അധികാരികളെ നഗരസഭയിൽ വിളിച്ചു വരുത്തി വിശദീകരണം തേടാൻ ഇന്നലെ ചേർന്ന പാലാ നഗരസഭാ അടിയന്തിര കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. സംഭവത്തിൽ കൗൺസിൽ യോഗം ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ഐ.സി. ഡി. എസ്. അധികാരികളടെ വിശദീകരണത്തിൽ തൃപ്തിയില്ലെങ്കിൽ താക്കീതു ചെയ്യാനും കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്.

Advertisment

publive-image

പ്രതിപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടമാണ് ഈ പ്രശ്നം സഭയിൽ ഉന്നയിച്ചത്.പാലാ നഗരസഭയും ളാലം ബ്ലോക്ക് ഐ.സി. ഡി. എസ്. ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരം ഇതോടെ പുതിയ ദിശയിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ ദിവസം ളാലം ബ്ലോക്ക് ഓഫീസിൽ അങ്കൺവാടി ജീവനക്കാർക്ക് നടത്തിയ ട്രയിനിംഗ് പരിപാടിക്കിടെ പാലാ നഗരസഭയിലെ അങ്കൺവാടി ജീവനക്കാരെ നിലത്തിരുത്തിയ സംഭവം " കേരള കൗമുദി " യാ ണ് പുറത്തു കൊണ്ടുവന്നത്.നഗരസഭയിൽ പുതിയ അങ്കൺവാടി ജീവനക്കാരെ തെരഞ്ഞെടുത്തതിൽ ക്രമക്കേടു നടന്നെന്ന ആരോപണവും തുടർന്നുള്ള സംഭവങ്ങളുമാണിപ്പോൾ വിവാദമായിരിക്കുന്നത്.

ജീവനക്കാരെ നിയമിച്ചതിന്റെ രേഖകൾ നഗരസഭയിൽ ഹാജരാക്കാൻ നഗരസഭാ യോഗം ആവശ്യപ്പെട്ടത് ബ്ലോക്ക് ഐ. സി. ഡി. എസ്. അധികൃതർ തള്ളിക്കളഞ്ഞിരുന്നു.

ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഐ. സി. ഡി. എ സി ന്റെ ഒരു യോഗത്തിന് പാലാ മുൻസിപ്പൽ ഹാൾ ഹാൾ വിട്ടു നൽകിയിരുന്നില്ല.അതോടെ ഐ.സി. ഡി. എസ്. ഉദ്യോഗസ്ഥർ ക്ഷുഭിതരാവുകയും.ഈയടുത്ത ദിവസങ്ങളിൽ ഐ സി ഡി എസ് ന്റെ ട്രെയ്നിങ് ന്റെ ഭാഗമായി ബ്ലോക്ക് ആഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ മുൻസിപ്പാലിറ്റിയിലുള്ള അങ്കൺവാടി ജീവനക്കാർക്ക് കസേര കൊടുക്കാതെ നിലത്തിരുത്തി ആക്ഷേപിക്കുകയും ചെയ്തു എന്നാണാരോപണമുയർന്നത്.

ഇന്നലെ ഈ വിഷയം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ കൗൺസിലർമാരും ശക്തമായ ഭാഷയിൽ ഐ. സി. ഡി. എസ്. ഉദ്യോഗസ്ഥരുടെ നിലപാടിനെ അപലപിക്കുകയായിരുന്നു.

വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, പ്രതി പക്ഷ നേതാവ് റോയി ഫ്രാൻസീസ്, ജിജി ജോണി, മധുപാറയിൽ, മിനി പ്രിൻസ്, ബിജു പാലൂപ്പടവിൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

ഐ.സി. ഡി. എസ്. ഉദ്യോഗസ്ഥരുടെ ധിക്കാരപരവും വിവേചനപരവുമായ പെരുമാറ്റത്തിൽ കടുത്ത പ്രതിഷേധമുള്ളതായി ചെയർപേഴ്സൺ മേരി ഡൊമിനിക്കും പറഞ്ഞു. അടുത്തയാഴ്ച നഗരസഭയിൽ നേരിട്ടെത്താൻ ഐ. സി. ഡി. എസ്. അധികാരികൾക്ക് രേഖാമൂലം അറിയിപ്പു നൽകുമെന്നും ചെയർപേഴ്സൺ കൗൺസിലിനെ അറിയിച്ചു.

kottayam nagarasaba
Advertisment