Advertisment

കര്‍ഷകര്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി; വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ലെന്നും വിമര്‍ശനം; വീഡിയോ

New Update

publive-image

Advertisment

ഭോപ്പാല്‍: കര്‍ഷകര്‍ക്കു മേല്‍ പുഷ്പവൃഷ്ടി നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൗന്‍. റായസേന ജില്ലയില്‍ കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകര്‍ക്കു മേലാണ് ശിവരാജ് സിങ് ചൗഹാന്‍ പുഷ്പവൃഷ്ടി നടത്തിയത്.

കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡല്‍ഹിയിലേക്ക് നൂറുകണക്കിന് കര്‍ഷകര്‍ കാല്‍നട ജാഥ ആരംഭിച്ചതിനു പിന്നാലെയാണ് ജില്ലയില്‍ കിസാന്‍ കല്യാണ്‍ സമ്മേളന്‍ പരിപാടി സംഘടിപ്പിച്ചത്.

കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തിരുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നതായി അദ്ദേഹത്തെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ചൗഹാന്‍ പറഞ്ഞു.

ചൗഹാന്‍, കാര്‍ഷിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് മുന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ലെന്നും സഹായധനം വിതരണം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment