30
Friday September 2022

ഇംഗ്ലീഷ് മീഡിയത്തില്‍ ഒമ്പതാം ക്‌ളാസില്‍ കുട്ടികളെ തോല്‍പ്പിക്കുന്നതുപോലാണോ മുഖ്യാ .. നമ്മള്‍ വാളയാറിലും തലപ്പാടിയിലും ഒക്കെ മലയാളികളെ തടഞ്ഞുനിർത്തി കൊറോണയെ തോല്‍പ്പിച്ചത് ? ദുബായിൽ നിന്നും ഓർമ്മയുള്ള നമ്മുടെ സംഘടനയുടെ വിമാനം വരുന്നുണ്ട് എന്ന് ആദ്യം കേട്ടു. പിന്നെ കേട്ടു ആ വിമാനം നാട്ടിൽ എത്തിയിട്ടില്ലെന്ന്, എന്ത് പറ്റി വിമാനത്തിന് ? ഒരു ശരാശരി മലയാളിക്ക് സര്‍ക്കാരിനോട് ചോദിക്കാനുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കുന്ന ഉത്തരങ്ങളും !!

പിന്നാമ്പുറങ്ങള്‍ / എ കെ സത്താര്‍
Tuesday, June 23, 2020

എത്രയും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വായിച്ചറിയുവാൻ അബുദാബിയിലെ ലിവ മരുഭൂമിക്കടുത്ത കണ്ണൂരിൽ നിന്നും ഉസ്മാൻ എഴുതുന്നത്.

ഇവിടെ ഒരുവിധമൊക്കെ സുഖമായി പോകുന്നു. അവിടെ അങ്ങേക്കും നാട്ടുകാർക്കുമൊക്കെ സുഖമെന്ന് കരുതി ഏറെ സന്തോഷിക്കുന്നു . ഇവിടെ ഇപ്പോൾ 50 ഡിഗ്രി ചൂടിനോടടുക്കുന്നു . വൈകുന്നേരമായാൽ മരുഭൂമിയിൽ നിന്നും ചെറിയ തോതിൽ കാറ്റുള്ളതുകൊണ്ട് ലേശം സമാധാനം .

പക്ഷെ അടുത്തമാസം ഈത്തപ്പപ്പഴം പഴുക്കേണ്ടതുകൊണ്ട് ചൂട് ഇനിയും കൂടുവാനാണ് സാധ്യത . അതൊക്കെ ഓർക്കുമ്പോഴാണ് നാട് എത്രയോ ഭേദമാണ് എന്ന ചിന്ത മനസ്സിൽ അലയടിക്കുന്നത് .

അന്നത്തെ ആ പ്രളയം ഇല്ലായിരുന്നെങ്കിൽ ഇങ്ങോട്ടെന്നും കെട്ടിയെടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു . നാട്ടിൽ പെട്ടി വണ്ടി ഓടിച്ചുകൊണ്ട് അൽപ്പസ്വൽപ്പം രാഷ്ട്രീയമൊക്കെ കളിച്ചുകൊണ്ട് മക്കളുടെയും വീട്ടുകാരുടെയും കൂടെ സുഖമായി ജീവിക്കാമായിരുന്നു . അതൊക്കെ ഓർക്കുമ്പോഴാ ഈ നശിച്ച ചൂട് ഒരു പരീക്ഷണം പോലെ തോന്നുന്നത് .

ഇവിടെ അറബീടെ ഈത്തപ്പനത്തോട്ടത്തിൽ വെള്ളം തിരിക്കുവാനും പിന്നെ ഒട്ടകങ്ങൾക്ക് തീറ്റ കൊടുക്കാനുമുള്ള പണികളാണ് എനിക്കുള്ളത് .

എന്റെ കൂടെയുള്ളത് നാട്ടിലെ കണ്ണൂരിലെ പാനൂരിനടുത്തുള്ള ഒരു ഗ്രാമത്തിലെ ഷുക്കൂർ എന്നയാളാണ് . പക്ഷെ അവൻ വലിയ ഭാഗ്യം ചെയ്തവനാണ് . കാരണം ഡ്രൈവിങ്ങ് ലൈസൻസ് ഉള്ളതുകൊണ്ട് ഇടക്കിടക്ക് അബുദാബിക്കും ദുബായിക്കുമൊക്കെ പോകാം , കാഴ്ചകൾ കാണാം .

