Advertisment

നാട്ടിലൊരു ആപത്തുവന്നാല്‍ ഓടിവരുന്ന സഖാക്കൾ പ്രളയ ഫണ്ടുപോലും അടിച്ചുമാറ്റി നാടിനാപത്തായോ ? പാവപ്പെട്ട വീട്ടമ്മ പ്രളയഫണ്ടിലേക്കായി ഊരി നൽകിയ സ്വന്തം കമ്മലുകൾ വാങ്ങി സ്വന്തം ഭാര്യക്ക് സമ്മാനം കൊടുത്ത 'സഖോദരന്' നമോ വാകം ! ഉണ്ട പോയതോ കഷ്ടം, ഉണ്ടയെക്കുറിച്ചു മിണ്ടാത്തതോ മഹാ കഷ്ടം. പിണറായിക്കിതെന്തുപറ്റി ? ആരാണ്ട് വരും... എല്ലാം ശരിയാകും .. എന്നത് ഇപ്പോഴും വിശ്വസിച്ചോട്ടെ ..!! പറയാനുണ്ട് ദാസനും വിജയനും ...

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

എന്താണ് കേരളത്തിൽ നടക്കുന്നത് ? എന്തുപറ്റി നമ്മുടെ ഭരണകൂടത്തിന് ? എന്തുപറ്റി നമ്മുടെ മുഖ്യമന്ത്രിക്ക് ? എന്തുപറ്റി എൽഡിഎഫിന് ?

ഏറെ പ്രതീക്ഷയോടെ അധികാരത്തിൽ എത്തിയ അല്ലെങ്കിൽ കേരള ജനത എത്തിച്ച ഈ ഭരണം എന്തോ ശാപം കിട്ടിയ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഇവിടെ നഷ്ടമാകുന്നത് വിലപ്പെട്ട അഞ്ച് സംവത്സരങ്ങളാണ് .

കഴിഞ്ഞ ഭരണത്തിൽ കുറെ കാര്യങ്ങൾ ചെയ്തുകൂട്ടിയെങ്കിലും സരിതയും കോഴയും ഒക്കെ ഭരണത്തിന്റെ ശോഭ ഇല്ലാതാക്കി . സുധീരന്റെ പിടിവാശിയാൽ ബാറുകൾ അടച്ചുപൂട്ടിയപ്പോൾ അവിടെയൊക്കെ വില്ലന്മാരാണ് വിജയിച്ചത് . ബാർ മുതലാളിമാരുടെ നേതാവായ ബിജു രമേഷിന്റെ പണമിറക്കിയുള്ള കളികളിൽ ആ ഭരണം വീണുടഞ്ഞപ്പോൾ നമുക്ക് അഞ്ചു കൊല്ലം നഷ്ടമായി .

കൊച്ചുകുട്ടികൾ അവരുടെ കാശുകുടുക്കയിലെ സമ്പാദ്യം പോലും പ്രളയഫണ്ടിലേക്ക് നൽകിക്കൊണ്ട് കേരളത്തിന് മാതൃകയായപ്പോൾ പ്രളയഫണ്ട് മുക്കിക്കൊണ്ട് നമ്മുടെ സ്വന്തം സഖാക്കൾ കേരളത്തിന് വീണ്ടും 'മാതൃക'യാവുകയാണ് . എന്തുപറ്റി നമ്മുടെ ഈ സഖാക്കൾക്ക് ?

publive-image

നാട്ടിൽ എന്തൊരു ആപത്തുവന്നാലും ഓടിവരുന്നവർ സഖാക്കൾ ! പാവപ്പെട്ടവർക്ക് എന്നും കൈത്താങ്ങ് ആയിട്ടുള്ളവർ സഖാക്കൾ !

അനീതിക്കെതിരെ ഏതറ്റം വരെ പോകുവാൻ മടിക്കാത്തവർ സഖാക്കൾ ! അത്യവശ്യം പുസ്തകങ്ങളും മറ്റും വായിക്കുന്നവരും  ലോകത്തെ കുറിച്ചും ലോകജനതയുടെ വികാര വിചാരങ്ങളെ മാനിക്കുന്നവരും സഖാക്കൾ ! അവരിപ്പോൾ വളരെയേറെ മാറിയിരിക്കുന്നു . അമേരിക്കൻ കുത്തക സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്യുവാന്‍ ഭയമില്ലാത്തവർ സഖാക്കൾ !

