Advertisment

മേല്‍പ്പാലത്തിലൂടെ ബൈക്കില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍; സംഭവം ബംഗളൂരുവില്‍

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ മേല്‍പ്പാലത്തിലൂടെ ബൈക്കില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മുനിയപ്പ (29) അറസ്റ്റില്‍.  മേല്‍പ്പാലത്തിലൂടെ പറക്കുന്ന ബൈക്കിന്റെ സ്പീഡോമീറ്ററിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെയാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

Advertisment

publive-image

സ്പീഡോമീറ്ററില്‍ 299 കാണിക്കുന്ന ദൃശ്യം വൈറല്‍ ആയതോടെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രംഗത്തിറങ്ങി ബൈക്കിന്റെ ഉടമയെ കണ്ടെത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീലാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

ലോക്ഡൗണില്‍ തിരക്കു കുറഞ്ഞതോടെയാണ് ബൈക്ക് പറപ്പിച്ച് സ്പീഡോമീറ്ററിന്റെ ഹെല്‍മെറ്റ് ക്യാമറയില്‍നിന്നുള്ള ദൃശ്യം ട്വീറ്റ് ചെയ്യാന്‍ മുനിയപ്പ തീരുമാനിച്ചത്.

viral video arerst report
Advertisment