Advertisment

പാലാ ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദുതി ഒളിച്ചുകളിക്കുന്നു: വിദ്യാര്‍ത്ഥികളുടെ  ഓൺലൈൻ ക്ലാസ് അവതാളത്തിൽ: കൃത്യമായ അറ്റകുറ്റപണികളുടെ അഭാവം വൈദുതി വിതരണം പുനഃസ്‌ഥാപിക്കാൻ കാലതാമസം നേരിടുന്നു

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ / പൂവത്തോട്: ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂവത്തോടിലും പരിസരപ്രദേശങ്ങളിലും വൈദുതി മുടക്കം പതിവാകുകയാണ്. ദിവസം മുഴുവൻ വൈദുതി മുടങ്ങുന്ന അവസ്ഥയും ഇവിടെ നിലവിൽ  ഉണ്ട്. ഇതോടെ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ ഓൺലൈൻ ക്ലാസും മുടങ്ങുകയാണ്. വൈദുതി വിതരണ സംവിദാനത്തിലേ അശാസ്ത്രീയതയാണ്‌ വൈദുതിമുടക്കത്തിന് കാരണമാകുന്നത്.

പൈക സബ് സ്റ്റേഷനിലെ ഇടമറ്റം 11 KV ഫീഡറിൽ നിന്നാണ് ഇവിടെ വൈദുതി വിതരണം നടത്തുന്നത്. എന്നാൽ  പൂവത്തോട് 11 KV ലൈൻ ശൃംഖലയുമായി കണക്ട് ചെയ്തിരിക്കുന്ന കിലോമീറ്ററുകൾ അപ്പുറത് ഉള്ള തകരാറുകൾക്ക് പോലും ഇടമറ്റം ഫീഡറിൽ നിന്നും വൈദുതി ഓഫ് ആക്കി മുഴുവൻ പ്രദേശങ്ങളിലെയും വൈദുതി ബന്ധം വിച്ഛേദിക്കുകയാണ് അധികൃതർ ചെയുന്നത് .

തകരാറുകൾ  ഉള്ള പ്രദേശങ്ങളിലെ ലൈൻ മാത്രം ഓഫ് ചെയ്ത്,  മറ്റു പ്രദേശങ്ങളിൽ മറ്റുള്ള  ഫീഡറുകളിൽ നിന്നുള്ള വൈദുതി പ്രയോജനപ്പെടുത്താറില്ല . സംസ്ഥാന സർക്കാരും കെ എസ് സി ബിയും വൈദുതി വിതരണം കാര്യക്ഷമമാക്കാൻ ശ്രമിക്കുമ്പോൾ ആണ് ഇ നടപടി .

പൂവത്തോടും പരിസരപ്രദേശത്തും വ്യാഴാഴ്ച  ഉച്ചക്ക് നിലച്ച വൈദുതി ബന്ധം പുനഃസ്ഥാപിച്ചത് വെള്ളിയാഴ്ച  ഉച്ചക്ക് ശേഷം ആണ്. വ്യാഴാഴ്ച ഉണ്ടായ  ചെറിയ തകരാർ പോലും പരിഹരിക്കുവാൻ  ആറോളം ട്രാൻസ്ഫോർമറുകൾ  24 മണിക്കൂറോളം  ഓഫ് ചെയ്ത്  വൈദുതി വിതരണം തടസ്സപ്പെട്ട  അവസ്ഥയാണ് നിലവിലുള്ളത്. കൃത്യമായ അറ്റകുറ്റ പണികൾ നടത്താത്തത് ആണ് വൈദുതി വിതരണം പുനഃസ്‌ഥാപിക്കാൻ കാലതാമസം നേരിടുന്നത്.

സ്ഥിരമായി തകരാർ ഉള്ള പ്രദേശങ്ങളിൽ ഏരിയൽ ബഞ്ചഡ് കേബിളോ അണ്ടർ  ഗ്രൗണ്ട് കേബിളോ ഉപയോഗിച്ച് പരിഹാരം കാണാൻ ഉന്നത അധികാരികൾ ശ്രദ്ധിക്കണമെന്നും, കാലവർഷം കൂടി എത്തുന്ന സാഹചര്യത്തിൽ വൈദുതി വിതരണ സംവിധാനത്തിലേ തകരാർ എത്രയും വേഗം പരിഹരിക്കാൻ  സെക്ഷൻ അധികാരികൾ ശ്രദ്ധിക്കണമെന്നും പ്രദേശവാസികൾ ആവശ്യപെട്ടു.

Advertisment