Advertisment

താജ്മഹലില്‍ കാവിക്കൊടിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച്; ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശവാദം; വീഡിയോ

New Update

publive-image

Advertisment

ആഗ്ര: താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ഹിന്ദു ജാഗരണ്‍ മഞ്ച്. താജ്മഹലില്‍ കാവിക്കൊടിയുമായി പ്രവേശിച്ച ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന നടത്തി. താജ്മഹൽ ഹിന്ദുക്കൾക്ക് കൈമാറണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഹിന്ദു ജാഗരണ്‍ മഞ്ചിന്‍റെ ആഗ്ര പ്രസിഡന്‍റ് ഗൗരവ്‌ താക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു കാവിക്കൊടി പറത്തല്‍. താജ്മഹല്‍ ശരിക്കും തേജോ മഹാലയ എന്ന ശിവക്ഷേത്രം ആയിരുന്നുവെന്ന് ഗൌരവ് താക്കൂര്‍ അവകാശപ്പെട്ടു. ഇതിനകം അഞ്ച് തവണ താജ്മഹലിനുള്ളിലെത്തി താന്‍ ശിവ ഭഗവാനോട് പ്രാര്‍ഥിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഈ സ്മാരകം കൈമാറുന്നത് വരെ ഇത് തുടരുമെന്നും ഗൗരവ്‌ താക്കൂര്‍ പറഞ്ഞു.

നേരത്തെ ബിജെപി കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയും സമാന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. താജ് മഹൽ പണികഴിപ്പിച്ചത് മുസ്ലീങ്ങൾ അല്ല. താജ് മഹൽ എന്ന് വിളിക്കപ്പെടുന്ന പാലസ് ജയസിംഹ രാജാവിൽ നിന്ന് താൻ വാങ്ങിയതാണെന്ന് ഷാജഹാൻ ആത്മകഥയിൽ എഴുതിയിട്ടുണ്ടെന്നാായിരുന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാറിൻ്റെ അവകാശവാദം.

.

Advertisment