വട്സാപ്പും ഫേസ്ബുക്കുമൊക്കെ ഉള്ളതുകൊണ്ട് നേരം പോകുമെങ്കിലും ഇടക്ക് ഫേസ്‌ബുക്കിൽ കയറിയാൽ വലിയ വിഷമം വരും .
കാരണം സഖാവിനെയും ടീച്ചറമ്മയെയും ചില പരനാറികൾ തെറിവിളിക്കുന്നത് കാണുമ്പോള്‍  ഒന്നും പ്രതികരിക്കുവാനാകാതെ ദേഷ്യവും വരും .

അപ്പോൾ അടുത്തുള്ള മണൽ കുന്നിൽ കയറിനിന്ന് ഇടത്തോട്ട് നോക്കിയാൽ കണ്ണെത്താ ദൂരത്ത് ഖത്തറും വലത്തോട്ട് നോക്കിയാൽ സൗദിയും കാണാം . എല്ലാം മണല്‍ തന്നെ . പക്ഷെ വേറെ രണ്ട് രാജ്യങ്ങളിലാണെന്ന് മാത്രം . പിന്നെ ആകെയുള്ളത് സൗദിയിലെ പോരാളി ഷാജി അയക്കുന്ന ചില മെസേജുകൾ . ഈയിടെ അവനും കലിപ്പിലാണെന്ന് തോന്നിപ്പോകുന്നു !!!

ഇവിടെ കൊറോണ ഉണ്ടായിരുന്നില്ല . ദുബായിയും അബുദാബിയും ലോക്ക് ഡൗണിൽ ആയപ്പോൾ ഞങ്ങൾ ഇവിടെ മരുഭൂമിയിൽ അഹങ്കരിച്ചവരാണ് . പക്ഷെ ഇപ്പോളാണ് ഇവിടെ ലോക്ക് ഡൌൺ ആണെന്ന് അറിയുന്നത് . ടൗണിലേക്ക് പോയ ഏതോ പട്ടാണികൾ (പാക്കിസ്ഥാനികൾ ) അതും ഇവിടെ എത്തിച്ചു .

അവരെക്കൊണ്ട് അങ്ങനെയൊക്കെയല്ലേ നമ്മുക്ക് ഒരുപകാരം ചെയ്യുവാനൊക്കുകയുള്ളൂ.
ഇപ്പോൾ ഞങ്ങളും മാസ്ക്കും ഗ്ലൗസുമൊക്കെ ഇട്ടുകൊണ്ട് അടുത്തടുത്ത് കിടക്കാതെ സോഷ്യൽ ദൂരം പാലിച്ചുകൊണ്ടാണ് ഒട്ടകങ്ങളുടയും മനുഷ്യരുടെയും കൂടെ ഇടപഴകുന്നത് .

കൂടുതൽ വിഷമം തോന്നുമ്പോൾ അറബിക്കഥ എന്ന സിനിമയും സന്ദേശവുമൊക്കെ ഇന്റർനെറ്റിൽ കാണും . അപ്പോൾ കുറച്ചൊക്കെ ആശ്വാസമാകും . ഈ ഷുക്കൂർ മറ്റേ പാർട്ടിക്കാരനായതുകൊണ്ട് സഖാവിനെയും ടീച്ചറമ്മയെയും ചീത്ത വിളിക്കുന്ന വീഡിയോകളും ട്രോളുകളും അയക്കും .

അല്ലെങ്കിൽ ഞങ്ങളുടെ കണ്ണൂർ ഗ്രൂപ്പിലിടും പിന്നെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ആ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ വളരെ ഒറക്കെ വെക്കും . ഇവിടെ മൊത്തം മറ്റവന്മാരാ . മൂരികളും കൊങ്ങികളും .

കമ്മിയായിട്ടുള്ളത് ഇവിടെ കണ്ണൂരിനടുത്തുള്ള ജപ്പാൻ എന്ന സ്ഥലത്ത് ഒരു അറബീടെ ഡ്രൈവർ സുബ്രൻ ചേട്ടൻ ആണ് . ഈയിടെ ഷുക്കൂർ പറയുന്നത് കേട്ടു ”സുബ്രൻ ഇവിടങ്ങളിലൊക്കെ അറിയപ്പെടുന്നത് സുബൈർ എന്നാണ് . അറബിയെ സുഖിപ്പിക്കാനാണത്രെ . ”. അങ്ങനെ ആകെയുള്ള കമ്മ്യുണിസ്റ്റുകാരനും വേഷം മാറി ജീവിക്കേണ്ട ഒരവസ്ഥ .

