Advertisment

കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പോലീസ്; പട്ടിണിപ്പാവങ്ങൾ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോൾ തടഞ്ഞ് നിർത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മർദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല; രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

New Update

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ വയോധികനെ എസ് ഐ മർദ്ദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

Advertisment

publive-image

കേരളത്തിൽ പോലീസിന്റെ പെറ്റിരാജ് ആണെന്നും ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്ത വൃദ്ധനെ മർദ്ദിച്ചവശനാക്കിയത് നീതീകരിക്കാനാവാത്ത നടപടിയാണെന്നും അദ്ദേഹം ഫെയിസ്ബൂക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

ഫെയിസ്ബൂക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

പെറ്റിരാജ് !

കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പോലീസ്.

പട്ടിണിപ്പാവങ്ങൾ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോൾ തടഞ്ഞ് നിർത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മർദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല:- കുമ്മനം രാജശേഖരൻ.

ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത ഈ വൃദ്ധനെ എന്ത് കാരണം പറഞ്ഞായാലും നടുറോഡിൽ പട്ടാപ്പകൽ നിഷ്ഠൂരമായി മർദ്ദിച്ച് പോലീസ് ജീപ്പിലേക്ക് ഇടുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല ഭരണഘടനാദത്തമായ പൗരസ്വാതന്ത്ര്യത്തിന്റെ പരസ്യമായ ധ്വംസനം കൂടിയാണ്.

യുപിയിലായിരുന്നു ഈ സംഭവമെങ്കിൽ കേരളത്തിൽ പ്രതിഷേധ ധർണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടന്നേനെ, മാധ്യമങ്ങളിൽ പ്രധാന വാർത്തയായി സ്ഥലം പിടിച്ചേനെ ! കേരളത്തിൽ ഇതെല്ലാം പതിവ് കാഴ്ചയായതുകൊണ്ടാവാം സാംസ്‌കാരിക നായകന്മാർ "മൈൻഡ് "ചെയ്യാത്തത്.

വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരിൽ നിന്നും ബലമായി പെറ്റി അടിച്ചു പിടിച്ചു വാങ്ങി ഖജനാവ് നിറയ്ക്കുന്ന പണത്തിൽ അവരുടെ കണ്ണീരും ശാപവും ഉണ്ടെന്ന് പിണറായി സർക്കാർ മനസ്സിലാക്കുക ..

ഈ പെറ്റി രാജ് ഇനിയും തുടരണമോ ?

KUMMANAM RAJASEKHARAN
Advertisment