New Update
/sathyam/media/media_files/BuO98kbEQS931HkpKrkZ.jpg)
മുംബൈ: കലാസംവിധായകന്‍ നിതിന്‍ ദേശായിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കേസില്‍ മുംബൈയിലെ എഡല്‍വീസ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ (എആര്‍സി) അസിസ്റ്റന്റ് വൈസ് പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പോലീസ്. തിങ്കളാഴ്ച്ച പോലീസിന് മുന്നില്‍ ഹാജരാകാന്‍ എഡല്‍വീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിതിന്‍ ദേശായിയുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Advertisment
കലാസംവിധായകന്‍ നിതിന്‍ ദേശായിയെ ആഗസ്റ്റ് രണ്ടിന് റായ്ഗഡ് ജില്ലയിലെ കര്‍ജാട്ടിലെ സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 57 വയസായിരുന്നു. കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിതിന്‍ ദേശായിയുടെ കമ്പനിയായ എന്‍ഡിയുടെ ആര്‍ട്ട് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് 252 കോടി രൂപ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us