ഷുക്കൂറിന്‌ കൊറോണായിരുന്നുവെന്നും എന്നിട്ടും അവൻ ഞങ്ങളുടെ മുറിയിലൊക്കെ വന്ന് കുബൂസും മട്ടനും ഒക്കെ കഴിച്ചുവെന്നുമുള്ള കാര്യങ്ങൾ ഓർക്കുമ്പോൾ ഞാൻ ഓരോരോ തുമ്മലിനും സഖാവിനെയും ടീച്ചറമ്മയെയുമാണ് മുന്നിൽ കാണുന്നത് . അൽഹംദുലില്ല ചൊല്ലാൻ വരെ ഈയിടെ വിട്ടുപോകുന്നു .

മൂക്കിലേക്ക് ഒരു കുന്ത്രാണ്ടം കയറ്റിയാണ് ചെക്കപ്പ് എന്ന് പട്ടാണി പറഞ്ഞതിൽ പിന്നെ ഉറക്കവും നഷ്ടപ്പെട്ടു .
അഥവാ കൊറോണയെങ്ങാനും വന്നാൽ മറ്റവന്മാരുടെ വിമാനത്തിലാണ് കയറേണ്ടി വരിക എന്നതോർക്കുമ്പോൾ ഇവിടെ കിടന്ന് മരിച്ചാൽ മതിയെന്ന് തോന്നിപോകുന്നു .

ആരോ വാട്സാപ്പിൽ പറഞ്ഞത് കേട്ടു , ദുബായിൽ നിന്നും ഓർമ്മ എന്ന നമ്മുടെ പാർട്ടീടെ സംഘടന വിമാനം പറത്തുന്നുണ്ട് എന്നൊക്കെ . പിന്നെ കേട്ടു ആ വിമാനം നാട്ടിൽ എത്തിയിട്ടില്ല എന്നും . എന്ത് പറ്റി സഖാവേ ആ വിമാനത്തിന് . മലേഷ്യ വിമാനം പോയതുപോലെ അതിനെയും നമ്മുടെ ചൈനക്കാർ കൊണ്ടുപോയതാണോ ടീച്ചറമ്മേ ? .

അബുദാബിയിൽ നമ്മുടെ സഖാക്കളെ പോലീസ് പിടിച്ചുവെച്ചിരിക്കുന്നത് അങ്ങ് അറിഞ്ഞുകാണുമല്ലോ . അവരെ എങ്ങനെയെങ്കിലും ഒന്ന് വിടീക്ക് , ആ യുസഫലിക്കാനോട് പറഞ്ഞാ മതി .

വെള്ളപ്പാള്ളി വിളിച്ചപ്പോൾ മോനെ വിടീച്ച ആളല്ലേ , അപ്പോൾ സഖാവ് പറഞ്ഞാൽ കേൾക്കാതിരിക്കില്ല. കാരണം ഇവിടെ ഈ ഷുക്കൂറിനെക്കൊണ്ട് ഒരു സുഖോം സൗര്യോം ഇല്ല . ഒക്കെ തള്ളാണെന്നും പറഞ്ഞു കളിയാക്കുന്നു .

കഴിഞ്ഞ ആഴ്ച പ്രവാസീടെ മടക്കത്തെ കുറിച്ച് അങ്ങയുടെ ടിവിയിലെ ആറുമണി വാർത്തവായന കണ്ടപ്പോൾ അവൻ പറഞ്ഞു അതും തള്ളാണെന്ന് . അപ്പോൾ ഞാൻ പറഞ്ഞു ”തള്ള് നിന്റെ തന്ത ബീരാൻ കുട്ടിക്കാക്ക് ആണെന്ന് . അതിന്റെ പേരിൽ ഇവിടെ മുറിയിൽ ഉന്തും തള്ളുമായി ഞാൻ വീണു സഖാവേ !!!

