Advertisment

ചങ്കിലെ ചൈനയിലെ പ്രസിഡന്റിനെ പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയും ഇനി സർവ്വസൈന്യാധിപന്‍; ആദ്യം സ്വന്തം എം. എൽ. എ മാരെ പടിക്കു പുറത്തു നിർത്തി, ഇപ്പോൾ മന്ത്രിമാരെ മൂലയ്ക്കിരുത്തി, സിപിഐയുടെ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ': എം.കെ മുനീർ

New Update

തിരുവനന്തപുരം : റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി ചെയ്യാനുളള‌ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. ചങ്കിലെ ചൈനയിലെ പ്രസിഡന്റിനെ പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയും ഇനി സർവ്വസൈന്യാധിപനാകുവാൻ വേണ്ടിയാണ് റൂൾസ്‌ ഓഫ് ബിസിനസ്സിൽ ഭേദഗതി വരുത്തുവാനുള്ള നടപടികൾ ആരംഭിച്ചതെന്ന് മുനീർ പറഞ്ഞു.

Advertisment

publive-image

സ്വന്തം സെക്രട്ടറി തന്നെ വീരശൂര പരാക്രമിയായ മുഖ്യമന്ത്രിയെ തകർത്തു തരിപ്പണമാക്കിയിട്ടും വീണ്ടും ഇതേ സെക്രട്ടറിമാരുമായും നേരിട്ട് ഇടപാട് നടത്തുവാനുള്ള നീക്കം സ്വന്തം മന്ത്രിമാരിൽ അദ്ദേഹത്തിനുള്ള വിശ്വാസക്കുറവായിരിക്കും. സിപിഐയുടെ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നുവെന്നും മുനീർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ചങ്കിലെ ചൈനയിലെ പ്രസിഡന്റിനെ പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയും ഇനി സർവ്വസൈന്യാധിപനാകുവാൻ വേണ്ടിയാണ് റൂൾസ്‌ ഓഫ് ബിസിനസ്സിൽ ഭേദഗതി വരുത്തുവാനുള്ള നടപടികൾ. കഴിഞ്ഞ നാലര വർഷം ഏകഛത്രാധിപതിയായതിന്റെ ദുരന്തമാണ് കേന്ദ്ര ഏജൻസികൾ കേരളത്തിൽ സ്ഥിരതാമസം ആക്കിയതിന്റെ പിന്നിൽ. കണ്ടാലും കൊണ്ടാലും പഠിക്കാൻ തയാറാകാത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയൻ.

ചങ്കിലെ ചൈനയിലെ പ്രസിഡന്റിനെ പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയും ഇനി സർവ്വസൈന്യാധിപനാകുവാൻ വേണ്ടിയാണ് റൂൾസ്‌ ഓഫ്...

തന്റെ സ്വന്തം സെക്രട്ടറി തന്നെ വീരശൂര പരാക്രമിയായ മുഖ്യമന്ത്രിയെ തകർത്തു തരിപ്പണമാക്കിയിട്ടും വീണ്ടും ഇതേ സെക്രട്ടറിമാരുമായും നേരിട്ട് ഇടപാട് നടത്തുവാനുള്ള നീക്കം സ്വന്തം മന്ത്രിമാരിൽ അദ്ദേഹത്തിനുള്ള വിശ്വാസക്കുറവായിരിക്കും. ആദ്യം സ്വന്തം എം. എൽ. എ മാരെ പടിക്കു പുറത്തു നിർത്തി, ഇപ്പോൾ മന്ത്രിമാരെ മൂലയ്ക്കിരുത്തി. സി. പി. ഐ. യുടെ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ..... എന്നാശിച്ചു പോകുന്നു.

FB post mk muneer
Advertisment