എന്നും കോടതികൾക്കെതിരെയും കേന്ദ്ര സർക്കാരുകൾക്കെതിരെയും സമരം ചെയുവാൻ ധൈര്യം കാണിച്ചവൻ സഖാവ് !!!കുത്തക മുതലാളിമാർക്കെതിരെ സമരം ചെയ്യുവാന്‍ വീര്യമുള്ളവർ സഖാക്കൾ ! എന്നിട്ടും അവരിപ്പോൾ ചികിത്സിക്കുവാൻ അമേരിക്കയിൽ പോകുന്നു .

നിപ്പയെയും കൊറോണയെയും അതിജീവിച്ച കേരളത്തിലെ ഡോക്ടർമാരെ വിശ്വസിക്കാതെ അമേരിക്കയിൽ പോകുമ്പോഴും ഇപ്പോഴും അമേരിക്കക്കെതിരെ പ്രസ്താവനകൾ ഇറക്കുന്നു . കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി കേന്ദ്രത്തിനെതിരെ ഒരു പോസ്റ്റാഫീസും പിക്കറ്റ് ചെയ്തിട്ടില്ല, ഒരു ട്രെയിനും തടഞ്ഞിട്ടില്ല . മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ ഞങ്ങളുളളപ്പോൾ പൊളിക്കില്ലെന്ന് പറഞ്ഞവർ അത് പൊളിക്കുന്നത് ടിവിയിൽ കണ്ടു  . ഒരു സഖാവും സുപ്രീം കോടതിയെയും ഒരു ജഡ്ജിനെയും ശുംഭനെന്നു വിളിച്ചില്ല .

publive-image

1987 മുതൽ അധികാരത്തിൽ വന്നതൊക്കെ ഭരിക്കുന്നവരുടെ അഴിമതി തുറന്നുകാട്ടി സമരങ്ങൾ ചെയ്തും എതിർപാർട്ടികളിലെ ഗ്രൂപ്പ് കളികളെ കളിയാക്കിയും പീഡനവിഷയങ്ങൾ മുഖ്യഅജണ്ടയാക്കിയും മറ്റും സ്ത്രീകളുടെ വോട്ടുബാങ്ക് മൊത്തം വാങ്ങിയാണ് . വാളെടുത്തവൻ വാളാൽ എന്ന് പറഞ്ഞതുപോലെ ഒന്നാം നമ്പർ ഗ്രൂപ്പ് കളികളിലും ഒന്നാം നമ്പർ അഴിമതിക്കേസുകളിലും ഒന്നാം നമ്പർ പീഡനക്കേസുകളിലും സഖാക്കൾ , അതും തലമൂത്ത സഖാക്കൾ തകർന്നടിഞ്ഞപ്പോൾ ഇവിടെ നഷ്ടമാകുന്നത് ഒരു നല്ല സംസ്കാരമാണ് .

പാർട്ടി ഓഫീസുകളിൽ ഒളിക്യാമറ ഓപ്പറേഷനുകളും പാർട്ടി ഓഫീസുകളിൽ സഖാത്തികളെ പീഡിപ്പിച്ചും ഒരു കൂട്ടർ വിലസുമ്പോൾ ഇവിടെ ഒരു ആദർശം കുഴിച്ചുമൂടുകയിരുന്നു . ചാനൽ ചർച്ചക്ക് പോലും സഖാക്കൾക്ക് പങ്കെടുക്കുവാൻ സാധിക്കാത്ത തരത്തിൽ കാര്യങ്ങൾ അതിക്രമിച്ചപ്പോൾ തല താഴ്ത്തേണ്ടി വന്നത് നല്ല മനസുള്ള സഖാക്കൾക്കാണ് .

publive-image

ഈ സർക്കാർ അധികാരത്തിൽ കയറിയ സമയം മുതൽ , ഇരിക്കെടാ റാസ്‌ക്കൽ എന്ന് നിയമസഭയിൽ പറഞ്ഞ മുഹമ്മദലി സഖാവിന്റെ ചേട്ടന്റെ മകന്റെ ജോലിക്കാര്യം മുതൽ ജോലീൽ കേറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മന്ത്രി കൊച്ചാപ്പയുടെ മകന്റെ ജോലിക്കാര്യത്തിൽ കാണിച്ച ശുഷ്കാന്തികളും പരീക്ഷ പാസാവാത്തവരെ പണം വാങ്ങി പാസാക്കുന്ന പ്രവർത്തികളും വിഷ്ണു പ്രണോയ് വിഷയങ്ങളും ലക്ഷ്മി നായർ വിഷയങ്ങളും ഒക്കെ നാണക്കേടുകൾ ഉണ്ടാക്കി .