നമ്മുടെ നാടും ന്യുസിലാൻഡും ഒരേപോലെ കോവിഡ് പൂജ്യമാക്കി എന്ന് ഞാൻ വെല്ലുവിളിച്ചപ്പോൾ ഷുക്കൂർ പറയുന്നു ” അവന്റെ മോനെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒമ്പതാമത്തെ ക്ലാസെത്തിയപ്പോൾ തോപ്പിച്ചെന്ന് . കാരണം പത്താം ക്‌ളാസിൽ നൂറുമേനി വിളയിക്കാൻ .

അതുപോലെ ടീച്ചറമ്മ മലയാളികളെയൊക്കെ വാളയാറിലും തലപ്പാടിയിലും ഒക്കെ തടഞ്ഞുനിർത്തി തോൽപ്പിച്ചുകൊണ്ട് പൂജ്യത്തിൽ മുട്ടിച്ചതാണെന്ന് . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നൂറുമേനി വിളയിക്കാൻ  . അത് മൂരികൾ പറയുന്നത് ശരിയാണോ സഖാവെ ?
എന്നിട്ട് ഒരു വീഡിയോ എനിക്കയച്ചുതന്നു .

പട്ടിണിപ്പാവങ്ങളുടെ ഒറീസയിൽ മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്ത് ആരോടും ഒന്നും പറയാതെ ഒരു ബഹളവും വെക്കാതെ ഒരു സിഎൻ എന്നും ബിബിസിയും ഇല്ലാതെ നവീൻ പട്നയിക്ക് കൊറോണയെ തളച്ചതാണ് ഇന്ത്യയിലെ
ഏറ്റവും വലിയ സംഭവം എന്ന് .

അതുപോലെ നൂറു ട്രെയിനുകളിൽ ഒരുലക്ഷം തൊഴിലാളികളെ ഒറീസയിൽ തിരിച്ചെത്തിച്ചത്രേ ? അത് ശരിയാണോ സഖാവേ ? ഞാൻ ആ വീഡിയോ ആർക്കും അയച്ചുകൊടുത്തില്ല . അവരങ്ങനെ സുഖിക്കണ്ട !!

സഖാവേ നമ്മടെ പാർട്ടീടെ ആരേം കാണാനില്ലല്ലോ ഇവിടെ ഈ വിമാനം ഓടിക്കാനും , സൂക്കേടുള്ളവരെ സഹായിക്കാനും . എനിക്ക് കലശലായ തുമ്മൽ ഉണ്ട് . ഞാൻ ആരെയാ വിളിക്കേണ്ടത് . എംബസിയും കോൺസുലേറ്റും മൊത്തം സങ്കികളാണെന്നാണ് സുബ്രൻ ചേട്ടൻ പറയുന്നത് .

നാട്ടിലേക്ക് എങ്ങനെയെങ്കിലും വിമാനത്തിന്റെ കമ്പിയിൽ തൂങ്ങിയെങ്ങാനും എത്തിയാൽ വീട്ടീ പോകാൻ പറ്റുമോ ? അവിടെ ആ സാധനത്തിൽ കിടക്കേണ്ടിവന്നാൽ പൈസ കൊടുക്കേണ്ടിവരുമോ ? സഖാവ് ഒരു ദിവസം ആറുമണിക്ക് ഞങ്ങളെയൊക്കെ കേറിവാടാ മക്കളേ എന്ന് വിളിച്ചപ്പോൾ ഞാൻ പറക്കുവാൻ ശ്രമിച്ചു കട്ടിലിൽ നിന്നും താഴെ വീണു .

രണ്ടു ദിവസം കഴിഞ്ഞപ്പോൾ വരുന്നോരൊക്കെ കാശും തരണം എന്ന് പറഞ്ഞപ്പോൾ ആ തെണ്ടി ഷുക്കൂർ എന്നെ നോക്കി ചിരിച്ച ചിരിയുണ്ടല്ലോ ? നാട്ടിലായിരുന്നെങ്കിൽ ഞാൻ രണ്ടിലൊന്ന് കാണിക്കുമായിരുന്നു .
ഇവിടെ തല്ലുന്നവനും തല്ലുകൊള്ളുന്നവനും അകത്ത് പോകേണ്ടി വരുന്നതുകൊണ്ട് ക്ഷമിച്ചെന്നേയുള്ളൂ !!!. സഖാവ് ശരിക്കും പറഞ്ഞതാണോ
അതോ അറിയാതെയെങ്ങാനും പറ്റിപോയതാണോ ?

