ദേശീയം

ഹിമാചല്‍ പ്രദേശില്‍ മലയുടെ ഒരു ഭാഗം ഇടിഞ്ഞ് ഒമ്പത് വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

നാഷണല്‍ ഡസ്ക്
Sunday, July 25, 2021

ഷിംല: ഹിമാചല്‍ പ്രദേശില്‍ മലയുടെ ഒരു ഭാഗം ഇടിഞ്ഞ് ഒമ്പത് വിനോദസഞ്ചാരികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്നെത്തിയവരാണ് മരിച്ചത്. കിന്നൗറിലാണ് അതിദാരുണമായ സംഭവം നടന്നത്.

അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ടൂറിസ്റ്റ് കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. മഴക്കാലമായതിനാല്‍ പ്രദേശത്തേക്ക് പോകരുതെന്ന് വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

×