അപ്പോള്‍  ദിലീപിനെ അറസ്റ്റ് ചെയ്തും എതിർപാർട്ടിയിലെ എംഎൽഎ യെ അറസ്റ്റ് ചെയ്തും മുന്മന്ത്രിമാരെ സ്വന്തം വിജിലൻസിനെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ചും ഒക്കെ വാർത്തകളുടെ ശ്രദ്ധ തിരിക്കുവാൻ ഏറെക്കുറെ സാധിച്ചിട്ടുണ്ടെങ്കിലും ആകെമൊത്തം നോക്കുകയാണെങ്കില്‍   ഭരണം വളരെ മോശമായിത്തന്നെയാണ് കൊണ്ടുപോകുന്നത് എന്ന് പറയേണ്ടിവരും .

ആവശ്യത്തിലേറെ ഭരണപരിഷ്കാരക്കാരും അതുപോലെ ഉപദേശകരും തോറ്റവരെ വരെ ക്യാബിനറ്റ് നൽകിയുള്ള കുത്തിക്കയറ്റങ്ങളും ഒക്കെ ഇപ്പോൾ പ്രതിപക്ഷത്തുള്ളവരാണ് ചെയ്തതെങ്കിൽ ഇവിടെ ധാരാളം തൂറൽ സമരങ്ങൾ അരങ്ങേറിയേനെ .

പോലീസിന്റെ വെടിയുണ്ട കാണാതായതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഭരിക്കുന്നത് കാണുമ്പോള്‍  അഹങ്കാരത്തിന് ഒരു കുറവും വന്നിട്ടില്ല എന്ന് വേണം കരുതുവാൻ . സ്വന്തം ഡിജിപി വരെ തോളിലിരുന്നു ചെവി തിന്നുമ്പോൾ പാർട്ടിക്കും മുഖ്യമന്ത്രിക്കും ഒരക്ഷരം ഉരിയാടുവാനാകാത്തത് ലാവലിൻ കേസ് ഒന്നുകൊണ്ടു മാത്രമായിരിക്കില്ല എന്ന് വിശ്വസിക്കുന്നു .

publive-image

പാർട്ടിക്കുവേണ്ടി കൂലിക്കെഴുതി എഴുതി വളർന്നുവെന്ന് സ്വയം തോന്നുന്ന മഹാരാജാസിലെ പഴയ സഖാവ് ന്യൂജെന്‍  സംവിധായകനും  കൂട്ടരും പ്രളയത്തിന്റെ പേരിൽ സർക്കാർ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് ഗാനമേള നടത്തിയിട്ട് ആ പണവുമായി കുടുംബസമേതം വിദേശയാത്രകൾ നടത്തുമ്പോൾ പാർട്ടിക്ക് ഒരക്ഷരം ഉരിയാടുവാൻ ആകുന്നില്ല . പാർട്ടിക്ക് വേണ്ടി കൂലിയെഴുത്ത് ( കട്ടെഴുത്ത് ) ശീലമാക്കിയ സുന്ദരി ടീച്ചറെ  കളവു പിടിച്ചതിന്റെ ഉപഹാരമായി യുവജനോത്സവത്തിൽ ജഡ്ജായി നിയമിച്ചതും പാർട്ടിക്കാർ തന്നെ .

കേരളത്തിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളിലും സർക്കാർ സ്ഥാപനങ്ങളിലും മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരക്കണക്കിന് സഖാക്കന്മാരെയും അവരുടെ ഭാര്യമാരെയും ഇളയച്ഛൻ മക്കളെയും മൂത്തഛൻ മക്കളെയും ജോലിക്കായി കുത്തിക്കയറ്റുമ്പോൾ ഇവിടെ അഴിമതിയില്ല , സ്വജനപക്ഷപാതമില്ല ! എല്ലാം കാറ്റിൽ പറത്തിയിരിക്കുന്നു .

ഒരു പാവപ്പെട്ടവന്റെ ഭാര്യ പ്രളയഫണ്ടിലേക്കായി സ്വന്തം കമ്മലുകൾ ഊരി നൽകിയപ്പോൾ സഖാവ് അത് വാങ്ങി സ്വന്തം ഭാര്യക്ക് സമ്മാനമായി നൽകുന്നത് കാണേണ്ടിവരുന്ന കേരളജനതക്ക് നല്ല നമസ്കാരം !!!

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നത് ഇപ്പോഴും വിശ്വസിച്ചുകൊണ്ട്

പ്രളയഫണ്ടിനായി ഗാനമേള അവതരിപ്പിച്ചുകൊണ്ട് സംവിധായകൻ ദാസനും

പ്രളയഫണ്ടെടുത്ത് വീട്ടുകാരുമൊത്ത് പുട്ടടിച്ചുകൊണ്ട് സഖാവ് വിജയനും

pinarayi flop dasanum vijayanum
Advertisment