ആ മറ്റേ ചെന്നിത്തലയനോട് പറഞ്ഞേക്ക് . എന്റെ പേരും പറഞ്ഞുകൊണ്ട് ഖത്തറിലേക്കൊന്നും വിളിക്കേണ്ട എന്ന് . അതിയാനെയൊക്കെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ ഒട്ടകത്തെ കൊണ്ട് കടിപ്പിച്ചേനെ !!! . സഖാവിനോട് മുട്ടാൻ അവനൊന്നും ആയിട്ടില്ല . മൂത്ത സഖാവിനെ വെട്ടി നിരത്തിയ എന്റെ സഖാവിനെ അവർക്കൊന്നും ശരിക്ക് അറിഞ്ഞൂടാ .

ടീച്ചറമ്മയെ ആ തൊള്ളേമ്പാറൻ രാമചന്ദ്രൻ കോവിഡ് റാണിയെന്നോ നിപ്പ രാജ്ഞിയെന്നോ ഒക്കെ വിളിച്ചപ്പോൾ എനിക്ക് വന്ന അരിശം കുറച്ചൊന്നുമല്ല . അടുക്കളയിൽ വെച്ചിരിക്കുന്ന നിങ്ങടെ രണ്ടാളുടെയും പടങ്ങളിൽ പോയി നോക്കിനിന്ന് ഞാൻ പ്രാർത്ഥിച്ചു . ടീച്ചറമ്മയെ പറഞ്ഞവന്റെ നാവ് പുഴുത്തുപോട്ടെ എന്ന് .

എനിക്ക് പടച്ചോൻ കഴിഞ്ഞാൽ നിങ്ങളാണ് എല്ലാം . ഷുക്കൂർ പറയുന്നു നിങ്ങൾ പി ആർ വിജയനാണ് , പിണറായി വിജയനല്ലെന്ന് . നിങ്ങളും കേജരിവാളും അമിട്ട് ഷായുടെ വാലുകൾ ആണെന്ന് .

ടിവിയിൽ സഖാവിനെ കാണുമ്പോള്‍ മുതൽ അവന്റെ മറ്റേടത്തെ ചിരി തുടങ്ങും . അത് കേൾക്കുമ്പോൾ ഇപ്പോൾ റൂമിലുള്ള ബംഗാളിയും പട്ടാണിയും നേപ്പാളിയുമൊക്കെ ചിരിക്കുവാൻ തുടങ്ങിയിരിക്കുന്നു .

അവിടത്തെ ആറുമണി ഇവിടത്തെ നാലരയാണ് . നാലുമണിക്കാണ് ഈത്തപ്പനക്ക് വെള്ളം തിരിക്കേണ്ടത് , ആയതിനാൽ അങ്ങയുടെ ആറുമണി വാർത്ത വായന എട്ടുമണിക്കാക്കുവാൻ പറ്റുമോ ?

എല്ലാം സാധിക്കുമോ സഖാവേ ? നമ്പർ വൺ സിനിമ എന്നാണ് റിലീസ് ആകുന്നത് ? കാണുവാൻ കൊതിയായിട്ടുവയ്യ . അതുപോലെ വാരിയൻ കുന്നൻ എന്ന സിനിമയുടെ കഥയും അങ്ങയെക്കുറിച്ചാണോ എന്നറിയുവാൻ ആഗ്രഹമുണ്ട് . എല്ലാറ്റിനും വിശദമായ മറുപടി കാക്കുന്നു .

അതുപോലെ ആ പ്രളയത്തിൽ തകർന്നുപോയ വീടിന്റെ പണി എവിടെയും എത്തിയിട്ടില്ല . മറ്റവന്മാർ വീടുവെച്ചുതരാമെന്ന് ഇക്കാനോട് പറഞ്ഞിരുന്നു . ഞാൻ സമ്മതിച്ചിട്ടില്ല , എനിക്കെന്റെ സഖാവ് തരുന്ന വീട്ടിൽ അന്തിയുറങ്ങിയാൽ മതി . അങ്ങയുടെ ആ കരുതലാണ് എന്റെ ഇഷ്ടം !!!

ടീച്ചറമ്മയെ യൂറോപ്പ്യൻ രാജ്യങ്ങളും അങ്ങനെ പലരും ആദരിക്കുന്നതായി ഫേസ്‌ബുക്കിൽ കണ്ടു , അപ്പോൾ അവരോടൊക്കെ ഞങ്ങടെ വിഷമങ്ങൾ പറയാൻ മറക്കല്ലെട്ടോ ടീച്ചറേ , കത്തുനിർത്തുന്നു ,

എന്റെ തുമ്മലും ചുമയും കൂടിക്കൂടി വരുന്നു . ജീവിതം മുഴുവൻ അങ്ങേക്കും ടീച്ചറമ്മക്കും പാർട്ടിക്കും സമർപ്പിച്ചുകൊണ്ട് !!!

അബുദാബിയിൽ നിന്നും മുന്നൂറോളം കിലോമീറ്റർ അകലെ സൗദി ഖത്തർ അതിർത്തിയിലുള്ള കണ്ണൂരിൽ നിന്നും സഖാവ് ഉസ്മാനും നാട്ടിലേക്കുള്ള വിമാനം ശരിയാക്കിയില്ലെങ്കിലും ഉള്ള വിമാനം മുടക്കരുത് എന്നഭ്യർത്ഥിച്ചുകൊണ്ട് കണ്ണൂരിനടുത്ത ജപ്പാനിൽ നിന്നും സഖാവ് സുബ്രനും

Related Posts

More News

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു. സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു […]

ഡല്‍ഹി: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ പിടിച്ചത്. ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുധീഷിന്റെയാണ് സ്‌കൂട്ടര്‍. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് […]

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ ഉയർന്ന് 37,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4665 രൂപയാണ്. ഈ മാസത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16,21,27, 28 എന്നീ ദിവസങ്ങളില്‍ ആണ്. 36,640 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെയും ഇതു പോലെ കേരളത്തിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവന് 37,400 ഉം […]

പോളി സിസ്റ്റിക് ഓവറി സിൻഡ്രം [PCOS] ഇന്ന് സ്ത്രീകളിൽ കാണുന്ന സാധാരണമായ ഒരു അവസ്ഥയാണ്. ഇത് ക്രമം തെറ്റിയ ആർത്തവ ചക്രത്തിനും അമിതമായ പുരുഷ ഹോർമോണിന്റെ ഉത്പാദനത്തിനും [ഹിർസ്യുട്ടിസം] കാരണമാകുന്നു. പിന്നീടിത് അമിതമായ മുടി വളർച്ചയ്ക്കും അല്ലെങ്കിൽ കൂടിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലേക്കും നയിക്കുന്നു. അമിതമായ ശരീരഭാരം പിസിഒഎസിനെ വഷളാക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കുകയും തന്മൂലം ശരീരത്തിലെ ആൻഡ്രോജന്റെ [കൂടുതലായി ടെസ്റ്റോസ്റ്റീറോണിന്റെ ] അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് മുഖത്തെ അമിതമായ രോമവളർച്ചയ്ക്കും വർധിച്ച […]

മോഹൻലാലിന്റെ പുതിയ ആഡംബര കാരവാൻ സമൂഹമാധ്യമത്തിലൂടെ ഏറ്റെടുത്ത് ആരാധകർ. മോഹൻലാലിന്റെ ഇഷ്ടനമ്പരായ 2255 കാരവാനുവേണ്ടി സ്വന്തമാക്കുകയും ചെയ്തു.ബ്രൗൺ നിറമുള്ള കാരവാൻ വാഹനപ്രേമികളുടെ മനം കവരുകയാണ്. ഒാജസ് ഒാട്ടോമൊബൈൽസാണ് ഭാരത് ബെൻസിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയത്. അതേസമയംജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. റാം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും.ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന മോൺസ്റ്റർ ഒക്ടോബർ 21ന് റിലീസ് […]

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നു. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല. അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്.സമരം […]

നാഗർകോവിൽ: നിദ്രവിളിയിൽ അദ്ധ്യാപികയുടെ അഞ്ചര പവന്റെ മാല കവർന്നു. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായ നിദ്രവിള ക്രാതർ സ്വദേശിനി പ്രമീളയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേർ പ്രമീളയെ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം കഴുത്തിൽ കിടന്ന അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ കടന്ന് കളഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നിദ്രവിള പൊലീസ് കേസെടുത്തു.

error: Content is protected !!